മലപ്പുറത്ത് അപൂര്‍വയിനം നന്നങ്ങാടി കണ്ടെത്തി

മലപ്പുറത്ത് കവുങ്ങിന് കുഴിയെടുത്തപ്പോള്‍ കണ്ടത് അപൂര്‍വയിനം നന്നങ്ങാടി. മലപ്പുറം ചങ്ങരംകുളം ചിയ്യാനൂരിലാണ് സംഭവം. ചിയ്യാനൂരില്‍ താമസിക്കുന്ന മഞ്ഞക്കാട്ട് കുമാരന്റെ വീടിനോട് ചേര്‍ന്നുള്ള പ്രദേശത്താണ് പുരാവസ്തുവായ നന്നങ്ങാടി കണ്ടെത്തിയത്. അസാമാന്യ വലിപ്പമുള്ള രണ്ട് കുടങ്ങള്‍ ഒന്നിന് മുകളില്‍ ഒന്നായി വച്ചിരിക്കുന്ന രീതിയിലുള്ള നന്നങ്ങാടിയാണ് കണ്ടെത്തിയത്. നൂറ്റാണ്ടുകളോളം പഴക്കമുണ്ടെന്നാണ് നിഗമനം.
പണ്ടുകാലങ്ങളില്‍ ധാന്യങ്ങള്‍ സൂക്ഷിക്കുന്നതിനും ശവസംസ്‌കാരച്ചടങ്ങുകളിലുമാണ് നന്നങ്ങാടി ഉപയോഗിച്ചിരുന്നത്. മരിച്ചവരുടെ അസ്ഥികള്‍ മണ്ണില്‍ മറവുചെയ്ത് സൂക്ഷിക്കാനും ഉപയോഗിച്ചിരുന്നു. സാധാരണ കണ്ടുവരുന്ന നന്നങ്ങാടിയുടേതിനേക്കാള്‍ വ്യത്യാസം വക്കിലും ഉടലിനും അടിഭാഗത്തിനുമുണ്ട്.
വളരെ വ്യത്യസ്തമായ അലങ്കാരപ്പണികളും ഇതിലുണ്ട്. ചതുരക്കള്ളികളുടെ വളരെ അപൂര്‍വമായ ഡിസൈനും കാണാം. നന്നങ്ങാടിയുടെ അടിഭാഗത്തുള്ള മൊട്ടുപോലുള്ള നിര്‍മിതിയും അപൂര്‍വമാണ്. പരന്ന മൂടിക്കല്ലിനുപകരം ഉരുണ്ട കല്ലാണ് ഇതിലുള്ളത്. പരിശോധനയില്‍ മണ്ണ് മാത്രമാണ് നന്നങ്ങാടിയുടെ അകത്ത് കാണാനായത്.
https://www.facebook.com/Malayalivartha

























