ആര്‍ടി ഓഫീസിലെ പൊതുമുതല്‍ നശിപ്പിച്ച കേസുമായി ബന്ധപ്പെട്ട് ജാമ്യത്തില്‍ കഴിയുന്ന ഈ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് കോടതി പരിഗണനയില്‍

ആര്‍ടി ഓഫീസിലെ പൊതുമുതല്‍ നശിപ്പിച്ച കേസുമായി ബന്ധപ്പെട്ട് ജാമ്യത്തില്‍ കഴിയുന്ന ഈ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സമര്‍പ്പിച്ച ഹര്‍ജി തലശ്ശേരി സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും.
ലിബിനും എബിനും ജാമ്യത്തില്‍ തുടര്‍ന്നാല്‍ തെറ്റായ സന്ദേശമാകും നല്‍കുക എന്നാണ് പോലീസ് ഉയര്‍ത്തുന്ന വാദം.
പബ്ലിക് പ്രോസിക്യൂട്ടര്‍ വിപി ശശീന്ദ്രനാണ് പൊലീസിന് വേണ്ടി ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ ഇരുവരുടെയും വിശദീകരണം കോടതി ചോദിച്ചിരുന്നു.
പൊലീസ് കെട്ടിചമച്ച കേസാണ് ഇതെന്നാണ് ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ ഉയര്‍ത്തുന്ന വാദം.
"
https://www.facebook.com/Malayalivartha


























