ഇന്നുമുതല്‍ ഓണ്‍ലൈനില്‍ പണമടച്ച് മദ്യം വാങ്ങാം.... ഓണക്കച്ചവടത്തിലൂടെ കൊവിഡ് കാലത്തെ ക്ഷീണം തീര്‍ക്കാനൊരുങ്ങി ബെവ്കോ

ഓണത്തിരക്ക് കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായി ബെവ്‌കോയുടെ മൂന്ന് ഷോപ്പുകളില്‍ ഇന്നുമുതല്‍ ഓണ്‍ലൈനില്‍ പണമടച്ച് മദ്യം വാങ്ങാം.
ചില്ലറ വില്‍പനശാലകളിലെ തിരക്കും ക്യൂവും കുറയ്ക്കാന്‍ തെരഞ്ഞെടുത്ത വില്‍പനശാലകളില്‍ 17 മുതല്‍ ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനായി മദ്യം വാങ്ങാന്‍ ബെവ്കോ സൗകര്യം ഏര്‍പ്പെടുത്തും.
തിരുവനന്തപുരം (പഴവങ്ങാടി), എറണാകുളം (ഗാന്ധിനഗര്‍), കോഴിക്കോട്(ബൈപാസ്) എന്നിവയാണവ. സംവിധാനം വിജയമായാല്‍ വിവിധ ജില്ലകളിലെ 22 ഷോപ്പുകളില്‍ കൂടി ഉടന്‍ നടപ്പാക്കും. https:booking.ksbc.co.in എന്ന സൈറ്റിലൂടെയാണ് മദ്യം ബുക്ക് ചെയ്യേണ്ടത്.
നാല് ജില്ലകളിലെ ഷോപ്പുകളില്‍ സ്റ്റോക്കുള്ള മദ്യബ്രാന്‍ഡുകള്‍ ഏതെന്ന് ബെവ്‌കോ സൈറ്റ് വഴി അറിയാനുള്ള സംവിധാനവുമായി. തിരുവനന്തപുരം(15),കോഴിക്കോട് (4),കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ഇപ്പോള്‍ സംവിധാനമുള്ളത്. ഓണത്തിനു മുമ്പ് മറ്റു ജില്ലകളിലും ഈ സംവിധാനം വന്നേക്കും.
എല്ലാം ഷോപ്പുകളും പെയിന്റ് ചെയ്ത് മോടിപിടിപ്പിച്ചിട്ടുണ്ട്. ദിവസം പലതവണ ക്‌ളീന്‍ ചെയ്യും. സാനിറ്റൈസര്‍ അടക്കം കൊവിഡ് പ്രതിരോധ സംവിധാനങ്ങളും ഉറപ്പാക്കും. ആകെയുള്ള 270 ഷോപ്പുകളില്‍ 255 എണ്ണമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് എട്ട് മണിവരെയാണ് പ്രവര്‍ത്തനം. അത്തം മുതല്‍ തിരുവോണം വരെയുള്ള 10 ദിവസങ്ങളില്‍ വന്‍ വില്പനയാണ് നടക്കാറുള്ളത്.
"
https://www.facebook.com/Malayalivartha


























