'സ്നേഹമുള്ള ആന്റി. അല്സു എന്ന സ്നേഹത്തോടെയുള്ള ആ വിളി നിലച്ചു....' വേദനയായി കേശുവിന്റെ വാക്കുകൾ, ഉപ്പും മുകളും താരം ജൂഹി രുസ്തഗിയുടെ അമ്മ വാഹനാപകടത്തില്‍ മരിച്ചു, വേദനയില്‍ പങ്കുചേര്‍ന്ന് ഉപ്പും മുളകും താരങ്ങളും ആരാധകരും

ഉപ്പും മുകളും താരം ജൂഹി രുസ്തഗിയുടെ അമ്മ വാഹനാപകടത്തില്‍ മരിച്ച വാർത്ത ഏറെ വേദനയോടെയാണ് ഏവരും കേട്ടത്. ജൂഹിയുടെ വേദനയില്‍ പങ്കുചേര്‍ന്ന് ഉപ്പും മുളകും താരങ്ങളും ആരാധകരും. ഇന്നലെ കൊച്ചി ഇരുമ്പനത്ത് ഉണ്ടായ അപകടത്തിലാണ് ജൂഹിയുടെ അമ്മ ഭാഗ്യലക്ഷ്മി രഘുവീര്‍ മരിച്ചത്. കൂടെ യാത്രചെയ്തിരുന്ന സഹോദരന്‍ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയാണ്. ഇരുവരും യാത്ര ചെയ്ത സ്കൂട്ടറിലേക്ക് ടാങ്കര് ലോറി ഇടിക്കുകയായിരുന്നു.
ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിലൂടെയാണ് ആരാധകരും താരങ്ങളും ഭാഗ്യലക്ഷ്മിക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നത്. "സ്നേഹമുള്ള ആന്റി. അല്സു എന്ന സ്നേഹത്തോടെയുള്ള ആ വിളി നിലച്ചു. ഈശ്വരന് ഇഷ്ടമുള്ളവരെയാണ് വേഗം വിളിക്കുന്നതെന്ന് ആന്റി എപ്പോഴും പറഞ്ഞത് ഇതാണോ?..' - ഉപ്പും മുളകിലും ജൂഹി അവതരിപ്പിച്ച കഥാപാത്രത്തിന്റെ അനിയനായ കേശു എന്ന വേഷം ചെയ്തിരുന്ന അല്സാബിത്ത് ഫെയ്സ്ബുക്കില്‍ കുറിക്കുകയുണ്ടായി.
അതേസമയം അമ്മയുടെ വേര്പാട് ഉള്ക്കൊള്ളാന് ജൂഹിക്കും സഹോദരന് ചിരാഗിനും സാധിക്കട്ടെ എന്നാണ് ഉപ്പും മുളക് ആരാധകര്‍ വിവിധ പേജുകളില് കുറിക്കുന്നത്. നിഷ സാരംഗ്, റിഷി എസ് കുമാര് അഭിനേതാക്കളും തുടങ്ങിയവരും ആദരാഞ്ജലികള് അര്പ്പിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. രാജസ്ഥാന്‍ സ്വദേശിയായ രഘുവീര്‍ സരണ്‍ ആണ് ജൂഹിയുടെ പിതാവ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്ബായിരുന്നു അദ്ദേഹത്തിന്റെ മരണം.
https://www.facebook.com/Malayalivartha
























