സ്ത്രീധനം തന്നെ വില്ലൻ... രണ്ട് വർഷം മുൻപത്തെ പ്രണയ വിവാഹം.... ഒടുവിൽ യുവതിയുടെ ദുരൂഹത നിറഞ്ഞ ആത്മഹത്യ! തൃശൂരിൽ സംഭവിച്ചത്!

തൃശൂർ ചെറുതുരുത്തിയിൽ യുവതി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന് തന്നെയാണ് തുടക്കം മുതൽ ആരോപിച്ചിരുന്നത്. എന്നാലിപ്പോൾ യുവതിയെ ഭര്‍ത്തൃ വീട്ടില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളുടെ പരാതിയും ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. ചെറുതുരുത്തി സ്വദേശി കൃഷ്ണപ്രഭയുടെ മരണത്തിലാണ് ബന്ധുക്കള്‍ പരാതി ഉന്നയിച്ചിരിക്കുന്നത്. ഇതോടെ ഇപ്പോൾ കേരളത്തില് വിസ്മയമാർ വീണ്ടും ആവർത്തിക്കുന്നോ എന്ന ചോദ്യമാണ് ഉയരുന്നത്.
കഴിഞ്ഞ ശനിയാഴ്ചയാണ് കൃഷ്ണപ്രഭയെ ഭര്‍ത്താവ് ശിവരാജിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്തൃവീട്ടുകാരുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് യുവതി മരിച്ചതെന്നാണ് ബന്ധുക്കളുടെ പ്രധാന ആരോപണം. പ്രണയത്തിലായിരുന്ന ഇരുവരും രണ്ടര വര്‍ഷം മുമ്പാണ് വിവാഹിതരായത്.
തിരുമിറ്റക്കോട് വറവട്ടൂർ മണ്ണേങ്കോട്ട് വളപ്പിൽ ശിവരാജാണ് കൃഷ്ണ പ്രഭയുടെ ഭർത്താവ്. ഒരുമിച്ച് പഠിച്ച കൃഷ്ണപ്രഭയും ശിവരാജും പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. രണ്ടര വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം നടന്നത്. എന്നാൽ വിവാഹ ശേഷം വീട്ടിൽനിന്ന് സ്ത്രീധനം വാങ്ങി നൽകാത്തതിനെ ചൊല്ലി ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിക്കുന്നു. ഭർത്താവും വീട്ടുകാരും മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്ന് കൃഷ്ണപ്രഭ പറഞ്ഞതായും ഇവർ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
പ്രണയ വിവാഹത്തിന് ശേഷം യുവതി സ്വന്തം വീട്ടുകാരുമായി അധികം ബന്ധം പുലര്‍ത്തിയിരുന്നില്ല. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് കൃഷ്ണപ്രഭ വീട്ടുകാരെ ഫോണില്‍ വിളിക്കുകയും ഭര്‍ത്തൃ വീട്ടില്‍ വലിയ പീഡനം നേരിടുകയാണെന്നും പറഞ്ഞു. ഇതിനു പിന്നാലെയാണ് യുവതിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതോടെയാണ് പരാതിയുമായി ബന്ധുക്കൾ രംഗത്തെത്താൻ കാരണമായത്.
യുവതിയുടെ മരണം സ്ത്രീധന പീഡനം കാരണമെന്ന് ആരോപിച്ചാണ് ബന്ധുക്കൾ പരാതി നൽകിയത്. ഭർത്താവിനും വീട്ടുകാർക്കുമെതിരെയാണ് പരാതി. സ്ത്രീധനം കൊണ്ടു വരാത്തതിൽ നിരന്തരം പീഡിപ്പിച്ചിരുന്നതായി പരാതിയിൽ പറയുന്നു.
2019ലാണ് ചെറുതുരുത്തി സ്വദേശി കഷ്ണപ്രഭ ശിവരാജനെ കല്യാണം കഴിക്കുന്നത്. ഒരുമിച്ച് പഠിച്ച ഇവരുടേത് പ്രേമ വിവാഹമായിരുന്നു. കൃഷ്ണപ്രഭയ്ക്ക് 24 വയസായിരുന്നു. ഈ മാസം 14നാണ് ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കൃഷ്ണപ്രഭയുടെ മരണത്തിന് കാരണം ഭര്‍ത്തൃവീട്ടുകാരുടെ പീഡനമാണെന്നാണ് ബന്ധുക്കളുടെ ഇപ്പോഴത്തെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാണിച്ച് കൃഷ്ണപ്രഭയുടെ അച്ഛന്‍ ചെറുതുരുത്തി പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് ഭര്‍ത്താവ് ശിവരാജിനും ഭര്‍ത്തൃവീട്ടുകാര്‍ക്കെതിരേ പരാതി നൽകിയത്. ഇവർക്കെതിരെ കര്‍ശന നടപടി വേണമെന്നുമാണ് ഇവരുടെ ആവശ്യം.
നിലവില്‍ അസ്വാഭാവിക മരണത്തിനാണ് ചെറുതുരുത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മൃതദേഹ പരിശോധനയില്‍ ശാരീരിക പീഡനത്തിന്റെ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും മറ്റു കാര്യങ്ങള്‍ അന്വേഷിച്ചു വരികയാണെന്നും പോലീസ് ഈയവസരത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഉടൻ തന്നെ ശിവരാജിനെയും വീട്ടുകാരെയും ചോദ്യം ചെയ്യുമെന്ന് ചെറുതുരുത്തി പൊലീസ് അറിയിച്ചു.
അതേസമയം, നാടിനെ ഞെട്ടിച്ച മറ്റൊരു സംഭവവും നടന്നിരുന്നു. എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ പട്ടാപ്പകൽ നടുറോഡില്‍വച്ച് കുത്തിക്കൊന്ന സംഭവത്തിൽ പ്രതി അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ നഗരത്തിൽ സ്വാതന്ത്ര്യദിനമായ ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. സ്വകാര്യ എന്‍ജിനീയറിങ് കോളജിലെ മൂന്നാം വര്‍ഷ ബിടെക് വിദ്യാര്‍ഥിനി രമ്യശ്രീ(20) ആണ് ദാരുണമായി വധിക്കപ്പെട്ടത്. നാടിനെ നടുക്കിയ ഞെട്ടിക്കുന്ന സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ശശികൃഷ്ണ(22) എന്നയാളാണ് അറസ്റ്റിലായത്.
https://www.facebook.com/Malayalivartha


























