പിണറായിയുടെ പോലീസിനെ പഠിപ്പിക്കാനാൾ വേണമെന്നോ? നാണക്കേട്! കേരള പോലീസിൽ രാഷ്ട്രീയം കലർത്തുന്ന പിണറായിയ്ക്ക് കണ്ടു പഠിയ്ക്കാൻ കർണ്ണാടക; കേരള പൊലീസിന് വയ്യെങ്കിൽ വേണ്ട, ഇവിടെ കർണ്ണാടക പോലീസും മഹാരാഷ്ട്ര പോലീസും വരും...

മുഖ്യൻ ഭരിക്കുന്ന കേരള പോലീസിന് നിയമവും നീതിയും ഇല്ലെന്നാണ് പറയുന്നത്. പാർട്ടിക്ക് വേണ്ടടുത്ത് മാത്രം നിയമവും നീതിയും സടകുടഞ്ഞ് എഴുന്നേൽക്കുന്ന ഒരു രീതി. ഇതിപ്പോൾ കേരള പോലീസ് ആണോ, അതോ സിപിഎമ്മിനെ പോലീസ് ആണോ എന്ന സംശയത്തിലാണ്. പോലീസിൽ രാഷ്ട്രീയം കലർത്തുന്ന പിണറായിക്കെതിരെ ഡോ. വീണ മലയാളി വാർത്ത സ്പെഷ്യലിലൂടെ രംഗത്ത് എത്തിയിരിക്കുകയാണ്.
രണ്ടാം പിണറായി സർക്കാരിന്റെ ചൊൽപ്പടിയിൽ ആണ് കേരള പോലീസ് പോകുന്നതെങ്കിൽ, കർണാടകയെ കണ്ടുപിടിക്കാനാണ് വീണ പറയുന്നത്. അവരുടെ വാക്കുകൾ ഇങ്ങനെയാണ്: സംഘർഷ അവസ്ഥ ഉണ്ടാക്കുന്നവരെ പിടിച്ച് ജയിലിൽ ഇടുന്ന നിയമമാണ് കേരളത്തിലുള്ളത്. ഇന്ത്യ മഹാരാജ്യത്ത് എവിടെയും ഇതേ നിയമമാണ്.
മറ്റു സംസ്ഥാനങ്ങളിൽ പോലീസ് എല്ലാ നിയമങ്ങളും ശരിയായ രീതിയിൽ തന്നെ പാലിക്കുന്നുണ്ട്. പിന്നെ കേരളത്തിലെ പോലീസിന് മാത്രം സ്വതന്ത്രമായി തീരുമാനമെടുക്കാൻ സാധിച്ചില്ലെങ്കിൽ പ്രശ്നം ഭരിക്കുന്ന സർക്കാരിന്റെ തന്നെയാണ്.
ഒരെ കേസിൽ രണ്ടുതരം തീരുമാനം ഇന്ത്യയിലെ രണ്ട് സംസ്ഥാനങ്ങളിൽ നിന്നുണ്ടാക്കുന്നെങ്കിൽ അതിനു പിന്നിൽ എന്താണ്? കേരളത്തിൽ എന്തോ താളപ്പിഴ ഉണ്ടായെന്നു മാത്രം പറയാം.
എന്നാൽ കേരള പോലീസ് അത്രയ്ക്ക് മോശപ്പെട്ട വരാണോ? ഒരിക്കലുമല്ല, ഇന്ത്യയിലെ തന്നെ സമ്പന്നമായ പോലീസുകാരാൽ നിറഞ്ഞതാണ് കേരള പോലീസ്. പക്ഷേ നമ്മുടെ മുന്നിൽ കാണുന്നത്, നീതി നിർവഹണത്തിൽ താളപ്പിഴകൾ പറ്റുന്ന ഉദ്യോഗസ്ഥരെയാണ്.
ദേശീയഗാനം പാടാനറിയാത്ത മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ താൻ ആണെങ്കിൽ അടിച്ചേനെ എന്ന് പറഞ്ഞതിനാണ് കേന്ദ്രമന്ത്രി റാണിയെ അറസ്റ്റ് ചെയ്തത്.
എന്നാൽ കേരളത്തിൽ ആണെങ്കിലോ, മുൻ എംഎൽഎയും, എംപിയും ആയിരുന്ന എപി അബ്ദുള്ളക്കുട്ടിയെ വധിക്കും എന്ന് പറഞ്ഞവർക്ക് എതിരെ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
അബ്ദുള്ളക്കുട്ടിക്കെതിരേ പരസ്യപ്രചരണം നടത്തിയവർക്കെതിരെ കണ്ണൂരിൽ പരാതി നൽകിയിട്ടും, ഒരു കേസ് പോലും രജിസ്റ്റർ ചെയ്തിട്ടില്ല.... എന്നത് തരംതാഴ്ന്ന പ്രവർത്തി തന്നെയാണ്. സഖാക്കൾക്കും, സുഡോപ്പികൾക്കും വേണ്ടി മാത്രം പൊരുതുന്ന വെറും കുല്ലത്തല്ലുകാരൻറെ യൂണിഫോം അല്ലല്ലോ ഖാക്കി.
ജനങ്ങൾ വിശ്വസിക്കുന്ന, ജനങ്ങൾ ബഹുമാനിക്കുന്ന പോലീസിനെയാണ് ജനങ്ങൾക്ക് ആവശ്യം. അല്ലാതെ പിണറായിയെ കാണുമ്പോൾ മാത്രം സല്യൂട്ട് അടിക്കുന്ന റെഡ് വോളന്റിർസ് മാരി നെ കൊണ്ട് നമുക്ക് എന്ത് പ്രയോജനം??
എന്തായാലും ഇതൊക്കെ പോട്ടെ.... അബ്ദുള്ളക്കുട്ടിക്കെതിരെ ഭീഷണി മുഴക്കി വീഡിയോ പ്രചരിപ്പിച്ച സമൂഹ്യവിരുദ്ധ നെതിരെ കേരള പോലീസിന് കേസ് എടുക്കാൻ വയ്യ... എന്നാൽ കർണാടക പോലീസ് കേസെടുത്തു കേട്ടോ... കഴിവില്ലെങ്കിൽ പോയി വേറെ വല്ല ജോലിയും ചെയ്യ് എന്നാണ് കേരള പോലീസിനോട് ജനങ്ങൾ പറയുന്നത്.
ജനങ്ങൾക്ക് നീതിയിലും നിയമത്തിലും വിശ്വാസം നഷ്ടപ്പെട്ടാൽ പിന്നെ കളിക്കുന്നത് വേറെ ആൺപിള്ളേർ ആയിരിക്കും. ഒന്നു നന്നായി ഭരിക്കൂ... കേരള പോലീസിന് കഴിവുണ്ടെങ്കിൽ നിഷ്പക്ഷമായി എല്ലാ കേസുകളും ഏറ്റെടുക്കൂ. ഇതൊക്കെ കാണണമെങ്കിൽ ഒന്നു കർണാടകയിലോ മഹാരാഷ്ട്രയിലോ പോയാലും മതി....
https://www.facebook.com/Malayalivartha























