ഭാര്യയെയും മകളെയും ഉപേക്ഷിച്ച് കൂലിവേലയ്ക്ക് പോയി കിട്ടുന്ന പണം മുഴുവൻ സുഹൃത്തുക്കളോടൊപ്പം മദ്യപിക്കാൻ ചിലവാകും; രാത്രിയിൽ നാലംഗ സംഘം വീട്ടിൽ എത്തിയതിന് പിന്നാലെ നിലവിളി... അയൽക്കാർ ഓടിയെത്തും മുമ്പ് സംഘം മുങ്ങി... അകത്ത് കടന്ന അയൽവാസികൾ കണ്ടത് കട്ടിലിനും മേശയ്ക്കും ഇടയിലായി താഴെ വീഴാറായ വിധത്തിൽ ആഴത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ യുവാവിനെ... കേരളപുരത്ത് സംഭവിച്ചത്

ഭാര്യയെയും മകളെയും ഉപേക്ഷിച്ച് ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.കേരളപുരം കോട്ടവിള ജംഗ്ഷൻ കോട്ടൂർ വീട്ടിൽ സുനിൽകുമാർ(39) ആണ് മരിച്ചത്. സംഭവത്തിന് ശേഷം പ്രതികൾ ഓടിരക്ഷപ്പെട്ടു.
ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു കൊലപാതകം. ഭാര്യയെയും മകളെയും ഉപേക്ഷിച്ച് സുനിൽകുമാർ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. കൂലിവേലയ്ക്ക് പോയി കിട്ടുന്ന പണം മദ്യപിക്കാനാണ് കൂടുതലും ഉപയോഗിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. വൈകുന്നേരങ്ങളിൽ കൂട്ടുകാരുമായി ചേർന്ന് മദ്യപിക്കുന്നത് പതിവായിരുന്നു.
ഇന്നലെ രാത്രിയോടെ ഈ വീട്ടിലേക്ക് എത്തുന്നതും അൽപസമയത്തിന് ശേഷം ബഹളം കേട്ട് അയൽക്കാർ നോക്കുമ്പോൾ അവർ ഓടിപ്പോകുന്നതും കണ്ടു. അയൽക്കാർ ഓടിയെത്തിയപ്പോഴാണ് കിടപ്പുമുറിയിൽ കഴുത്തിന് വെട്ടേറ്റ നിലയിൽ സുനിൽകുമാറിനെ കണ്ടെത്തിയത്.
കട്ടിലിനും മേശയ്ക്കും ഇടയിലായി താഴെ വീഴാറായ വിധത്തിലായിരുന്നു കിടന്നിരുന്നത്. നാട്ടുകാർ ഉടൻതന്നെ കുണ്ടറ പൊലീസിനെ വിവരം അറിയിച്ചു. ശരീരത്ത് ആഴത്തിൽ കുത്തേറ്റ പാടുകളുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. വീട് പൊലീസ് സീൽ ചെയ്തിരിക്കുകയാണ്. പ്രതികളെക്കുറിച്ച് വ്യക്തത വന്നിട്ടില്ല. കുണ്ടറ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
https://www.facebook.com/Malayalivartha






















