ഓഹോ കാര്യങ്ങള്‍ അങ്ങനെയോ... ലോക നേതാവായി കുതിച്ചുയര്‍ന്ന നരേന്ദ്ര മോദിയുടെ പിന്തുണ തകര്‍ന്നടിഞ്ഞതായി സര്‍വേ; മോദിയുടെ ജനപ്രീതിയില്‍ 40 ശതമാനത്തിലധികം ഇടിവ്; അതതു സംസ്ഥാനങ്ങളില്‍ ഏറ്റവും ജനപിന്തുണയുള്ള മുഖ്യമന്ത്രിമാരില്‍ ഒന്നാം സ്ഥാനത്ത് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ്; പിണറായി മൂന്നാമത്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രശസ്തി ലോകം കടന്നതാണ്. അതിനാലാണ് രണ്ടാമതും തുടര്‍ഭരണം ലഭിച്ചത്. എന്നാല്‍ ഇപ്പോള്‍ ഡല്‍ഹിയില്‍ നിന്നും നിരാശപ്പെടുത്തുന്ന വാര്‍ത്തയാണ് വരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതിയില്‍ ഒരു വര്‍ഷത്തിനിടെ 42 ശതമാനം ഇടിവുണ്ടായതായി 'ഇന്ത്യ ടുഡേ മൂഡ് ഓഫ് ദ നാഷന്‍' സര്‍വേ ഫലം.
2020 ഓഗസ്റ്റില്‍ 66 ശതമാനം പേരും 2021 ജനുവരിയില്‍ 38 ശതമാനം പേരും അടുത്ത പ്രധാനമന്ത്രിയാവാന്‍ യോഗ്യന്‍ നരേന്ദ്രമോദിയാണെന്ന് അഭിപ്രായപ്പെട്ടെങ്കില്‍ ഈവര്‍ഷം ഓഗസ്റ്റില്‍ ഇത് 24 ശതമാനമായി കുറഞ്ഞു. എങ്കിലും മോദിതന്നെയാണ് ഇപ്പോഴും ജനപ്രീതിയുടെ കാര്യത്തില്‍ മുന്നില്‍. യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് രണ്ടാമത്.
11 ശതമാനം പേര്‍ അടുത്തതവണ യോഗി പ്രധാനമന്ത്രിയാവണമെന്ന് ആഗ്രഹിക്കുന്നു. 10 ശതമാനം പേര്‍ രാഹുല്‍ഗാന്ധിക്കൊപ്പമാണ്. 2020 ഓഗസ്റ്റില്‍ മൂന്നുശതമാനമായിരുന്നു. അരവിന്ദ് കെജ്‌രിവാളിനെയും മമതാ ബാനര്‍ജിയെയും എട്ടുശതമാനം പേര്‍ വീതവും പിന്തുണയ്ക്കുന്നു. അമിത് ഷായ്ക്കുപിന്നില്‍ ഏഴുശതമാനവും സോണിയയ്ക്കും പ്രിയങ്കയ്ക്കും പിന്നില്‍ നാലുശതമാനവും പേരുണ്ട്.
രാജ്യത്തെ ഇതുവരെയുള്ള പ്രധാനമന്ത്രിമാരില്‍ ഏറ്റവും മികച്ചത് നരേന്ദ്രമോദിയാണെന്നാണ് 27 ശതമാനം പേര്‍ കരുതുന്നത്. 19 ശതമാനം വോട്ടോടെ വാജ്‌പേയിക്കാണ് രണ്ടാം സ്ഥാനം. ജവാഹര്‍ലാല്‍ നെഹ്രുവിനെ എട്ടു ശതമാനം പേരും രാജീവ് ഗാന്ധിയെ ഏഴു ശതമാനം പേരും മന്‍മോഹന്‍ സിങ്ങിനെ 11 ശതമാനം പേരും ഇന്ദിരാഗാന്ധിയെ 14 ശതമാനം പേരും മികച്ചതായി കാണുന്നു.
