അമേരിക്കയും ബ്രിട്ടനും രംഗത്ത്... പ്രാണരക്ഷാര്‍ത്ഥം അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിട്ടത് പണം കുത്തിനിറച്ച നാലു കാറുകളില്‍; താലിബാനെതിരെ അമേരിക്കയും ബ്രിട്ടനും; മനുഷ്യാവകാശ ലംഘനം അനുവദിക്കില്ല; യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ നിലപാട് പ്രഖ്യാപിച്ച് രാജ്യങ്ങള്‍

വന്‍ പ്രിസന്ധിയിലായിരിക്കുകയാണ് അഫ്ഗാനിസ്ഥാന്‍. പ്രാണരക്ഷാര്‍ത്ഥം പാലായനം ചെയ്ത് അഫ്ഗാന്‍ പ്രസിഡന്റ് രാജ്യം വിട്ടത് പണം കുത്തിനിറച്ച നാലു കാറുകളുടെ അകമ്പടിയോടെയെന്ന് വെളിപ്പെടുത്തല്‍.
റഷ്യന്‍ എംബസിയിലെ ഒരു ഉദ്യോഗസ്ഥയുടേതാണ് വെളിപ്പെടുത്തല്‍. താലിബാനു മുന്നില്‍ അഫ്ഗാന്‍ സര്‍ക്കാരിന്റെ പരിപൂര്‍ണ പതനം വെളിവാക്കുന്ന രീതിയിലായിരുന്നു പ്രസിഡന്റ് അഷ്‌റഫ് ഗനിയുടെ പാലായനമെന്ന് എംബസി ഉദ്യോഗസ്ഥ പറഞ്ഞു.
ഘനി കയറിയ കാറിനു പുറമേ നാലു കാറുകളില്‍ കൂടി നിറയേ പണം കുത്തിനിറച്ച് പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നിന്നും രക്ഷപ്പെട്ട ഘനിക്കും കൂട്ടര്‍ക്കും പക്ഷേ ഹെലികോപ്ടറില്‍ ആ പണം മുഴുവനും നിറയ്ക്കുവാന്‍ സാധിച്ചില്ല. കൊണ്ടുപോയതിന്റെ പകുതി പണവും ഹെലിപാഡില്‍ ചിതറികിടക്കുന്നതു കാണാന്‍ സാധിക്കുമായിരുന്നെന്ന് റഷ്യന്‍ ഉദ്യോഗസ്ഥ പറഞ്ഞു.
അഫ്ഗാനിസ്ഥാനില്‍ നിന്നും രക്ഷപ്പെട്ട ശേഷം താജിക്കിസ്ഥാനിലേക്ക് കടക്കാനായിരുന്നു ഘനിയുടെ ആദ്യ പദ്ധതി. എന്നാല്‍ താജിക്കിസ്ഥാന്‍ പ്രവേശന അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് ഘനിക്ക് താത്കാലികമായി ഒമാനില്‍ അഭയം തേടേണ്ടി വന്നു. നിലവില്‍ ഒമാനില്‍ കഴിയുന്ന ഗനി എത്രയും വേഗം അമേരിക്കയിലേക്ക് കടക്കാനുള്ള ശ്രമത്തിലാണ്.
അതേസമയം അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ മനുഷ്യാവകാശലംഘനം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് അമേരിക്കയും ബ്രിട്ടനും. യു.എന്‍ സുരക്ഷാ കൗണ്‍സിലിലാണ് ഇരുരാജ്യങ്ങളും നിലപാട് പ്രഖ്യാപിച്ചത്.
മനുഷ്യാവകാശലംഘനം അനുവദിക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി. അഫ്ഗാന്‍ ജനത അന്തസോടെ ജീവിക്കുന്നു എന്ന് ഉറപ്പുവരുത്തണമെന്നും സ്ത്രീകളുടെ അവകാശം സംരക്ഷിക്കണമെന്നും അമേരിക്ക താലിബാനോട് ആവശ്യപ്പെട്ടു. അഫ്ഗാന്റെ അയല്‍രാജ്യങ്ങള്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കണമെന്നും അമേരിക്ക അഭ്യര്‍ത്ഥിച്ചു. താലിബാന്‍ ദോഹ ധാരണ ലംഘിച്ചെന്ന് ബ്രിട്ടന്‍ കുറ്റപ്പെടുത്തി.
അഫ്ഗാനിസ്ഥാനില്‍ മനുഷ്യവകാശം സംരക്ഷിക്കണമെന്ന് സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസും ആവശ്യപ്പെട്ടു. അഫ്ഗാന്‍ വിഷയം ഐക്യരാഷ്ട്ര രക്ഷാസമിതി ചര്‍ച്ച ചെയ്യുകയാണ്. ഇന്ത്യയുടെ യു.എന്‍ പ്രതിനിധി ടി.എസ് തിരുമൂര്‍ത്തിയാണ് യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുന്നത്. താലിബാന്‍ ധാരണ പാലിച്ചില്ലെന്ന് യുഎന്നിലെ അഫ്ഗാന്‍ അംബാസഡര്‍ യോഗത്തില്‍ പറഞ്ഞു.
അമേരിക്ക അവരുടെ എല്ലാ ഉദ്യോഗസ്ഥരെയും ഒഴിപ്പിച്ചെങ്കിലും മറ്റ് അറുപതോളം രാഷ്ട്രങ്ങളുടെ പൗരന്മാര്‍ ഇപ്പോഴും കാബൂളില്‍ ഉണ്ട്.അഫ്ഗാനില്‍ യുദ്ധം അവസാനിച്ചെന്ന് പ്രഖ്യാപിച്ച താലിബാന്‍ ഇനി ഇസ്‌ലാമിക ഭരണമായിരിക്കുമെന്നും വ്യക്തമാക്കി കഴിഞ്ഞു. വിദേശികളെ ആക്രമിക്കില്ലെന്നും പ്രതികാരം ആരോടുമില്ലെന്നുമാണ് താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍ പറയുന്നത്.
അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചതിനു പിന്നാലെ ഭീതിയിലായ ജനങ്ങള്‍ എല്ലാം ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന, മനസിനെ മരവിപ്പിക്കുന്ന, കാഴ്ചകളാണ് പുറത്തു വരുന്നത്.
ഇന്നലെ കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന അമേരിക്കന്‍ വിമാനത്തിന്റെ ചിറകില്‍ പിടിച്ചുകിടന്നുവെന്നു കരുതുന്ന മൂന്ന് പേര്‍ താഴെ വീണു മരിച്ചു.
പറന്നുയരുന്ന വിമാനത്തില്‍ നിന്ന് ഇവര്‍ വീഴുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. വിമാനത്തിന്റെ ടയറുകള്‍ക്കു സമീപം ഒളിച്ചിരുന്നതാണോ ചിറകില്‍ പിടിച്ചു കിടന്നതാണോ എന്ന് വ്യക്തമായിട്ടില്ല. കാബൂളിലെ വീടുകള്‍ക്ക് മുകളിലാണു ഇവര്‍ വീണതെന്ന് അഫ്ഗാന്‍ ചാനലായ ടോളോ ന്യൂസിലെ ജിവനക്കാരന്‍ താരിഖ് മജീദി ട്വിറ്ററില്‍ കുറിച്ചു.
"
https://www.facebook.com/Malayalivartha


























