ആദിത്യനുമായുള്ള സ്വകാര്യ വിഷയങ്ങളിൽ സോഷ്യൽ മീഡിയയിലൂടെ നടി അമ്പിളി ദേവി പ്രതികരിക്കുന്നത് വിലക്കി കോടതി; അമ്പിളി കാരണം അഭിനേതാക്കളുടെ സംഘടനയിൽ നിന്ന് പുറത്തായാൽ 10 കോടി നഷ്ടപരിഹാരമായി വേണം: മറ്റൊരു യുവാവുമായി ഭാര്യയ്ക്ക് ബന്ധമുണ്ടെന്ന് സ്ഥാപിക്കുന്ന ചിത്രങ്ങളും, ഓഡിയോ, വീഡിയോ ക്ലിപ്പുകളും കോടതിയിൽ ആയുധമാക്കി ഭർത്താവ് ആദിത്യൻ

സമൂഹ മാധ്യമങ്ങൾ വഴി തന്നെ അപമാനിച്ചെന്നും ക്രൂരമായി പെരുമാറിയെന്നും കാണിച്ച് ആദിത്യൻ സമർപ്പിച്ച ഹർജിയിൽ കോടതി ഇടപെടൽ. നടൻ ആദിത്യനുമായുള്ള സ്വകാര്യ വിഷയങ്ങളിൽ സമൂഹമാധ്യമങ്ങളിലൂടെ നടി അമ്പിളി ദേവി പ്രതികരിക്കുന്നത് വിലക്കിയാണ് തൃശൂർ കുടുംബക്കോടതിയുടെ ഇടപെടൽ. അമ്പിളി നൽകിയ പരാതിയിൽ, സീരിയൽ അഭിനേതാക്കളുടെ സംഘടനയിൽനിന്നു പുറത്താക്കിയതിനാൽ 10 കോടി നഷ്ടപരിഹാരവും ആദിത്യൻ ആവശ്യപ്പെട്ടിട്ടുണ്ട്.
നടിയുടെ ആരോപണങ്ങൾ വസ്തുതാരഹിതമാണെന്നും സ്വർണവും സ്ത്രീധനവും ആവശ്യപ്പെട്ടിട്ടില്ലെന്നും ആദിത്യൻ കോടതിയിൽ വാദിച്ചു. വിവാഹത്തിന് മുമ്പ് സ്വർണം വാങ്ങേണ്ടതില്ലെന്നും ഒരു പൂമാല മാത്രം മതിയെന്നും നിർദേശിക്കുന്ന വാട്സാപ് സന്ദേശം ഉൾപ്പെടെയുള്ള വിവരങ്ങളും കോടതിക്ക് കൈമാറിയായിരുന്നു വാദം. തന്റെ 100 പവൻ സ്വർണവും 10 ലക്ഷം രൂപയും ദുരുപയോഗം ചെയ്തു, സ്ത്രീധനം വേണമെന്നാവശ്യപ്പെട്ട് പീഡിപ്പിച്ചു തുടങ്ങിയ ആരോപണങ്ങളാണ് അമ്പിളി ഉയർത്തിയിട്ടുള്ളത്. ഈ വാദം തള്ളണം എന്നാവശ്യപ്പെട്ട്, സ്വർണം ഇവർ തന്നെ ബാങ്കിൽ പണയം വച്ചിരിക്കുകയാണ് എന്നതിന്റെ രേഖകൾ ആദിത്യൻ കോടതിയിൽ സമർപ്പിച്ചു. ഇതേ തുടർന്നു കേസ് തീർപ്പാകുന്നതുവരെ സ്വർണം വിട്ടുനൽകരുതെന്നു ബാങ്ക് മാനേജർക്കു കോടതി നിർദേശം നൽകി.