പ്രതിപക്ഷത്തിന്റെ കാര്യത്തില്‍ 17 ശതമാനം പേര്‍ മാത്രമാണ് രാഹുല്‍ ഗാന്ധിക്ക് കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ കഴിയുമെന്ന് കരുതുന്നത്. 14 ശതമാനം പേര്‍ മന്‍മോഹനിലാണ് ഈ വിശ്വാസം അര്‍പ്പിച്ചിരിക്കുന്നത്.
മുഖ്യരില്‍ യോഗി തന്നെയാണ് മുന്നിലുള്ളത്. രാജ്യത്ത് മികച്ച പ്രകടനം കാഴ്ചവെക്കുന്ന മുഖ്യമന്ത്രിമാരില്‍ ഒന്നാം സ്ഥാനത്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണെന്ന് സര്‍വേ പറയുന്നു. 19 ശതമാനം പേര്‍ യോഗിക്കൊപ്പമാണ്. ആറുമാസംമുമ്പ് 25 ശതമാനമായിരുന്നു പിന്തുണ. അരവിന്ദ് കെജ്‌രിവാള്‍ (14 ശതമാനം), മമതാ ബാനര്‍ജി (11 ശതമാനം), വൈ.എസ്. രാജശേഖര റെഡ്ഡി (ആറു ശതമാനം), നിതീഷ് കുമാര്‍, ഉദ്ദവ് താക്കറെ, നവീന്‍ പട്‌നായിക് (അഞ്ചു ശതമാനം) എന്നിങ്ങനെയാണ് പിന്നില്‍.
അതതു സംസ്ഥാനങ്ങളില്‍ ഏറ്റവും ജനപിന്തുണയുള്ള മുഖ്യമന്ത്രിമാരില്‍ ഒന്നാം സ്ഥാനത്ത് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് (42 ശതമാനം). ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് രണ്ടാം സ്ഥാനത്തും (38 ശതമാനം) കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ (35 ശതമാനം) മൂന്നാം സ്ഥാനത്തുമാണ്. ഇക്കാര്യത്തില്‍ 29 ശതമാനം വോട്ടോടെ ഏഴാം സ്ഥാനത്താണ് യോഗി ആദിത്യനാഥ്.
മോദിയുടെ ജനപ്രീതി കുറഞ്ഞുവെന്ന് പറയുന്നെങ്കിലും എല്ലാ വേദികളിലും മോദി ശ്രദ്ധിക്കപ്പെടാറുണ്ട്. ആഘോഷവേളകളില്‍ ധരിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുക്കുന്ന വസ്ത്രങ്ങള്‍ എല്ലായിപ്പോഴും ചര്‍ച്ചയാകാറുണ്ട്. സ്വാതന്ത്യദിനാഘോഷ വേളയിലും അതിന് മാറ്റമില്ല. 75ാം സ്വാതന്ത്യദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തത് പരമ്പരാഗത വെളുത്ത കുര്‍ത്ത ധരിച്ചാണ്. എന്നാല്‍ ശ്രദ്ധ ആകര്‍ഷിച്ചത് അദ്ദേഹം ധരിച്ച തലപ്പാവാണ്.
കുങ്കുമ നിറത്തില്‍ ചുവന്ന പാറ്റേണുകളുള്ള പരമ്പരാഗത രീതിയിലുള്ള തലപ്പാവ് അണിഞ്ഞാണ് അദ്ദേഹം സ്വാതന്ത്ര്യദിനാഘോഷ വേളയില്‍ ചെങ്കോട്ടയിലേക്ക് എത്തിയത്. വെളുത്ത നിറമുള്ള ഷാളും അദ്ദേഹം ധരിച്ചിരുന്നു. എന്നാല്‍ മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി, നീല നിറത്തിലുള്ള 'മോദി ജാക്കറ്റ്' എന്ന് അറിയപ്പെടുന്ന കോട്ടും ഇത്തവണ പ്രധാനമന്ത്രി ധരിച്ചിരുന്നു.
https://www.facebook.com/Malayalivartha

























