SDPIയെ വെല്ലുവിളിച്ച് പി.സി... നർക്കോട്ടിക്ക് ബിഷപ്പിന് കട്ട സപ്പോർട്ട്... പൂഞ്ഞാറിലെ പുലി വാളെടുത്തു... മുണ്ടും മടക്കി പിസിയും കാപ്പനും...

'നാർകോട്ടിക് ജിഹാദ്, ലവ് ജിഹാദുകൾക്ക് കത്തോലിക്കാ പെൺകുട്ടികളെ ഇരയാക്കുന്നു' എന്നൊരു പരാമർശം പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞിട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെ വമ്പൻ പൊട്ടിത്തെറികളാണ് കേരള സമൂഹത്തിൽ ഉണ്ടായത്. ലൗജിഹാദ് വിവാദം നേരത്തേ പലതവണ കേരളത്തിൽ ആളിക്കത്തിയ വിഷയമാണ്.
ഇതിൽ കത്തോലിക്കാ സഭയിലെ ഒരു ബിഷപ്പ് തന്നെ തുറന്ന ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നു എന്നതാണ് ഇതിനെ ഏറെ ശ്രദ്ധേയമാക്കിയത്. ലൗ ജിഹാദിനു പുറമെ നാർകോട്ടിക്ക് ജിഹാദും ഉണ്ടെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് കുറവിലങ്ങാട് പള്ളിയിലെ എട്ടുനോമ്പ് ആചരണവും ആയി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തിൽ പിന്നാലെ ആരോപിച്ചു.
സഭയിലെ പെൺകുട്ടികളെ തട്ടിയെടുക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നതായി കഴിഞ്ഞ കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ സർക്കുലറിൽ ബിഷപ്പ് സൂചിപ്പിച്ചിട്ടുണ്ടായിരുന്നു. അതിനു പിന്നാലെയാണ് തുറന്ന ആരോപണങ്ങളുമായി പാലാ ബിഷപ്പ് രംഗത്ത് എത്താനുണ്ടായ സാഹചര്യവും. നാർക്കോട്ടിക് ജിഹാദ് എന്ന പേരിൽ ഒരു ബിഷപ്പ് തന്നെ ആരോപണമുന്നയിക്കുന്നത് ആദ്യമാണ്. കത്തോലിക്ക യുവാക്കളിൽ മയക്ക് മരുന്ന് ഉപയോഗം വ്യാപകമാക്കാൻ പ്രത്യേകം ശ്രമങ്ങൾ നടക്കുന്നുണ്ട് എന്നാണ് ബിഷപ്പ് ആരോപിക്കുന്നത്.
നേരത്തേ ഈ വിഷയത്തിൽ നല്ല രീതിയിൽ പരാമർശങ്ങൾ ഉന്നയിച്ചിട്ടുള്ള ഒരു രാഷ്ട്രീയ പ്രവർത്തകനാണ് പി. സി. ജോർജ്ജും. ഏറ്റവുമൊടുവിൽ പാലാ രൂപതക്കെതിരെ എസ്.ഡിപി.ഐയും പോപ്പുലർ ഫ്രണ്ടും നടത്തിയ പ്രതിഷേധത്തിനെതിരെ രൂക്ഷ വിമർശനവുമായി പിസി ജോർജ്ജ് രംഗത്തെത്തുന്ന കാഴ്ചയും കേരളം ഇപ്പോൾ കാണുകയാണ്.
വളരെയധികം ജനങ്ങൾക്കിടയിൽ ഓളം സൃഷ്ടിച്ച ഒരു വിഷയം തന്നെയാണ് പാലാ ബിഷപ്പ് ഉന്നയിച്ചിട്ടുള്ളത്. ഇതിന് ഇനി വരും ദിവസങ്ങളിൽ നടക്കാൻ സാധ്യതയുള്ള സംഭവവികാസങ്ങളുടെ ഒരു ട്രയിലർ മാത്രമാണ് ഇതെന്നു വേണം പറയാൻ. കൂട്ടത്തിൽ നല്ലൊരു വിരട്ട് കൂടിയാണ് ഇപ്പോൾ പിസി ഉയർത്തുന്നത്.
നാർക്കോട്ടിക് ജിഹാദ് വെളിപ്പെടുത്തിയ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ ഭീഷണി മുഴക്കുന്നവർ ഈ പണി ഇവിടെ വച്ച് നിർത്തണമെന്നുള്ള ഒരു കനത്ത താക്കീതാണ് പിസി ജോർജ്ജ് ഇപ്പോൾ പരസ്യമായി നൽകിയിട്ടുള്ളത്. അതല്ലെങ്കിൽ വളരെ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പും കൊടുത്തിട്ടുണ്ട്.
നിലവിൽ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി ബിഷപ്‌സ് ഹൗസിന് മുന്നില്‍ റാലിയും സംഘടിപ്പിച്ചുണ്ട്. ഇവിടെ വച്ച് ക്രിസ്ത്യൻ സംഘടന നടത്തിയ പ്രതിഷേധത്തിൽ സംസാരിക്കുന്ന വേളയിലായിരുന്നു അദ്ദേഹം ഇത്തരം മുന്നറിയിപ്പ് നൽകിയിരിക്കുന്നു. ബിഷപ്പിനെതിരെ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് വിവിധ സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ച് ബിഷപ്പ് ഹൗസിന് മുന്നില്‍ എത്തിയത്.
