Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോഴിക്കോടിന്റെ വിശപ്പ് മാറ്റി, ഇനി സവാരി ഗിരിഗിരി…

01 AUGUST 2015 10:32 AM IST
മലയാളി വാര്‍ത്ത.

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

കോഴിക്കോട് ജില്ലയില്‍ ആരും വിശന്നിരിക്കരുതെന്ന ആശയവുമായി ഓപ്പറേഷന്‍ സുലൈമാനി അവതരിപ്പിച്ച കലക്ടര്‍ എന്‍.പ്രശാന്ത് പുതിയ പദ്ധതിയുമായി രംഗത്ത്. സവാരി ഗിരി ഗിരിയെന്നു പേരിട്ട പദ്ധതി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ യാത്രാ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായിട്ടുള്ളതാണ്. വരവേല്‍പ്പ് എന്ന വിപുലമായ രീതിയില്‍ വിഭാവനം ചെയ്ത പദ്ധതിയുടെ കുട്ടിപതിപ്പാണ് സവാരി ഗിരിഗിരിയെന്ന് കലക്ടര്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചു.
സ്വകാര്യ ബസ് ജീവനക്കാര്‍ വിദ്യാര്‍ഥികളോട് മോശമായ രീതിയില്‍ പെരുമാറുന്നത് തടയുകയാണ് പദ്ധതിയുടെ ലക്ഷ്യം. കുട്ടികളെ ബസില്‍ കയറ്റാതിരിക്കുകയോ അവരോട് അപമര്യാദയായി പെരുമാറുകയോ ചെയ്തതിന്റെ പേരില്‍ ഒരു സ്വകാര്യ ബസിന്റെ നേരെയും നടപടി എടുക്കാന്‍ ഇടവരാത്ത ഒരു കോഴിക്കോടാണു ജില്ലാ ഭരണകൂടത്തിന്റെ സ്വപ്നം.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
സ്വകാര്യ ബസുകള്‍ തമ്മിലുള്ള അനാവശ്യ മല്‍സരവും മല്‍സര ഓട്ടവും എല്ലാ കാലത്തും പൊതുജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. ഈ കാര്യങ്ങളില്‍ ഇടപെടാനും നടപടിക ളെടുക്കാനുമുള്ള ശക്തമായ നിയമങ്ങള്‍ ഇവിടെയുണ്ട്. പക്ഷെ ബന്ധപെട്ടവരുടെ നിലപാടില്‍ ഗുണപരമായ മാറ്റം ഉണ്ടായില്ലെങ്കില്‍ നിയമനടപടികള്‍ പല പ്പൊഴും തല്‍ക്കാലികമായ മാറ്റത്തിനു മാത്രമേ ഉതകുന്നുള്ളു എന്നാണു നമ്മുടെ അനുഭവം എന്നറിയാമല്ലോ. സ്വകാര്യ ബസുകള്‍ തമ്മില്‍ മല്‍സരത്തിനു പകരം സമാധാനപരമായ സഹവര്‍ത്തിത്വവും പരസ്പര സഹകരണവും ഉണ്ടാവുക എന്നതാണു സ്ഥായിയായ മാറ്റത്തിനുള്ള ഒരേ ഒരു വഴി. ജില്ലാ ഭരണകൂടം ഈ വഴിക്ക് ചില ശ്രമങ്ങള്‍ നടത്തി നോക്കാന്‍ ഉദ്ദേശിക്കുന്നു.
\'വരവേല്പ്\' എന്ന് വിപുലമായ അര്‍ത്ഥത്തില്‍ വിഭാവനം ചെയ്തിട്ടുള്ള ഈ പദ്ധതിയുടെ കുട്ടിപതിപ്പ് ആണ് സവാരി ഗിരിഗിരി. ബസ് യാത്രക്കാരില്‍ ഏറ്റവും അധികം ദുരിതമനുഭവിക്കുന്ന് വിഭാഗം നമ്മുടെ സ്‌കൂള്‍ കുട്ടികളാണു. അതുകൊണ്ടു തന്നെ ഈ പദ്ധതിയുടെ ആദ്യ ഘട്ടം കുട്ടികളുടെ യാത്ര പ്രശ്‌നം പരിഹരിക്കാനുള്ള ഒരു ശ്രമം വെച്ച് തുടങ്ങാമെന്നു കരുതുന്നു.
ബസില്‍ കുട്ടികളെ കയറ്റാന്‍ സ്വകാര്യ ബസുകള്‍ മടിക്കുന്നത് സാമ്പത്തിക കാരണങ്ങളാലാണു. ഒരു ബസില്‍ കയറ്റിയില്ലെങ്കില്‍ മറ്റൊരു ബസില്‍ കുട്ടികള്‍ കയറും. ഈ \'നഷ്ടം\' എന്റെ ബസിനു വേണ്ട എന്ന സങ്കുചിതമായ സൂത്ര നിലപാടില്‍ നിന്ന് മാറി, കൂട്ടായി ഈ സാമ്പത്തികഭാരം പങ്കിടലാണ് ഇതിന് ഉള്ള നല്ല പരിഹാരം. ഈ സാമ്പത്തിക ഉത്തരവാദിത്തം എല്ലാ ബസുടമകളും കൂട്ടായി പങ്ക്‌വയ്ക്കുകയാണെങ്കില്‍ കുട്ടികള്‍ കയറുന്ന് ബസിന്റെ ഉടമയോ ജീവനക്കരോ സ്വന്തം ബസിനു മാത്രമായി ഇതൊരു പ്രശ്‌നമായി കാണില്ല. കുട്ടികളുടെ കാര്യത്തില്‍ ഇത്തരം ഒരു സാമ്പത്തിക കൂട്ടുത്തരവാദിത്വ പദ്ധതിക്ക് ബസുടമകള്‍ സമ്മതിച്ചിട്ടുണ്ട്. പദ്ധതിയുടെ സങ്കേതിക വശങ്ങള്‍ വികസിപ്പിച്ച് വരുന്നു.
നമ്മുടെ കുട്ടികളെ ബസില്‍ കയറ്റാതിരിക്കുകയോ അവരോട് അപമര്യാദയായി പെരുമാറുകയോ ചെയ്തതിന്റെ പേരില്‍ ഒരു സ്വകാര്യ ബസിന്റെ നേരെയും നടപടി എടുക്കാന്‍ ഇടവരാത്ത ഒരു കോഴിക്കോടാണു ജില്ലാ ഭരണകൂടത്തിന്റെ സ്വപ്നം. അങ്ങനെയൊരു കിനാശ്ശേരിക്ക് വേണ്ടി നമുക്ക് യത്‌നിക്കാം. സവാരി ഗിരിഗിരി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (10 minutes ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (15 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (15 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (15 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (15 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (17 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (17 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (18 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (18 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (18 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (18 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (18 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (18 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (18 hours ago)

Malayali Vartha Recommends