ജടായു എന്ന പക്ഷി രാവണനെതിരെ പൊരുതി വീരമൃത്യു വരിച്ച സ്ഥലമാണ് ജടായുപ്പാറ; വാൽമീകി ആശ്രമവും സീതാക്ഷേത്രവും വയനാട്ടിലുണ്ട്; രാമായണത്തിൽ പുണ്യ പമ്പാനദിയെക്കുറിച്ച് വിവരിക്കുന്നു; രാമൻ കേരളത്തിൽ യാത്ര ചെയ്തിട്ടുണ്ടെന്നുള്ളതിന് തെളിവുകളേറെയുണ്ട്; ആ വഴി ഗവേഷണത്തിലൂടെ കണ്ടുപിടിക്കണമെന്ന എന്റെ അഭ്യർത്ഥന സെമിനാറിൽ പങ്കെടുത്ത പണ്ഡിതന്മാരും ചരിത്രകാരന്മാരും അംഗീകരിച്ചുവെന്ന് കുമ്മനം രാജശേഖരൻ

ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ ശ്രീരാമനും കേരളവും എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തി കുമ്മനം രാജശേഖരൻ. വിവിധ വകുപ്പുകളുടെ മേധാവികളും റിസർച്ച് സ്കോളർമാരും പങ്കെടുത്ത സെമിനാറിൽ രാമായണ കഥകളുമായി കേരളത്തിനുള്ള ബന്ധത്തെക്കുറിച്ച് സജീവ ചർച്ച നടന്നു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
കേരളവും ശ്രീരാമനും ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ ശ്രീരാമനും കേരളവും എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തുകയുണ്ടായി. വിവിധ വകുപ്പുകളുടെ മേധാവികളും റിസർച്ച് സ്കോളർമാരും പങ്കെടുത്ത സെമിനാറിൽ രാമായണ കഥകളുമായി കേരളത്തിനുള്ള ബന്ധത്തെക്കുറിച്ച് സജീവ ചർച്ച നടന്നു.
പരമ ഭക്തയായ ശബരി ശ്രീരാമനെ ഒരു നോക്കു കാണാൻ തീവ്രമായി ആഗ്രഹിച്ച് തപസ്സനുഷ്ഠിച്ച ശബര്യാശ്രമം ശബരിമലക്ക് സമീപം സ്ഥിതി ചെയ്യുന്നു. ശബരിപീഠവും ശബരി വനവുമെല്ലാം നമ്മിൽ ശബരിയെക്കുറിച്ചുള്ള ഓർമ്മകളാണ് ഉണ്ടാക്കുന്നത്.
ജടായു എന്ന പക്ഷി രാവണനെതിരെ പൊരുതി വീരമൃത്യു വരിച്ച സ്ഥലമാണ് ജടായുപ്പാറ. വാൽമീകി ആശ്രമവും സീതാക്ഷേത്രവും വയനാട്ടിലുണ്ട്. രാമായണത്തിൽ പുണ്യ പമ്പാനദിയെക്കുറിച്ച് വിവരിക്കുന്നു. രാമൻ കേരളത്തിൽ യാത്ര ചെയ്തിട്ടുണ്ടെന്നുള്ളതിന് തെളിവുകളേറെയുണ്ട്.
ആ വഴി ഗവേഷണത്തിലൂടെ കണ്ടുപിടിക്കണമെന്ന എന്റെ അഭ്യർത്ഥന സെമിനാറിൽ പങ്കെടുത്ത പണ്ഡിതന്മാരും ചരിത്രകാരന്മാരും അംഗീകരിക്കുകയുണ്ടായി.
ബീഹാറിൽ സീതാദേവിയുടെ ജന്മസ്ഥലമായ മിഥില സ്വദേശിയായ ഹിന്ദി വകുപ്പ് മേധാവി ഡോ വന്ദന ഝാ കേരളം രാമന്റെ കർമ്മക്ഷേത്രമാണെന്ന് വ്യക്തമാക്കുകയുണ്ടായി. എക്കോഫെമിനിസത്തിന്റെ പ്രതീകമാണ് ജടായുവെന്നും സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയുള്ള പോരാട്ടം ആരംഭിക്കേണ്ടത് കേരളത്തിൽ നിന്നാണെന്നും ഝാ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























