അന്തംവിട്ട് സുരേന്ദ്രന്‍... മഹാമാരിക്കാലത്ത് മാതൃകയായി കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി; കേരളത്തിലെ കോവിഡ് പ്രതിരോധത്തില്‍ കേന്ദ്രത്തിന് ആദ്യം ആശങ്ക പിന്നാലെ അഭിനന്ദനം; കേരളത്തെ വിമര്‍ശിക്കുന്ന കോണ്‍ഗ്രസുകാര്‍ക്കും ബിജെപിക്കാര്‍ക്കും കടുത്ത നിരാശ

കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി കേരളത്തിലെത്തിയപ്പോള്‍ കേരളത്തിന് ശക്തമായ വിമര്‍ശനം ലഭിക്കുമെന്നാണ് ചാനലുകാര്‍ കരുതിയത്. അങ്ങനെയെങ്കില്‍ ചാനല്‍ ചര്‍ച്ചകളും പ്ലാന്‍ ചെയ്തിരുന്നു. മാത്രമല്ല പ്രതിപക്ഷവും ബിജെപിയും അത് കത്തിക്കാനുമിരുന്നതാണ്. എന്നാല്‍ കേരളത്തിലെ പ്രവര്‍ത്തനങ്ങളെ കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ അഭിനന്ദിക്കുകയാണ് ചെയ്തത്.
ഹോം ഐസോലേഷനിലെ പാളിച്ച കൊവിഡ് വ്യാപനത്തിന് കാരണമാകുന്നെന്ന് ആശങ്കയറിയിച്ച കേന്ദ്ര ആരോഗ്യ മന്ത്രിക്ക് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വിശദീകരണം നല്‍കി വ്യക്തത വരുത്തിയതോടെ സംസ്ഥാനത്തിന്റെ കൊവിഡ് പ്രവര്‍ത്തനങ്ങളില്‍ തൃപ്തിയും അഭിനന്ദനവും.
കോവിഡ് രോഗവ്യാപനം തുടരുന്ന സംസ്ഥാനത്തെ സ്ഥിതി വിലയിരുത്താനെത്തിയതാണ് കേന്ദ്ര മന്ത്രി മന്‍സൂഖ് മാണ്ഡവ്യയുടെ നേതൃത്വത്തിലുള്ള സംഘം. ആരോഗ്യവകുപ്പിനെ കൂടാതെ ആഭ്യന്തരം, റവന്യു, തദ്ദേശ വകുപ്പുകളുടെ കൂട്ടായ പ്രവര്‍ത്തനമാണ് ഹോം ഐസോലേഷന് പിന്നിലുള്ളതെന്നാണ് കൂടിക്കാഴ്ചയില്‍ സംസ്ഥാനം വിശദീകരിച്ചത്. മരണനിരക്ക് കുറച്ചതിനും വാക്‌സിന്‍ പാഴാക്കാത്തതിനുമാണ് അഭിനന്ദിച്ചത്. വാക്‌സിന്‍ പാഴാക്കാതെ കൂടുതല്‍ കുത്തിയ്പ്പ്പ് നടത്തിയ കേരളം മാതൃകയാണെന്ന് പറഞ്ഞ കേന്ദ്രമന്ത്രി ഓണക്കാലത്ത് പ്രത്യേക ശ്രദ്ധവേണമെന്ന് നിര്‍ദ്ദേശവും നല്‍കി.
ഇന്നലെ ഉച്ചയ്ക്ക് 2.30ന് മാസ്‌ക്കറ്റ് ഹോട്ടലിലാണ് കേന്ദ്ര സംഘവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി വീണാജോര്‍ജ്, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ കൂടിക്കാഴ്ച നടത്തിയത്. രണ്ടു മണിക്കൂര്‍ നീണ്ട യോഗത്തില്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണാണ് ആദ്യം സംസാരിച്ചത്. നേരത്തെ കേരളം സന്ദര്‍ശിച്ച സംഘം നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ രാജേഷ് ഭൂഷണ്‍ അവതരിപ്പിച്ച ഡിജിറ്റല്‍ റിപ്പോര്‍ട്ടിലാണ് ഹോം ഐസേലേഷനെക്കുറിച്ച് പരാമര്‍ശിച്ചത്. കണ്ടെയ്ന്‍മെന്റ് സ്ട്രാറ്റജിയില്‍ മാറ്റം വേണമെന്നും ആള്‍ക്കൂട്ടം വര്‍ദ്ധിക്കുന്നതായും ആരോഗ്യസെക്രട്ടറി ചൂണ്ടിക്കാട്ടി.
