നീറ്റ് യുജി പരീക്ഷ ഇന്ന് .... ലക്ഷക്കണക്കിന് പേര്‍ പരീക്ഷയെഴുതും, 202 നഗരങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ പകല്‍ രണ്ടുമുതല്‍ അഞ്ചുവരെയുള്ള പരീക്ഷയ്ക്ക് കോവിഡ് മാനദണ്ഡം കര്‍ശനമായി പാലിച്ചായിരിക്കും പരീക്ഷ നടത്തുക

നീറ്റ് യുജി പരീക്ഷ ഇന്ന് .... ലക്ഷക്കണക്കിന് പേര്‍ പരീക്ഷയെഴുതും, 202 നഗരങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ പകല്‍ രണ്ടുമുതല്‍ അഞ്ചുവരെയുള്ള പരീക്ഷയ്ക്ക് കോവിഡ് മാനദണ്ഡം കര്‍ശനമായി പാലിച്ചായിരിക്കും പരീക്ഷ നടത്തുക.
എംബിബിഎസ്, ബിഡിഎസ്, മെഡിക്കല്‍ അനുബന്ധ കോഴ്‌സ് പ്രവേശനത്തിനുള്ള ഏകീകൃത പരീക്ഷ നാഷണല്‍ എന്‍ട്രന്‍സ് കം എലിജിബിലിറ്റി ടെസ്റ്റ് അണ്ടര്‍ ഗ്രാജ്വേറ്റ് (നീറ്റ് യുജി- 2021) ഇന്ന് നടക്കും.
രാജ്യത്തെ 1265 കോളേജിലെ 1,58,002 മെഡിക്കല്‍ സീറ്റിലെ പ്രവേശനത്തിന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) നടത്തുന്ന പരീക്ഷയ്ക്ക് 16 ലക്ഷത്തിലേറെപ്പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 202 നഗരങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ പകല്‍ രണ്ടുമുതല്‍ അഞ്ചുവരെയുള്ള പരീക്ഷയ്ക്ക് കോവിഡ് മാനദണ്ഡം കര്‍ശനമായി പാലിക്കണം.
ഡ്രസ് കോഡ്, പരീക്ഷാ ഹാളില്‍ പ്രവേശിപ്പിക്കാനാകാത്ത സാമഗ്രികള്‍, കൊണ്ടുപോകേണ്ടുന്ന തിരിച്ചറിയല്‍ രേഖകള്‍ എന്നിവയുടെ വിശദാംശങ്ങള്‍ എന്‍ടിഎയുടെ https://neet.nta.nic.in വെബ്‌സൈറ്റിലുണ്ട്. കേരളത്തില്‍ ഒരു ലക്ഷത്തിലേറെപ്പേര്‍ പരീക്ഷ എഴുതും.
"
https://www.facebook.com/Malayalivartha
























