പ്രതീക്ഷകളോടെ ചിങ്ങം പിറന്നു..... ഇനി സമ്പല്‍ സമൃദ്ധിയുടെ പൊന്നിന്‍ ചിങ്ങപ്പുലരിയിലേക്ക് ....ആശങ്കകള്‍ക്കിടയിലും പുതുവര്‍ഷത്തെ വരവേറ്റ് മലയാളികള്‍....

ദുരിതങ്ങള്‍ക്കിടയിലും പ്രതീക്ഷകളുടെ ചിറകിലേറി ചിങ്ങം പുലര്‍ന്നു. ആശങ്കകളൊക്കെ മറന്ന് ഓണാഘോഷത്തിന് തയ്യാറെടുക്കുന്ന മലയാളി ഏറെ പ്രത്യാശകളോടെയാണ് പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്.
കൊവിഡ് ആശങ്ക കഴിഞ്ഞ വര്‍ഷത്തെപ്പോലെ തുടരുന്നുണ്ടെങ്കിലും ,ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് അയവു വന്നതും വിപണികള്‍ സജീവമായതും നാടിന് ഉത്സാഹം പകര്‍ന്നു നല്‍കിയിട്ടുണ്ട്. കൊവിഡിന്റെ വരവിന് മുമ്പുള്ള രണ്ട് കൊല്ലം ആണ്ടു പിറവി പെരുമഴക്കാലത്തായിരുന്നു.
ല്ലവര്‍ഷത്തിലെ പ്രഥമ മാസമാണ് ചിങ്ങം. സൂര്യന്‍ ചിങ്ങം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് ചിങ്ങമാസം. മലയാളികളുടെ പ്രിയങ്കരമായ ഉത്സവമായ ഓണം ചിങ്ങമാസക്കാലത്താണ്.
കള്ളക്കര്‍ക്കിടകത്തിന്റെ താണ്ഡവകാലം കടന്ന് മലയാളി എക്കാലവും കാത്തിരിക്കുന്നതാണ് ചിങ്ങപ്പിറവി. പഞ്ഞമാസക്കാലത്തെ ദുരിതപ്പെയ്തിലും വിളവിനെ കാത്ത് പരിപാലിച്ച് ചിങ്ങത്തില്‍ വിളവെടുക്കാന്‍ ഒരുങ്ങുന്ന കാലം.
ആശങ്കകള്‍ ഏറെ ഉണ്ടെങ്കിലും പ്രതീക്ഷയോടെ പൊന്നിന്‍ ചിങ്ങത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ് കര്‍ഷകര്‍. ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍ നടക്കും.
മലയാളിയുടെ സങ്കല്പത്തിലെ ചിങ്ങമാസം വര്‍ണങ്ങളുടേതാണ്. തുമ്പയും മുക്കുറ്റിയും തുടങ്ങി പുഷ്പിക്കുന്ന ചെടികളെല്ലാം മാവേലി തമ്പുരാനെ വരവേല്‍ക്കാന്‍ അണിഞ്ഞൊരുങ്ങുന്ന മാസം. സ്വര്‍ണവര്‍ണമുള്ള നെല്‍ക്കതരുകള്‍ പാടങ്ങള്‍ക്ക് ശോഭ പകരുന്ന കാലം. മഴക്കോളു മാറി മാനം തെളിയുന്നതിന്റെ തുടക്കം. പൂവിളി കര്‍ക്കടകത്തിലേ ആരംഭിച്ചു. ചിങ്ങം പിറന്ന് അഞ്ചാം നാളാണ് ഇത്തവണ പൊന്നോണം.
ഇന്ന് കര്‍ഷകദിനം കൂടിയാണ്.പ്രകൃതിയുടെ ഭാവമാറ്റം, മണ്ണറിഞ്ഞ് ജീവിക്കുന്ന ഓരോ മലയാളിയിലും സന്തോഷം കൊണ്ട് വരുന്ന കാലം. മലയാളികള്‍. ഓണപ്പുലരിയെ വരവേല്‍ക്കാന്‍ കാത്തിരിക്കുകയാണ് .
"
https://www.facebook.com/Malayalivartha


























