'പാലാ ബിഷപ്പിന്റേത് വര്‍ഗീയതയ്ക്ക് ആക്കം കൂട്ടുന്ന നിലപാട്'; നാര്‍ക്കോട്ടിക്ക് ജിഹാദ് പരാമര്‍ശത്തിൽ പ്രതികരണവുമായി സിപിഎം ആക്ടിങ് സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍

പാലാ ബിഷപ്പിന്‍റെ നാര്‍ക്കോട്ടിക്ക് ജിഹാദ് പരാമര്‍ശത്തെ സിപിഎം ആക്ടിങ് സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. സമൂഹത്തെ വര്‍ഗ്ഗീയമായി ചേരിതിരിക്കാന്‍ പാടില്ലെന്നും വര്‍ഗീയതയ്ക്ക് ആക്കം കൂട്ടുന്ന നിലപാട് ആരില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലെന്നതാണ് സിപിഎം നിലപാടെന്നും വിജയരാഘവന്‍ പറഞ്ഞു.
കണ്ണൂരില്‍ സംഘടിപ്പിക്കുന്ന സിപിഎം സംസ്ഥാന സമ്മേളന കാര്യങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്.
ലൗ ജിഹാദിനൊപ്പം നാര്‍ക്കോട്ടിക് ജിഹാദും കേരളത്തില്‍ നടക്കുന്നുണ്ടെന്ന പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്‍റെ പ്രസ്താവന കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും തള്ളിക്കളഞ്ഞിരുന്നു. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നവര്‍ ഇത്തരം പ്രശ്നം കൈകാര്യം ചെയ്യുമ്ബോള്‍ ശ്രദ്ധിക്കണമെന്നും . ഏതെങ്കിലും തരത്തിലുള്ള മതപരമായ വേര്‍തിരിവ് ഉണ്ടാകാതിരിക്കാനും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
നാര്‍ക്കോട്ടിക് ജിഹാദ് എന്ന വാദം സംഘപരിവാര്‍ അജണ്ടയാണെന്നും ക്രൈസ്തവരെയും മുസ്ലീം വിഭാഗങ്ങളെയും അകറ്റുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം കേരളത്തില്‍ നാര്‍ക്കോട്ടിക് ജിഹാദും ലവ് ജിഹാദുമുണ്ടെന്ന വെളിപ്പെടുത്തല്‍ നടത്തിയ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ ഭീഷണിയുമായി മുസ്ലിം തീവ്രവാദ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. പാലാ ബിഷപ്പ് ഹൗസിനു നേരെ പ്രതിഷേധവുമായെത്തിയ മുസ്ലിം തീവ്രവാദ സംഘടനയില്‍പ്പെട്ടവര്‍ ആംബുലന്‍സ് തടഞ്ഞത് വലിയ പ്രതിഷേധത്തിന് കാരണമായി.
https://www.facebook.com/Malayalivartha
