മറ്റൊരു യുവാവുമായുള്ള ബന്ധം അറിഞ്ഞതാണ് തന്നെപ്പറ്റി പ്രചാരണങ്ങൾ നടത്തുന്നതിലേക്കു നയിച്ചതെന്നാണ് ആദിത്യന്റെ വാദം. അമ്പിളിക്കു മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്നു സ്ഥാപിക്കുന്ന വിഡിയോ, ഓഡിയോ ക്ലിപ്പുകളും ചിത്രങ്ങളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്ന് കേസിൽ ആദിത്യനു വേണ്ടി ഹാജരായ അഭിഭാഷക വിമല ബിനു പറഞ്ഞു. സ്ത്രീധന പീഡനക്കേസിൽ അമ്പിളി നൽകിയ പരാതിയിൽ ആദിത്യനു നേരത്തേ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. തൃശൂരിലെ ഒരു യുവതിയുമായുള്ള സൗഹൃദത്തെ ചൊല്ലി, അമ്പിളി ദേവിയുമായുള്ള വിവാഹ ബന്ധത്തിലെ അസ്വാരസ്യങ്ങൾ അടുത്തിടെ സാമൂഹിക മാദ്ധ്യമങ്ങളിൽ ചർച്ചയായിരുന്നു.
ആദിത്യൻ വീട്ടിലെത്തി വധഭീഷണി മുഴക്കിയെന്നും വിവാഹ മോചനം ആവശ്യപ്പെട്ട് കുഴപ്പങ്ങളുണ്ടാക്കിയെന്നും അമ്പിളി ദേവി ആരോപിച്ചിരുന്നു. ആദിത്യന്റെ പ്രത്യാരോപണങ്ങളും ഉയർന്നിരുന്നു. അമ്പിളിയെ ഭീഷണിപ്പെടുത്തിയിട്ടില്ല എന്നായിരുന്നു ജയൻ പ്രതികരിച്ചത്. ഏതൊരു കുടുംബ ജീവിതത്തിലും ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ് തങ്ങൾക്കിടയിലുണ്ടായതെന്നും അത് വ്യക്തിപരമായി തകർക്കാനുള്ള ആയുധമായി ഉപയോഗിക്കരുതെന്നും ജയൻ പറഞ്ഞിരുന്നു. ആദിത്യന് എതിരെ ഗുരുതര ആരോപണങ്ങളുമായി അമ്പിളിയു അമ്മയും രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ ആദിത്യൻ ഉറക്ക ഗുളിക കഴിച്ചും കൈഞരമ്പ് മുറിച്ചും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
കാര്യങ്ങളെ വളച്ചൊടിച്ച് പുതിയ കഥകള്‍ മെനഞ്ഞ് തന്നെ തേജോവധം ചെയ്യാനാണ് ആദിത്യന്‍ ശ്രമിച്ചത് എന്നായിരുന്നു അമ്പിളി പറഞ്ഞത്. ഇത്രയും അഭിനയിക്കുന്ന നടന് ഓസ്‌കര്‍ കൊടുക്കണം എന്നാണ് അമ്പിളി ദേവിയുടെ അമ്മ പറയുന്നത്. ഈ വീട്ടില്‍ വന്നു കയറിയത് മുതല്‍ വഞ്ചിക്കുകയാണ്. തന്റെ കുഞ്ഞിനെ കരണക്കുറ്റിക്ക് ഒക്കെയാണ് അടിക്കുന്നത്. കല്യാണം കഴിഞ്ഞപ്പോള്‍ സീതയുടെ ലൊക്കേഷനില്‍ നിന്ന് കുറച്ചു പേര് ഇവിടെ വന്നു. അതില്‍ രാജേഷ് പുത്തന്‍പുര മോളുടെ തോളില്‍ തട്ടി മോളെ എന്ന് വിളിച്ചു. അവര്‍ പോയതിനു ശേഷം മോളെ അവന്‍ അടിച്ചു. അമ്പലങ്ങള്‍ തോറും കൂത്താടി നടക്കുന്ന കൂത്താട്ടക്കാരിയാണ് അമ്പിളി എന്നാണ് അവന്‍ പറയുന്നത്. വിലപിടിപ്പുള്ള കളിപ്പാട്ടങ്ങള്‍ കൊടുത്തു കുട്ടികളെ വശപ്പെടുത്തി വിവാഹമോചിതരായ സ്ത്രീകളുടെ വീട്ടില്‍ കയറിപ്പറ്റുകയാണ് ഇവന്റെ പ്രധാന ജോലിയെന്നും, ലിവിംഗ് ടുഗതറില്‍ കുട്ടികളെ സൃഷ്ടിക്കുന്നത് വലിയ ഇഷ്ടമാണ്, പക്ഷെ വിവാഹ ജീവിതം പറ്റില്ലെന്നും അമ്പിളിയുടെ അമ്മ ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha


























