സീരിയല്‍ നിര്‍മ്മാണത്തിനെന്നു പറഞ്ഞ് ആഡംബരവീട് വാടകയ്‌ക്കെടുത്ത് കോടികളുടെ വ്യാജകറന്‍സി നിര്‍മ്മിക്കാന്‍ ഏഴംഗസംഘത്തിന് സാമ്പത്തിക സഹായം നല്‍കിയ ചെന്നൈ ആവടി മിലിട്ടറി കോളനിയിലെ ലക്ഷ്മിയെ അറസ്റ്റ് ചെയ്ത് ക്രൈംബ്രാഞ്ച്

സീരിയല്‍ നിര്‍മ്മാണത്തിനെന്നു പറഞ്ഞ് പിറവം പൈങ്കുറ്റിയില്‍ ആഡംബരവീട് വാടകയ്‌ക്കെടുത്ത് കോടികളുടെ വ്യാജകറന്‍സി നിര്‍മ്മിക്കാന്‍ ഏഴംഗസംഘത്തിന് സാമ്പത്തിക സഹായം നല്‍കിയ ചെന്നൈ ആവടി മിലിട്ടറി കോളനിയിലെ ലക്ഷ്മിയെ (48) കുമളിയില്‍ നിന്ന് ഇന്നലെ അറസ്റ്റുചെയ്ത് ക്രൈം ബ്രാഞ്ച്.
പിറവത്ത് നിര്‍മ്മിച്ച വ്യാജനോട്ടുകള്‍ രണ്ടുഘട്ടമായി ഇവര്‍ കൈപ്പറ്റിയിട്ടുണ്ട്. ലക്ഷ്മിയാണ് കേരളത്തിലെ പല കള്ളനോട്ടടി സംഘങ്ങള്‍ക്കും പണം നല്‍കുന്നത്. കേസില്‍ അറസ്റ്റിലായ തങ്കമുത്തുവഴിയാണ് പിറവം നോട്ടടി സംഘത്തിന്റെ തലവന്‍ സുനില്‍കുമാറും മറ്റും ലക്ഷ്മിയെ പരിചയപ്പെടുന്നത്.
നോട്ട് നിര്‍മ്മാണത്തിന് പലവട്ടം പിടിയിലായ സുനില്‍കുമാറിന്റെ സംഘത്തിന് പേപ്പറും പ്രിന്ററും പിറവത്ത് എത്തിച്ചു നല്‍കിയതും ലക്ഷ്മിയാണ്. റൈസ്പുള്ളര്‍ ഇടപാടിലൂടെയാണ് ലക്ഷ്മിയെ തങ്കമുത്തു പരിചയപ്പെടുന്നത്.
ചെന്നൈയില്‍ വര്‍ഷങ്ങളായി നോട്ടിടപാട് നടത്തുന്നുണ്ട് ലക്ഷ്മിയുടെ സംഘം. െ്രെകംബ്രാഞ്ച് എസ്.പി എന്‍. സോജന്റെ നിര്‍ദേശപ്രകാരം എസ്.ഐ ആര്‍. ജോസിന്റെ നേതൃത്വത്തിലാണ് ലക്ഷ്മിയെ പിടികൂടിയത്. എസ്.ഐ ബിനുലാല്‍, എ.എസ്.ഐ മനോജ്, സി.പി.ഒമാരായ പ്രവീണ, ബിനോയ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
സീരിയല്‍ നിര്‍മ്മാണത്തിനെന്നു പറഞ്ഞ് വീട് വാടകയ്‌ക്കെടുത്ത് വ്യാജനോട്ട് നിര്‍മ്മിച്ചിരുന്ന ഏഴംഗസംഘത്തെ ജൂലായ് 27നാണ് തീവ്രവാദവിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്) അറസ്റ്റുചെയ്തത്.
നെടുങ്കണ്ടം മൈനര്‍സിറ്റി സ്വദേശി സുനില്‍കുമാര്‍ (40), റാന്നി സ്വദേശി മധുസൂദനന്‍ (48), ഇടുക്കി വണ്ടിപ്പെരിയാര്‍ ഇഞ്ചിക്കാട്ട് എസ്‌റ്റേറ്റ് സ്വദേശികളായ തങ്കമുത്തു (60), സ്റ്റീഫന്‍ (31), ആനന്ദ് (24), കോട്ടയം കിളിരൂര്‍ നോര്‍ത്ത് ചെറുവള്ളിത്തറ വീട്ടില്‍ ഫൈസല്‍ (34), തൃശൂര്‍ പീച്ചി വഴയത്തുവീട്ടില്‍ ജിബി (36) എന്നിവരാണ് പിടിയിലായത്.
"
https://www.facebook.com/Malayalivartha
























