സി.പി.എം. സംസ്ഥാനസമിതി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ പി. സതീദേവിയെ സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷയാക്കാനൊരുങ്ങി സി.പി.എം

സി.പി.എം. സംസ്ഥാനസമിതി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ പി. സതീദേവിയെ സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷയാക്കാനൊരുങ്ങി സി.പി.എം.
സംസ്ഥാന സെക്രട്ടേറിയറ്റില്‍ ധാരണ. എം.സി. ജോസഫൈന്‍ രാജിവച്ച ഒഴിവാണു നികത്തേണ്ടത്. പരാതിക്കാരിയോട് അപമര്യാദയായി സംസാരിച്ചതു വിവാദമായതിനെത്തുടര്‍ന്നായിരുന്നു ജോസഫൈന്റെ രാജി.
സി.പി.എം. സംസ്ഥാന സമിതിയംഗം പി. ജയരാജന്റെ സഹോദരിയാണ് മുന്‍ എം.പി. കൂടിയായ സതീദേവി. സംസ്ഥാന സെക്രട്ടേറിയറ്റില്‍ ധാരണയുണ്ടായെങ്കിലും ഇന്നലെ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തില്ല.
എങ്കിലും തീരുമാനത്തില്‍ മാറ്റത്തിന് സാധ്യതയില്ലെന്നാണ് സി.പി.എം. വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
https://www.facebook.com/Malayalivartha


























