രണ്ടു പേരെ ഫോൺ വിളിച്ചതിന്റെ രേഖകൾ പൊലീസ് നശിപ്പിച്ചു.... സഹായം തേടി ഞാൻ വിളിച്ച ഷാജിയെ പോലീസ് കുടുക്കിയതാണ്.. ഗൾഫിൽ നിന്ന് വിളിച്ച് എന്റെ ശരീരത്തിന് ഒരുത്തൻ വില പറഞ്ഞു; വില്ലത്തി സുനിത ഓതറ!!! അവളുടെ ഭർത്താവുമായി ഞാൻ കറങ്ങിനടന്നുവെന്ന് പറഞ്ഞ് നമ്പർ കൈമാറി- ഫോൺ നമ്പർ കേസിൽ അന്വേഷണത്തിനിടെ നാടകീയ സംഭവങ്ങൾ- വെളിപ്പെടുത്തലുമായി വീട്ടമ്മ

വീട്ടമ്മയുടെ ഫോൺ നമ്പർ ലൈംഗിക തൊഴിലാളിയുടേതെന്ന പേരിൽ പ്രചരിപ്പിക്കുകയും, ഫോൺ വിളിച്ചും, സോഷ്യൽ മീഡിയയിലൂടെ അപമാനിക്കുകയും ചെയ്ത 5 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ഹരിപ്പാട് പാലാത്ര കോളനിയിൽ രതീഷ് (39), ഹരിപ്പാട് ആയാപറമ്പ് കയ്യാലാത്ത് ഷാജി (46), നെടുംകുന്നം കണിയാപറമ്പിൽ അനിക്കുട്ടൻ (29), പാലക്കാട് വടക്കഞ്ചേരി കണ്ണമ്പ്ര തോട്ടത്തിൽ നിശാന്ത് (34), തൃശൂർ കല്ലിടുക്ക് ചുവന്നമണ്ണ് കടുങ്ങാട്ടുപറമ്പിൽ വിപിൻ (33) എന്നിവരെയാണു പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം റേഞ്ച് ഡിഐജി നീരജ് കുമാർ ഗുപ്ത ഇന്നലെ ചങ്ങനാശേരിയിൽ എത്തിയാണ് അന്വേഷണം ഏകോപിപ്പിച്ചത്.
അതേ സമയം ഹരിപ്പാട് ആനാരി സ്വദേശി ഷാജിയെ പൊലീസ് കേസിൽ കുടുക്കിയതാണെന്ന ആരോപണവുമായി വീട്ടമ്മ രംഗത്തെത്തി. ‘രണ്ടു പേരെ ഫോൺ വിളിച്ചതിന്റെ രേഖകൾ പൊലീസ് നശിപ്പിച്ചു. സഹായം തേടി ഞാൻ ഷാജിയെ വിളിച്ചതാണ് ഒന്ന്. ഷാജിയുടെ ബുക്കിൽ നിന്നാണ് എന്റെ നമ്പർ ലഭിച്ചതെന്ന് രതീഷ് ഷാജിയോട് പറയുന്നതാണ് രണ്ടാമത്തത്. അന്വേഷണത്തിനായി കഴിഞ്ഞ ദിവസം ചങ്ങനാശേരി ഡിവൈഎസ്പി ഓഫിസിൽ എന്റെ ഫോൺ നൽകി.
അപ്പോഴാണ് ഈ രേഖകൾ നശിപ്പിച്ചത്. എന്നാൽ ഈ രണ്ടു രേഖയും ഇപ്പോഴും എന്റെ പക്കലുണ്ട്. ആനാരി സ്വദേശി ഷാജി നിരപരാധിയാണ്. സംഘടനാ രംഗത്ത് അടക്കം ഷാജിയുമായി പരിചയമുണ്ട്. അറസ്റ്റിലായ രതീഷ് ഷാജിയുടെ പരിചയക്കാരനാണ്. ഇതിന്റെ പേരിലാണ് ഷാജിയെ അറസ്റ്റ് ചെയ്തത്. എന്റെ നമ്പർ ഷാജിയല്ല നൽകിയത്. ഷാജിയുടെ വാഹനം രതീഷ് വാടകയ്ക്ക് എടുത്തിരുന്നു. അതിലെ ബുക്കിൽ നിന്നാണ് എന്റെ നമ്പർ കിട്ടിയത്. ഇക്കാര്യം രതീഷ് പൊലീസിനോട് പറഞ്ഞിരുന്നു. രതീഷ് പലവട്ടം മൊഴിമാറ്റിയെന്നും വീട്ടമ്മ പറഞ്ഞു.
