കുളത്തൂപ്പുഴ മലയോര ഹൈവേയില്‍ നിയന്ത്രണം പോയ വാഹനം പാതയോരത്തെ വീട്ടിനുള്ളിലേക്ക് പാഞ്ഞുകയറി...

കുളത്തൂപ്പുഴ മലയോര ഹൈവേയില്‍ നിയന്ത്രണം പോയ വാഹനം പാതയോരത്തെ വീട്ടിനുള്ളിലേക്ക് പാഞ്ഞുകയറി. വിവരമറിഞ്ഞ് കുളത്തൂപ്പുഴ പോലീസെത്തി നാട്ടുകാരുടെ സഹായത്തോടെ വാഹനം കെട്ടിവലിച്ച് കെട്ടിടത്തിനു പുറത്തെത്തിച്ചശേഷമാണ് പാതയില്‍ ഗതാഗതം സുഗമമായത്.
കഴിഞ്ഞദിവസം വൈകുന്നേരം കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി ഹൈസ്‌കൂള്‍ കവലയ്ക്കുസമീപമായിരുന്നു അപകടം. പാലോട്ടുനിന്ന് തമിഴ്‌നാട്ടിലേക്ക് പോയ പിക്കപ്പ് വളവുതിരിയുന്നതിനിടെ നിയന്ത്രണംവിട്ട് പാതയോരത്തെ ഓടയ്ക്ക് മുകളിലൂടെ സമീപത്തുള്ള കെട്ടിടത്തില്‍ ഇടിക്കുകയായിരുന്നു.
നിര്‍മാണത്തിലെ അപാകത കാരണം ആറുമാസത്തിനുള്ളില്‍ ഒട്ടേറെ അപകടങ്ങള്‍ ഈ വളവില്‍ സംഭവിച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha

























