പശുവിന്റെ കയർ കുടുങ്ങി റോഡിൽ തലയിടിച്ചു വീണ യുവാവിന് ദാരുണാന്ത്യം; മരിച്ചത് അയ്മനം സ്വദേശിയായ യുവാവ്!! പിൻ സീറ്റിൽ യാത്ര ചെയ്തിരുന്ന യുവാവിനും പരിക്കേറ്റു

പശുവിന്റെ കയർ കുടുങ്ങി ബൈക്ക് മറിഞ്ഞു യുവാവ് മരിച്ചു. പുതുച്ചിറ സാബുവിന്റെ മകൻ അരുണാ(27)ണു മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം ഐക്കരച്ചിറ-കല്ലുങ്കത്ര റോഡിൽ ശ്മാശാനത്തിനു സമീപമാണ് അപകടം. റോഡ് സൈഡിൽ കെട്ടിയിരുന്ന പശുവിന്റെ കയർ ബൈക്കിൽ കുരുങ്ങി മറിയുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അരുണിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. തലയ്ക്കാണ് പരിക്കേറ്റത്. പിൻ സീറ്റിൽ യാത്രചെയ്തിരുന്ന യുവാവിനും പരിക്കേറ്റു. അരുണിന്റെ സംസ്‌കാരം സെപ്റ്റംബർ ഒന്ന് ബുധനാഴ്ച ഒളശ സെന്റ് മാർക്‌സ് സിഎസ്‌ഐ പള്ളിയിൽ. . മാതാവ്: രാജമ്മ. സഹോദരങ്ങൾ: സരുൺ, കിരൺ.
https://www.facebook.com/Malayalivartha



























