സുധാകരനെ വെട്ടാന്‍ നോക്കി... റോഡിന്റെ പേരില്‍ ജി സുധാകരന് പണി കൊടുക്കാന്‍ നോക്കിയ എ.എം. ആരിഫിന് പണി കിട്ടും; ചേര്‍ത്തല അരൂര്‍ ദേശീയപാത പുനര്‍നിര്‍മാണത്തിലെ അപാകം അന്വേഷിക്കണമെന്നാവശ്യപ്പെട്ട ആരിഫിന്റെ നിലപാടിനെ പാര്‍ട്ടിയും തള്ളി

കേരളത്തിലെ മരുന്നിന് വേണ്ടിയുള്ള സിപിഎം ലോക്‌സഭാ എംപിയാണ് എ.എം. ആരിഫ്. ജി. സുധാകരന്റെ കൂടി പിന്തുണയോടെയാണ് ആരിഫ് ജയിച്ചത്. ഇപ്പോഴിതാ ആരിഫ് സുധാകരന് പാരയാകുകയാണ്.
അനുമതി വാങ്ങാതെയാണ് എ.എം. ആരിഫ് പൊതുമരാമത്തു മന്ത്രി മുഹമ്മദ് റിയാസിനു പരാതി നല്‍കിയതെന്നു സി.പി.എം. ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ ആവര്‍ത്തിച്ചു. ഗൗരവമായി വിഷയം പഠിക്കാതെ പ്രശ്‌നമുന്നയിച്ചതു തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെകാലത്താണു പണി നടന്നത്. അതിലെ അപാകം വ്യക്തമാക്കി പരാതി നല്‍കിയതാണു പാര്‍ട്ടിയെ ചൊടിപ്പിച്ചത്. റോഡുപണിയിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി എം.പി. നല്‍കിയ പരാതിയില്‍ പൊതുമരാമത്ത് മന്ത്രിയായിരുന്ന ജി. സുധാകരന്‍ ഇടപെട്ട് അന്വേഷണംനടത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
മീഡിയന് അടിയിലുള്ള വെള്ളക്കെട്ടാണ് റോഡുതകരാന്‍ കാരണമെന്നായിരുന്നു വിലയിരുത്തല്‍. ഇതുപരിഹരിക്കാന്‍ വലിയതുക വേണമെന്നതിനാല്‍ ദേശീയപാത അതോറിറ്റി അംഗീകരിച്ചില്ല. ഈ റിപ്പോര്‍ട്ട് തനിക്കു ലഭിച്ചിരുന്നില്ലെന്ന് ആരിഫ് പറഞ്ഞു.
റോഡുതകരുമ്പോള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയെന്ന ജനപ്രതിനിധിയുടെ ഉത്തരവാദിത്വംമാത്രമാണു നിര്‍വഹിച്ചത്. ഉദ്യോഗസ്ഥരുടെയോ കരാറുകാരുടെയോ ഭാഗത്തു വീഴ്ചയുണ്ടായാല്‍ അതുകണ്ടെത്തി തിരുത്തിക്കുകയാണ് ഉദ്ദേശ്യിച്ചത്. അത് ജി. സുധാകരനെതിരേയുള്ള നീക്കമായി ചിലര്‍ വ്യാഖ്യാനിച്ചു.
പരാതികൊടുക്കുന്ന വിവരം ജില്ലാ സെക്രട്ടറിയോടു പറഞ്ഞിരുന്നെങ്കിലും അനുമതി വാങ്ങിയിരുന്നില്ല. തനിക്കു തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തിക്കാന്‍ പാര്‍ട്ടിക്ക് അധികാരമുണ്ട്. റോഡ് നന്നാകണമെന്ന സദുദ്യേശ്യമേ ഉണ്ടായിരുന്നുള്ളൂവെന്നും ആരിഫ് പ്രതികരിച്ചു.
അതേസമയം ദേശീയപാത 66 ന്റെ നവീകരണത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് എ.എം ആരിഫ് നല്‍കിയ കത്തില്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെ നേരിട്ട് ബാധിക്കുന്നതല്ലെന്ന് മുന്‍ പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. താന്‍ മന്ത്രിയായിരുന്നപ്പോഴാണ് റോഡുപണി നടന്നത് എന്ന കാര്യത്തിന് എന്താണ് പ്രസക്തി? പരാതി നല്‍കുന്നകാര്യം എം.പി തന്നെ അറിയിച്ചിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.
ആരോപണ വിധേയമായ റോഡിന്റെ കരാറുകാര്‍ പെരുമ്പാവൂരുള്ള ഇ.കെ.കെ കണ്‍സ്ട്രക്ഷന്‍സ് എന്ന സ്വകാര്യ കമ്പനിയാണ്. ഈ കരാറുകാര്‍ക്കെതിരെ നേരത്തേ സി.പി.എം ജില്ലാ കമ്മിറ്റി യോഗത്തില്‍ ആക്ഷേപം ഉയര്‍ന്നിരുന്നു. അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനുവേണ്ടി ഫണ്ടുതേടി ഏരിയാ നേതൃത്വം ഈ കമ്പനിയെ സമീപിച്ചപ്പോള്‍ ഫണ്ട് മന്ത്രി ജി സുധാകരന് നല്‍കിയിട്ടുണ്ട് എന്നായിരുന്നു കമ്പനിയുടെ വിശദീകരണം. ഇതാണ് ആക്ഷേപമായി ഉയര്‍ന്നത്.
അതേസമയം അരൂര്‍-ചേര്‍ത്തല ദേശീയപാത പുനര്‍നിര്‍മാണ വിവാദത്തില്‍ എ എം ആരിഫ് എം പിയുടെ പരാതി ഏറ്റെടുത്ത് കോണ്‍ഗ്രസ്. അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല വിജിലന്‍സ് ഡയറക്ടര്‍ക്ക് ഇന്ന് കത്ത് നല്‍കും. ആരിഫിലൂടെ വീണു കിട്ടിയ അവസരം, സര്‍ക്കാരിനെതിരെ ആയുധമാക്കുകയാണ് കോണ്‍ഗ്രസ്.
ദേശീയപാത പുനര്‍നിര്‍മാണത്തില്‍ അഴമിതിയുണ്ടെന്നും, വിജിലന്‍സ് അന്വേഷണം വേണമെന്നും ഇടത് എംപി തന്നെ പറയുമ്പോള്‍, അത് സിപിഎമ്മിലെ ആഭ്യന്തര പ്രശ്‌നമായി മാത്രം കാണുരുത്. സമഗ്രമായ വിജിലന്‍സ് അന്വേഷണം വേണം. സര്‍ക്കാര്‍ തയ്യാറല്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസ് തീരുമാനമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.
" f
https://www.facebook.com/Malayalivartha


