വിവിധ ക്രൈസ്തവ സംഘടനകള്‍, പി.സി ജോര്‍ജ്, ബിജെപി പ്രവര്‍ത്തകര്‍, കത്തോലിക്ക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്നിവര്‍ പിന്തുണയറിയിച്ച് എത്തി. ബിജെപി നേതാക്കളായ എന്‍ ഹരി, നോബിള്‍ മാത്യു എന്നിവര്‍ പങ്കെടുത്തു. പി.സി ജോര്‍ജാണ് യോഗം ഉദ്ഘാടനം ചെയ്തത്. ഇന്ന് തന്നെ കത്തോലിക്ക സഭയുടെ ജാഥയും നടക്കും.
നേരത്തെ പാലാ രൂപത സഹായമെത്രാനും പിന്തുണയുമായി രംഗത്ത് വന്നിരുന്നു. ദീപിക ദിനപത്രത്തിലും ബിഷപ്പിനെ പിന്തുണച്ച് ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കാന്‍ അനുവദിക്കില്ലെന്ന സന്ദേശം തന്നെയാണ് കത്തോലിക്ക സഭയും നല്‍കുന്നത്. ചടങ്ങിൽ വച്ച് ഇപ്പോൾ പിസി സംസാരിച്ചത് തന്നെയാണ് പ്രധാനമായും ചൂണ്ടിക്കാണിക്കപ്പെടുന്നത്. വളരെ ശക്തമായ ഭാഷയിലാണ് അദ്ദേഹം ആഞ്ഞടിക്കുന്നത്.
ഭാരത സംസ്കാരത്തിൽ അടിയുറച്ച് വിശ്വസിക്കുന്ന ഭാരതത്തെ മാതാവായി കാണുന്നവരാണ് ക്രിസ്ത്യാനികൾ. ഞങ്ങൾ അറേബ്യയിൽ നിന്ന് വന്നവരല്ല. ഇവിടുത്തെ ഹിന്ദുക്കളിൽ നിന്ന് പരിവർത്തനം നടത്തിയവരാണെന്നും ജോർജ്ജ് ഓർമ്മിപ്പിച്ചു. ജിഹാദികൾ ഇത് തുടരാനാണ് ഭാവമെങ്കിൽ ഹിന്ദു സംഘടനകൾക്കൊപ്പം ചേർന്ന് പ്രതികരിക്കുമെന്നും ജോർജ്ജ് വ്യക്തമാക്കി. മറ്റ് സ്ഥലങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തവരാണ് പാലായിൽ പ്രതിഷേധം നടത്തിയതെന്നും അദ്ദേഹം ഒരു ആരോപണം നടത്തിയിട്ടുണ്ട്.
പിസി എത്തിയ പോലെ തന്നെ സ്ഥലം എംഎൽഎ മാണി സി.കാപ്പനും ബിഷപ്പിന് പൂർണ പിന്തുണ തന്നെയാണ് നൽകുന്നത്. വിവാദത്തിന് പിന്നിൽ മയക്കുമരുന്ന് ലോബിയാണോ എന്ന് സംശയിച്ചാൽ കുറ്റം പറയാൻ പറ്റില്ലെന്ന് മാണി സി.കാപ്പൻ അഭിപ്രായപ്പെട്ടു. കോൺഗ്രസ് നേതാക്കൾ ഉൾപ്പടെ യുഡിഎഫ് നേതാക്കൾ ബിഷപ്പിനെതിരെ പ്രസ്‌താവന നടത്തിയിരിക്കെയാണ് മുന്നണിയിലെ എംഎൽഎ ആയ മാണി.സി കാപ്പൻ പിന്തുണച്ചിരിക്കുന്നതെന്ന് ശ്രദ്ധേയമാണ്.
ബിഷപ്പിന്റെ പ്രസംഗത്തിന്റെ പാവനതയും ഉദ്ദേശശുദ്ധിയും വളച്ചൊടിക്കുന്നതിന് താൽപര്യമുളളവരുടെ കടന്നുകയറ്റമാണ് ഇപ്പോഴെന്ന് അദ്ദേഹം പ്രസ്‌താവനയിൽ പറഞ്ഞു. അതേസമയം വിഷയത്തിൽ പാലാ രൂപത വിശദീകരണവുമായെത്തി. സമൂഹത്തിൽ അപകടകരമായ പ്രവണതയെ സംബന്ധിച്ച മുന്നറിയിപ്പാണ് ബിഷപ്പ് നൽകിയതെന്ന് രൂപതാ സഹായമെത്രാൻ വിശദീകരിച്ചു. തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിക്കുകയും ചെയ്തു.
കുറവിലങ്ങാട് പള്ളിയിൽ നടന്ന ആരാധനയിൽ പങ്കെടുത്ത വിശ്വാസികളോടാണ് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് കേരളത്തിൽ നാർക്കോട്ടിക് ജിഹാദും ലവ് ജിഹാദുമുണ്ടെന്ന് വെളിപ്പെടുത്തിയത്. ക്രിസ്ത്യൻ കുട്ടികൾ ഇത്തരം ജിഹാദിൽ വീഴരുതെന്നാണ് അദ്ദേഹം വിശ്വാസികളെ ഉദ്ബോധിപ്പിച്ചത്.
എന്നാൽ ഇതിനെതിരെ ഭീഷണിയുമായി മുസ്ലിം തീവ്രവാദ സംഘടനകൾ രംഗത്തെത്തുകയായിരുന്നു. പാലാ ബിഷപ്പ് ഹൗസിനു നേരെ പ്രതിഷേധവുമായെത്തിയ മുസ്ലിം തീവ്രവാദ സംഘടനയുടെ ആളുകൾ ആംബുലൻസ് പോലും തടഞ്ഞതും വലിയ പ്രതിഷേധത്തിന് കാരണമായി മാറിയിരുന്നു.
https://www.facebook.com/Malayalivartha
