ഇതിന് മറുപടിയായി മന്ത്രി വീണാ ജോര്‍ജ് സംസ്ഥാനത്തെ പ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കേരളം വിവിധ വകുപ്പുകളുടെ പങ്കാളിത്തം ഉറപ്പാക്കിയതും വീട്ടില്‍ കഴിയുന്നവര്‍ക്കായി ടെലിമെഡിസിന്‍ സംവിധാനം കാര്യക്ഷമായി നടപ്പാക്കിയതും മികവായി അവതരിപ്പിച്ചു. കണ്ടെയ്ന്‍മെന്റ് സ്ട്രാറ്റജി പരിഷ്‌കരിച്ച് ആഗസ്റ്റ് 4 മുതല്‍ പുതിയ രീതി നടപ്പാക്കിയെന്നു വിശദീകരിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍ വാക്‌സിന്‍ വിതരണം കാര്യക്ഷമമാക്കാന്‍ കൂടുതല്‍ വാക്‌സിന്‍ ആവശ്യപ്പെട്ടു. വാക്സിന്‍ കൃത്യമായി ലഭിച്ചാല്‍ അതിവേഗത്തില്‍ പരമാവധി പേരിലെത്തിക്കാന്‍ സംവിധാനമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പിന്നാലെയാണ് സംസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളെ മന്‍സൂഖ് മാണ്ഡവ്യ അഭിനന്ദിച്ചത്. ചീഫ് സെക്രട്ടറി വി.പി.ജോയി സ്വാഗതവും ആരോഗ്യസെക്രട്ടറി രാജന്‍ ഖോബ്രഗഡേ നന്ദിയും പറഞ്ഞു.
വാക്‌സിന്‍ വിതരണത്തില്‍ നോ പൊളിറ്റിക്‌സ് എന്ന് മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു. ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനനുസരിച്ച് കൂടുതല്‍ വാക്‌സിന്‍ ലഭ്യമാക്കും.സംസ്ഥാനത്ത് വാക്‌സിന്‍ നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കുന്നതിന് എല്ലാ സഹായവും കേന്ദ്രമന്ത്രി ഉറപ്പ് നല്‍കി.
10 ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാങ്ങാന്‍ കേരളത്തിന് അനുമതി നല്‍കി. ആഗസ്റ്റ്, സെപ്തംബര്‍ മാസത്തേക്കായി 1.11 കോടി വാക്‌സിനാണ് കേരളം ആവശ്യപ്പെട്ടത്.14 കോടിയുടെ അധിക കേന്ദ്രസഹായംഅടിയന്തര കൊവിഡ് പ്രതിരോധ പാക്കേജിന്റെ ഭാഗമായി (ഇ.സി.പി.ആര്‍) സംസ്ഥാനത്തിന് 14 കോടിയുടെ അധിക കേന്ദ്രസഹായം കേന്ദ്രമന്ത്രി മന്‍സൂഖ് മാണ്ഡവ്യ പ്രഖ്യാപിച്ചു. എല്ലാ ജില്ലകള്‍ക്കും ഓരോ കോടി രൂപ വീതം ലഭിക്കും.
രണ്ടാം കോവിഡ് പ്രതിരോധ പാക്കേജിന്റെ ഭാഗമായി ആരോഗ്യ, പശ്ചാത്തല സൗകര്യങ്ങള്‍ മെച്ചമാക്കാന്‍ നേരത്തെ അനുവദിച്ച 267.35 കോടിക്ക് പുറമേയാണിത്. ജില്ലാ ആശുപത്രികളില്‍ 10 കിലോ ലിറ്റര്‍ ദ്രവീകൃത ഓക്‌സിജന്‍ സംഭരണ ടാങ്ക് സൗകര്യത്തോടെ പീഡിയാട്രിക് ഐ.സി.യു സ്ഥാപിക്കണം. എല്ലാ ജില്ലകളിലും ടെലിമെഡിസിന്‍ മികവിന്റെ കേന്ദ്രങ്ങള്‍ സൃഷ്ടിക്കാനും മാണ്ഡവ്യ നിര്‍ദ്ദേശിച്ചു.
സംസ്ഥാനത്ത് രണ്ടാം തരംഗം വൈകിയതു കൊണ്ടാണ് രോഗവ്യാപനം കുറയാത്തതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രിക്ക് മുന്നിലും ആവര്‍ത്തിച്ച് മന്ത്രി വീണാ ജോര്‍ജ്. ആശുപത്രികളിലെത്തുന്ന എല്ലാവര്‍ക്കും ചികിത്സ ഉറപ്പാക്കി. ആശുപത്രികള്‍ക്ക് അമിതഭാരം ഉണ്ടാകാതിരിക്കാനുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കൊവിഡ് ജീനോം സീക്വന്‍സിഗും സ്‌പൈക്ക് പ്രോട്ടീന്‍ സ്റ്റഡിയും നടത്തുന്നുണ്ടെന്നും വ്യക്തമാക്കി. ശാസ്ത്രീയമായ വിലയിലുത്തലിന് ശേഷമാണ് കേരളത്തെ അഭിനന്ദിച്ചത്.
"
https://www.facebook.com/Malayalivartha


























