നിസാമുദീന്‍ എക്സ്പ്രസ് ട്രെയിനില്‍ മോഷണം നടത്തിയ വ്യക്തിയുടെ ചിത്രം പുറത്ത് വിട്ടു; മോഷണം യാത്രക്കാരെ മയക്കി കിടത്തിയതിന് ശേഷം...

നിസാമുദീന്‍ എക്സ്പ്രസ് ട്രെയിനില്‍ മോഷണം നടത്തിയ വ്യക്തിയെ തിരിച്ചറിഞ്ഞു. കുപ്രസിദ്ധ മോഷ്ടാവ് അഗ്സര്‍ ബാദ്ഷയാണ് മോഷണത്തിന് പിന്നിലെന്നാണ് റെയില്‍വേ പോലീസ് വ്യക്തമാക്കിയത്.
പ്രതിയുടെ ചിത്രം ആര്‍പിഎഫ് പുറത്ത് വിട്ടിരിക്കുകയാണ്. ട്രെയിനില്‍ ഇയാള്‍ ഉണ്ടായിരുന്നതായി മറ്റ് യാത്രക്കാരും സ്ഥിരീകരിച്ചു. സമാനമായ രീതിയില്‍ ഇതിന് മുന്‍പും പ്രതി മോഷണം നടത്തിയിട്ടുണ്ടെന്നാണ് റെയിൽവേ പൊലീസിന് കിട്ടിയിരിക്കുന്ന വിവരം.
തിരുവനന്തപുരം- നിസാമുദ്ദീന്‍ എക്സ്പ്രസ് ട്രെയിനില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് കവര്‍ച്ച നടന്നത്. മൂന്ന് യാത്രക്കാരുടെ സ്വര്‍ണവും മൊബൈലും കവര്‍ന്നു. തിരുവല്ല സ്വദേശി വിജയലക്ഷ്മി, മകള്‍ ഐശ്വര്യ, ആലുവ സ്വദേശി കൗസല്യ എന്നിവരാണ് കവര്‍ച്ചക്ക് ഇരയായത്.
യാത്രക്കാരെ മയക്കിയ ശേഷമാണ് മോഷണം നടത്തിയത്. തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് സംഭവം. കോയമ്ബത്തൂരില്‍ നിന്ന് വാങ്ങിയ ഭക്ഷണം ഇവര്‍ കഴിച്ചിരുന്നു. അതിന് ശേഷമാണ് മയക്കം അനുഭവപ്പെട്ടതെന്നാണ് പോലീസിന് പ്രാഥമികമായി ലഭിച്ച മൊഴി.
വിജയലക്ഷ്മിയും മകളും ഒരു കോച്ചിലാണുണ്ടായിരുന്നത്. കൗസല്യ മറ്റൊരു കോച്ചിലായിരുന്നു. വിജയലക്ഷ്മിയുടെ ബാഗുകളില്‍നിന്ന് പത്ത് പവന്റെ സ്വര്‍ണവും രണ്ട് മൊബൈല്‍ ഫോണുകളുമാണ് മോഷണം പോയത്. കൗസല്യയുടെ സ്വര്‍ണക്കമ്മലുകളും നഷ്ടപ്പെട്ടു.
https://www.facebook.com/Malayalivartha
























