നിയമസഭയിലും ലോക്സഭയിലും 33 ശതമാനം വനിതാ സംവരണത്തിനുള്ള ബിൽ പാസാക്കാൻ പാർലമെന്റ് ബജറ്റ് സമ്മേളനം നീട്ടി.... ഏപ്രിൽ 16ന് വീണ്ടും ചേരും

നിയമസഭയിലും ലോക്സഭയിലും 33 ശതമാനം വനിതാ സംവരണത്തിനുള്ള ബിൽ പാസാക്കാൻ പാർലമെന്റ് ബജറ്റ് സമ്മേളനം നീട്ടി. രണ്ടാഴ്ചത്തെ ഇടവേളക്കുശേഷം ഏപ്രിൽ 16ന് വീണ്ടും ചേരുമെന്നും ഇനിയുള്ള ദിവസങ്ങളിൽ ചോദ്യോത്തര വേളയും ശൂന്യവേളയുമുണ്ടായിരിക്കില്ലെന്നും സ്പീക്കർ ഓം ബിർള ലോക്സഭയിൽ അറിയിക്കുകയായിരുന്നു.
പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞ് ഈമാസം 29ന് ശേഷം വീണ്ടും ചേർന്നാൽ മതിയെന്ന പ്രതിപക്ഷ ആവശ്യം തള്ളിയാണ് വനിതാ ബിൽ പാസാക്കാനായി 16ന് തന്നെ ചേരുന്നത്. ഇതോടെ ബജറ്റ് സമ്മേളനത്തിന് ചരിത്രത്തിൽ ആദ്യമായി മൂന്ന് പാദമായി.
വനിതകൾക്കുള്ള സംവരണത്തെ കോൺഗ്രസ് അനുകൂലിക്കുന്നുവെന്ന് പറഞ്ഞ രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ നിർദിഷ്ട ബിൽ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണെന്ന് ഓർമിപ്പിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് വേളയിൽ ബിൽ കൊണ്ടുവന്ന് രാഷ്ട്രീയ മൈലേജ് ഉണ്ടാക്കാൻ സർക്കാർ നോക്കുകയാണെന്നും ഖാർഗെ കുറ്റപ്പെടുത്തുകയുണ്ടായി.
"
https://www.facebook.com/Malayalivartha

























