മീന്‍ പിടുത്തം പരിശീലിപ്പിക്കാനെന്ന പേരില്‍ വിദ്യാര്‍ത്ഥികളെ വലയിൽ വീഴ്ത്തും; യൂ ട്യൂബ് ചാനലിന്റെ മറവില്‍ കഞ്ചാവ് കച്ചവടം, ആദ്യം സൗജന്യമായി കഞ്ചാവ് കൊടുത്ത് സ്ഥിരം കസ്റ്റമേഴ്സാക്കി മറ്റും! 00 രൂപയുടെ ചെറിയ പൊതികളിൽ കച്ചവടം പൊടിപൊടിച്ചു, അവസാനം കയ്യോടെ പൊക്കി പോലീസ്

മീന്‍ പിടുത്തം പരിശീലിപ്പിക്കാനെന്ന പേരില്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിച്ച് വലയിൽ വീഴ്ത്തും. പിന്നാലെ യൂ ട്യൂബ് ചാനലിന്റെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തി വന്ന യുവാവ് പിടിയിലായതായി റിപ്പോർട്ട്. പൂച്ചട്ടി പോലൂക്കര സ്വദേശി മേനോത്ത് പറമ്പില്‍ സനൂപ് ( 32 ) എന്ന സാമ്പാര്‍ സനൂപിനെയാണ് രഹസ്യ വിവരത്തിന് പിന്നാലെ ഒന്നരക്കിലോ കഞ്ചാവുമായി തൃശൂര്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ഹരിനന്ദനനും പാര്‍ട്ടിയും ചേര്‍ന്ന് കയ്യോടെ പിടികൂടിയത്.
യൂ ട്യൂബ് ചാനലിന്റെ സബ്സ്‌ക്രൈബേഴ്സായി വരുന്ന വിദ്യാര്‍ത്ഥികളെയും ചെറുപ്പക്കാരെയും മീന്‍ പിടുത്തം പരിശീലിപ്പിക്കാനെന്ന പേരില്‍ മണലിപ്പുഴയിലെ കൈനൂര്‍ ചിറ പ്രദേശങ്ങളിലേക്ക് വിളിച്ച് വരുത്തുകയാണ് പതിവ് രീതി. ആദ്യമായി എത്തുന്നവർക്ക് സൗജന്യമായി കഞ്ചാവ് കൊടുത്ത് സ്ഥിരം കസ്റ്റമേഴ്സാക്കി മാറ്റുകയുമാണ് ചെയ്യുന്നത്. പതിനായിരക്കണക്കിന് വിലയുള്ള പത്തോളം ചൂണ്ടകള്‍ ഇയാള്‍ കൈവശം ഉണ്ടായിരുന്നു.
ഇതു കൂടാതെ ഇയാള്‍ സ്വന്തമായുണ്ടാക്കിയ ഫിഷിംഗ് കിറ്റും ഉപയോഗിച്ച് യൂട്യൂബ് വഴി ആളുകളെ ആകര്‍ഷിച്ച് മയക്കുമരുന്ന് വ്യാപാരം നടത്തിയിരുന്നതായും അന്വേഷണ സംഘത്തിന് വിവരം ലഭിക്കുകയുണ്ടായി. 500 രൂപയുടെ ചെറിയ പൊതികളാക്കിയാണ് ഇയാള്‍ കഞ്ചാവ് വിറ്റത്.
അതോടൊപ്പം തന്നെ പോലൂക്കര, മൂര്‍ക്കനിക്കര പ്രദേശങ്ങളിലെ നിരവധി ചെറുപ്പക്കാരും വിദ്യാര്‍ത്ഥികളും ഇയാളുടെ വലയത്തിലായതായി അന്വേഷണ സംഘത്തിന് തെളിവ് ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ അന്വേഷണം ഊര്‍ജിതമാക്കാനും കൗണ്‍സലിംഗ് ആവശ്യമുള്ള കുട്ടികളെ കണ്ടെത്തി രക്ഷിതാക്കളുടെ സഹായത്തോടെ ആവശ്യമായ ചികിത്സ നല്‍കാനും നടപടിയെടുക്കുന്നതാണെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഹരിനന്ദനന്‍ ടി.ആര്‍ അറിയിച്ചു. അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഹരീഷ് സി.യു, പ്രിവന്റീവ് ഓഫീസര്‍മാരായ സജീവ്, ടി.ആര്‍ സുനില്‍ കുമാര്‍, രാജേഷ്, രാജു, ഡ്രൈവര്‍ റഫീക്ക് എന്നിവരുണ്ടായിരുന്നു.
https://www.facebook.com/Malayalivartha


























