Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

ഇനി റേഷന്‍ കടയിലും ഓണ്‍ലൈന്‍... ഓണ്‍ലൈന്‍ റേഷന്‍ വിതരണത്തിന് കേരളത്തില്‍ തുടക്കം; സബ്‌സിഡിയും ബാങ്കുവഴിയാക്കും

01 AUGUST 2015 09:12 AM IST
മലയാളി വാര്‍ത്ത.

ഭക്ഷ്യസുരക്ഷാനിയമം അനുശാസിക്കുന്ന ഓണ്‍ലൈന്‍ റേഷന്‍ വിതരണസമ്പ്രദായത്തിന് കേരളത്തില്‍ തുടക്കമാകുന്നു. തിരുവനന്തപുരം, എറണാകുളം എന്നീ ജില്ലകളിലെ 22 റേഷന്‍ കടകളില്‍ ഈ മാസം പകുതിയോടെ കമ്പ്യൂട്ടര്‍ സംവിധാനം വഴി ഭക്ഷ്യധാന്യവിതരണം ആരംഭിക്കും. തുടര്‍ന്ന് ഈ രണ്ട് ജില്ലകളിലെയും മുഴുവന്‍ റേഷന്‍ കടകളും കമ്പ്യൂട്ടര്‍വത്കരിക്കും. ഒരു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ 14,000 റേഷന്‍ കടകളിലും സംവിധാനം നിലവില്‍വരും.
കമ്പ്യൂട്ടര്‍വത്കരണത്തിന് മുന്നോടിയായി എല്ലാ റേഷന്‍ കടകളും നവീകരിക്കാനുള്ള പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി. റേഷന്‍ കടകളെല്ലാം ഇളം പച്ചനിറമായിരിക്കും. കൂടാതെ ടൈലുകള്‍ പാകി ഭംഗിയാക്കും. ഹിന്ദുസ്ഥാന്‍ പ്രീഫാബിനാണ് ഇതിന്റെ ചുമതല. ഓണ്‍ലൈന്‍ ഭക്ഷ്യധാന്യവിതരണത്തിനായി ഇപോസ് മെഷീനുകളും സ്ഥാപിക്കും. ഇതിനാവശ്യമായി വരുന്ന മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കും.
റേഷന്‍ കരിഞ്ചന്ത തടയാനും അര്‍ഹരായവരുടെ കൈകളില്‍ ഭക്ഷ്യധാന്യം എത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയുമാണ് കമ്പ്യൂട്ടര്‍വത്കരണത്തിന്റെ ലക്ഷ്യം. റേഷന്‍കടക്കാര്‍ക്ക് നിശ്ചിതവരുമാനം ഉറപ്പാക്കുന്ന പദ്ധതിയും നടപ്പാക്കും. ഗ്രാമങ്ങളിലെ റേഷന്‍ കടക്കാര്‍ക്ക് 12,500 രൂപയും നഗരങ്ങളിലുള്ളവര്‍ക്ക് 15,000 രൂപയും കമ്മീഷന് പുറമെ പ്രതിമാസം ഉറപ്പാക്കും. ഇതിനായി മൂന്ന് മാതൃകകള്‍ പരീക്ഷിക്കും. ഏതാണ് മികച്ചതെന്ന് നോക്കി സര്‍ക്കാര്‍ അന്തിമതീരുമാനമെടുക്കും.
ഓണ്‍ലൈന്‍ റേഷന്‍ വിതരണം ആരംഭിക്കുന്നതോടെ സബ്‌സിഡി ബാങ്ക് വഴി നല്‍കുന്ന സംവിധാനവും നിലവില്‍വരും. കാര്‍ഡുടമകളുടെ ആധാര്‍രേഖയെ അടിസ്ഥാനമാക്കി അംഗങ്ങളെ തിരിച്ചറിഞ്ഞ് ഭക്ഷ്യധാന്യവിതരണം നടത്തുന്നതിനുള്ള സംവിധാനം ഉണ്ടാകും. കാര്‍ഡുടമയുടെ വിരലടയാളം പതിപ്പിച്ചും ആധാര്‍ നമ്പര്‍ രേഖപ്പെടുത്തിയുമായിരിക്കും ഭക്ഷ്യധാന്യവിതരണം. ആധാര്‍ നമ്പര്‍ ബാങ്കുമായി ബന്ധിപ്പിക്കാത്തവര്‍ക്ക് ഭക്ഷ്യധാന്യം നഷ്ടമാകാതിരിക്കാനുള്ള സംവിധാനവുമൊരുക്കും.
എഫ്.സി.ഐ. (ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ)യില്‍നിന്ന് മൊത്തവ്യാപാരകേന്ദ്രത്തിലേക്കും അവിടെനിന്ന് റേഷന്‍ കടകളിലേക്കും നല്‍കുന്ന ഭക്ഷ്യധാന്യത്തിന്റെ അളവ്, ഗുണമേന്മ എന്നിവ പരിശോധിച്ച് ഉദ്യോഗസ്ഥന്‍ വിവരങ്ങള്‍ ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്യും. സ്‌റ്റോക്ക് കൃത്യമായി എത്തുന്നുണ്ടോയെന്ന് ഉറപ്പാക്കാനായി വാഹനങ്ങളില്‍ ജി.പി.എസ്. സംവിധാനവും ഏര്‍പ്പെടുത്തും. റേഷന്‍ കടക്കാര്‍ക്കും മൊത്തവ്യാപാരികള്‍ക്കും ഇതുമായി ബന്ധപ്പെട്ട് ഉടന്‍ പരിശീലനം നല്‍കും.
സിവില്‍ സപ്ലൈസ് വകുപ്പുതന്നെ വികസിപ്പിച്ചെടുത്ത സോഫ്ട് വ്വെയറിലൂടെയാണ് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുക. 500 കോടിയോളം രൂപയാണ് പദ്ധതിയുടെ മൊത്തം ചെലവ് കണക്കാക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ സഹായവും പദ്ധതിക്കുണ്ട്. കാര്‍ഡ് വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും.

മുഴുവന്‍ റേഷന്‍കാര്‍ഡുടമകളുടെയും വിവരങ്ങള്‍ ഉടന്‍തന്നെ സിവില്‍ സപ്ലൈസ് വകുപ്പ് വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. റേഷന്‍ കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട് ശേഖരിച്ച വിവരങ്ങളും ഫോട്ടോയും ഇതിലുണ്ടാകും. ഫോട്ടോ മാറുകയോ തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തുകയോ ചെയ്തിട്ടുണ്ടെങ്കില്‍ കാര്‍ഡുടമകള്‍ക്ക് വെബ്‌സൈറ്റിലൂടെ തെറ്റുകള്‍ ചൂണ്ടിക്കാട്ടാം. ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാക്കിയ താലൂക്ക് തിരിച്ചായിരിക്കും വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുക. ഒരാഴ്ചയ്ക്കകം ഇതുണ്ടാകും. www.civilsupplieskeralagov.in  എന്ന വെബ്‌സൈറ്റിലായിരിക്കും പ്രസിദ്ധപ്പെടുത്തുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി  (45 minutes ago)

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (56 minutes ago)

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (2 hours ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (2 hours ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (2 hours ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (3 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (3 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (6 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (6 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (6 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (6 hours ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (6 hours ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (6 hours ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (7 hours ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (7 hours ago)

Malayali Vartha Recommends