ഭര്‍തൃ വീട്ടില്‍ നിന്ന് ഭക്ഷണം നൽകിയിരുന്നില്ല; ഹോട്ടലില്‍ നിന്ന് പാഴ്‍സല്‍ വാങ്ങിയാണ് ഒരു മാസമായി ഭക്ഷണം കഴിച്ചിരുന്നത്....!! വീടുമായി ബന്ധപ്പെടാന്‍ അനുവദിച്ചിരുന്നില്ല; കണ്ണുരില്‍ ആത്മഹത്യ ചെയ്ത യുവതി ഭര്‍തൃ വീട്ടില്‍ നേരിട്ടത് കൊടിയ പീഡനങ്ങള്‍; ആരോപണവുമായി വല്യമ്മ രംഗത്ത്; അന്വേഷണം ഊർജിതമാക്കി പൊലീസ്

ഭര്‍തൃ വീട്ടുകാരുടെ പീഡനത്തില്‍ മനംനൊന്ത് കണ്ണുരില്‍ സുനീഷ എന്ന യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തി. ഭര്‍ത്താവ് വിജീഷിനെയും വീട്ടുകാരെയും ഇന്ന് ചോദ്യം ചെയ്തേക്കും. പുറത്ത് വന്ന സുനീഷയുടെ ശബ്ദരേഖകള്‍ വിശദമായി പരിശോധിക്കാനാണ് പൊലീസ് നീക്കം കൂടാതെ സുനീഷയുടെ വീട്ടുകാരുടെ മൊഴിയും രേഖപ്പെടുത്തി.
അതേസമയം, കണ്ണൂരില്‍ ആത്മഹത്യ ചെയ്ത സുനീഷ ഭര്‍തൃവീട്ടില്‍ നേരിട്ടത് കൊടിയ പീഡനമെന്ന് അടുത്ത ബന്ധു വെളിപ്പെടുത്തി. സുനീഷയ്ക്ക് സ്ഥിരമായി മര്‍ദ്ദനമേറ്റിരുന്നെന്ന ആരോപണവുമായി വല്യമ്മ ദേവകി രംഗത്തെത്തി. സുനീഷയുടെയും വിജീഷിന്‍റെയും മൊബൈല്‍ ഫോണും പൊലീസ് കസ്റ്റഡിയില്‍ വാങ്ങി പരിശോധിക്കും.
ഭര്‍തൃവീട്ടില്‍ നിന്ന് സുനീഷയ്ക്ക് ഭക്ഷണം കൊടുത്തിരുന്നില്ല. ഹോട്ടലില്‍ നിന്ന് പാഴ്‍സല്‍ വാങ്ങിയാണ് ഒരു മാസമായി ഭക്ഷണം കഴിച്ചിരുന്നത്. വീടുമായി ബന്ധപ്പെടാന്‍ സുനീഷയെ അനുവദിച്ചിരുന്നില്ല എന്നീ ആരോപണങ്ങളും നില നില്‍ക്കുന്നു.
ഭര്‍തൃവീട്ടിലെ ശുചിമുറിയിലാണ് സുനീഷയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഒന്നരവര്‍ഷം മുമ്പാണ് പയ്യന്നൂര്‍ കോറോം സ്വദേശി സുനീഷയും വീജിഷും തമ്മില്‍ വിവാഹിതരാകുന്നത്. പ്രണയ വിവാഹം ആയിരുന്നു.
https://www.facebook.com/Malayalivartha



