''എന്നെ വിളിച്ച് ശല്യം ചെയ്ത രതീഷ് ആനാരിയാണ് ഷാജി സാറിനെ കുടുക്കിയത്. സ്റ്റേഷനില്‍ ഒറ്റയ്ക്ക് പോകാന്‍ ഭയമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് രതീഷ് ഷാജി സാറിനെ ഒപ്പം കൂട്ടിയത്. എന്നാല്‍, ഇന്നലെ രാത്രിയോടെ പൊലീസ് സ്റ്റേഷനില്‍ വച്ച് ഷാജി സാറിനെ അറസ്റ്റ് ചെയ്ത വിവരമാണ് അറിഞ്ഞത്. ഇന്നലെ ഉച്ചമുതല്‍ ഞാന്‍ ചങ്ങനാശേരി പൊലീസ് സ്റ്റേഷനിലായിരുന്നു. എന്റെ ഫോണ്‍ പൊലീസ് പരിശോധിക്കാനായി വാങ്ങി. രാത്രി ഒന്‍പതു മണിയോടെയാണ് ഫോണ്‍ തിരിച്ച് കിട്ടുന്നത്. ആ സമയത്ത് രതീഷ് ആനാരിയുടെ ഫോണ്‍ സംഭാഷണങ്ങള്‍ റെക്കോഡ് ചെയ്തതെല്ലാം പൊലീസ് ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്തു.'' ജെസി പറയുന്നു. ''ഷാജി സാറിലേക്ക് കേസൊതുക്കണമെന്ന് നിര്‍ദ്ദേശം പൊലീസിനു ലഭിച്ചിട്ടുള്ളത് പോലെയാണ് എനിക്ക് മനസിലായത്.
ഇന്നലെ പൊലീസ് സ്റ്റേഷനില്‍ വച്ച് വരെ എനിക്ക് കോളുകള്‍ വന്നു. ഗള്‍ഫില്‍ നിന്നാണ് ഇന്നലെ വിളി വന്നത്. പൊലീസും സ്പീക്കറിലിട്ട് കേട്ടു. രാത്രി വീണ്ടും കോള്‍ വരുന്നു. പരാതികൊടുത്ത് നടപടി ഉണ്ടായിട്ടും ഇതാണ് അവസ്ഥ. പത്തും നൂറും ആളുകള്‍ ദിവസവും വിളിച്ച് എന്റെ ശരീരത്തിന് വില പറയുകയാണ്. എന്നെ വിളിക്കുന്നവരൊക്കെ പറയുന്നത് സുനിത ഓതറ എന്ന സ്ത്രീയുടെ പേരാണ്. അവരുടെ ഭര്‍ത്താവുമായി ഞാന്‍ കറങ്ങിനടക്കുകയാണെന്നും അവരാണ് നമ്ബര്‍ തന്നതെന്നും പറയുന്നു. പൊലീസില്‍ അവര്‍ക്കെതിരെ പരാതികൊടുത്തിട്ട് യാതൊരു നടപടിയും ഇല്ല. അവര്‍ ചോദ്യം ചെയ്യാന്‍ വരുന്നില്ലെന്നാണ് പറയുന്നതെന്നും വീട്ടമ്മ പറയുന്നു.
അതേ സമയം, വിവിധ ജില്ലകളിലുള്ള 8 പേരുടെ മൊഴി പൊലീസ് ഇന്നലെ രേഖപ്പെടുത്തി. വീട്ടമ്മയുടെ ഫോണിൽ നിന്നു ലഭിച്ചതാണ് ഇവരുടെ നമ്പറുകൾ. സംഭവത്തിൽ ഇന്നലെ 2 പേർ കൂടി അറസ്റ്റിലായി. തിരുവനന്തപുരം സ്വദേശി ജോബി ജോൺ (31), ഹരിപ്പാട് സ്വദേശി രാഹുൽ (29) എന്നിവരാണ് അറസ്റ്റിലായത്. അന്വേഷണം തുടരുന്നതായും കൂടുതൽ അറസ്റ്റ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പൊലീസ് അറിയിച്ചു. നേരത്തെ അറസ്റ്റിലായ 5 പ്രതികളെയും ഏറ്റുമാനൂർ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha


























