അധ്യാപകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നടന്നത് ക്രൂരപീഡനമെന്ന് ഭാര്യയുടെ വെളിപ്പെടുത്തല്‍

വാട്‌സ്അപ്പില്‍ ഒരു സ്ത്രീയോട് ചാറ്റ് ചെയ്തു എന്നാരോപിച്ച് വീട് കയറിയുള്ള ആള്‍ക്കൂട്ട ആക്രമണത്തെ തുടര്‍ന്ന് അധ്യാപകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നടന്നത് ക്രൂരപീഡനമെന്ന് ഭാര്യയുടെ വെളിപ്പെടുത്തല്‍. അധ്യാപകനും ചിത്രകാരനുമായ സുരേഷ് ചാലിയം ആത്മഹത്യ ചെയ്തതിനു കാരണം മക്കളുടെ മുന്നില്‍വെച്ചുണ്ടായ ക്രൂരമായ ആള്‍ക്കൂട്ട ആക്രമണത്തെ തുടര്‍ന്നുണ്ടായ മാനസിക പ്രയാസമാണെന്ന് ഭാര്യ പ്രജിത പറഞ്ഞു. കുറ്റവാളികള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നും ഭാര്യ ആവശ്യപ്പെട്ടു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഒരുകൂട്ടം വീടുകയറി ആക്രമിച്ചതിനെ തുടര്‍ന്ന് സുരേഷ് ചാലിയം ആത്മഹത്യ ചെയ്തത്. സ്വന്തം വീട്ടുകാരുടെ മുന്നില്‍വച്ച് ഇത്തരമൊരു അപമാനത്തിന് ഇരയായതിന്റെ മനോവിഷമത്തിലാണ് സിനിമാ നാടകപ്രവര്‍ത്തകനും ചിത്രകാരനുമായ സുരേഷ് ചാലിയത്ത് വീട്ടില്‍ തൂങ്ങി മരിച്ചത്. മക്കള്‍ നോക്കിനില്‍ക്കെ സുരേഷിനെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു.
https://www.facebook.com/Malayalivartha


























