തീവ്രവാദ സംഘടനകള്‍ക്ക് കേരളത്തില്‍ കണ്ണികളുണ്ട്! ബിഷപ്പ് പറഞ്ഞത് വസ്തുത... പിണറായിയെ തള്ളി കേരള കോണ്‍ഗ്രസ് (എം)... മുഖ്യൻ മാത്രം ഇതൊന്നും കേട്ടിട്ടില്ല

കേരളം ഇപ്പോൾ എങ്ങോട്ടേക്കാണ് പോകുന്നത് എന്ന് ചോദിച്ചാൽ വ്യക്തമായി പറയാൻ ഒരു ഉത്തരം കിട്ടാത്ത ദിക്കിലേക്കാണെന്നു വേണം പറയേണ്ടത്. ക്രിസംഘി എന്നൊരു വാക്കും ഒപ്പം പിന്നാലെ പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവനയും ഒക്കെ കൂടി കേരളം മതമൗലികവാദങ്ങൾക്ക് അതീതമായി പ്രവർത്തിക്കുന്നുവോ അതോ അതിലും താഴേക്ക് നീങ്ങുന്നോ ഒന്നു പറയാറായിട്ടില്ല.
എന്നിരുന്നാലും ഈ വിഷയം ആദ്യം ഉന്നയിക്കപ്പെട്ടപ്പോൾ വ്യക്തമായി ഒരു ഉത്തരവുമായി രംഗത്ത് എത്തിയ ചിലരുണ്ട്. അതിൽ എടുത്ത് പറയേണ്ടത് എല്ലായിപ്പോഴും രംഗത്ത് എത്തുന്ന പൂഞ്ഞാറിൽ ആശാൻ പിസി ജോർജ്ജ് തന്നെ. രണ്ടാമതായി കോൺഗ്രസിലെ തന്നെ ചില നേതാക്കൾ. അടുത്തത് ക്രിസ്തീയ സംഘടനയായ കെസിബിസിയും. ഇതൊക്കെ മുളപൊട്ടി വരും മുൻപ് തന്നെ ഏകദേശം 10-11 കൊല്ലം മുൻപേ അന്നത്തെ കേരള മുഖ്യമന്ത്രിയായ വി. എസ്. അച്യുതാനന്ദൻ ഈ വിഷത്തെ പരാമർശിച്ചു മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയിരുന്നു.
അന്ന് ഇതിനെ വലിയ വിഷമാക്കാൻ ആർക്കും താൽപര്യമില്ലായിരുന്നു. എന്നാൽ ഇന്ന് ഏറ്റവും ചൂടു പിടിക്കുന്ന, അല്ലെങ്കിൽ ആളിക്കത്തുന്ന രു വിഷയമായി ഇത് മാറിയിരിക്കുന്നു. ഏറ്റവുമൊടുവിലായി ഇതിൽ വളരെ ശക്തമായ നിലപാടുമായി രംഗത്ത് എത്തുന്നത് കോരള കോൺഗ്രസ് തന്നെയാണ്. ഈ വിഷയം തുടങ്ങിയ നാൾ മുതൽ കേരള കോൺഗ്രസിന്റെ നിലപാട് എന്താണ്? അല്ലെങ്കിൽ അവർ ആർക്കൊപ്പം നിൽക്കും എന്നുള്ള സംശയം നിരവധി പ്രേക്ഷകർ ഉന്നയിച്ചതാണ്. അതിന് ഇപ്പോൾ പരിസമാപ്തിയായി എന്നു വേണം പറയാൻ.
ലൗ ജിഹാദും നാര്‍ക്കോട്ടിക് ജിഹാദ് എന്നിവ നമ്മുടെ സംസ്ഥാനത്ത് നിലവിലുള്ള കാര്യങ്ങളാണെന്ന് തറപ്പിച്ച് പറയുകയാണ് കേരള വനിത കോണ്‍ഗ്രസ് (എം). ബിഷപ്പ് പറഞ്ഞതെല്ലാം നിലവിലുള്ള കാര്യങ്ങളാണെന്നും വസ്തുതാ വിരുദ്ധമായൊന്നും ബിഷപ്പ് പറയില്ലെന്നും കേരള വനിത കോണ്‍ഗ്രസ് (എം) സംസ്ഥാന അധ്യക്ഷ നിര്‍മ്മല ജിമ്മി വ്യക്തമാക്കിയിട്ടുണ്ട്.
ലൗ ജിഹാദിന്നെതിരെയും നാര്‍ക്കോട്ടിക് ജിഹാദിനെതിരെയുമാണ് ബിഷപ്പ് കുറവലങ്ങാട് പള്ളിയില്‍ തുറന്നടിച്ചത്. പാലായില്‍ എത്തി ബിഷപ്പിനെ സന്ദര്‍ശിച്ചതിനു ശേഷമായിരുന്നു കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ നിര്‍മ്മല ജിമ്മി ഇക്കാര്യത്തിൽ ഒരു നിലപാടിൽ എത്തിയത്. ബിഷപ്പ് പറഞ്ഞ കാര്യങ്ങളില്‍ കേന്ദ്ര സംസ്ഥാന ഏജന്‍സികള്‍ അന്വേഷണം നടത്തണമെന്നും നിര്‍മ്മല ജിമ്മി ആവശ്യപ്പെട്ടു.
ഇപ്പോൾ ഘടക കക്ഷി തന്നെ സര്‍ക്കാരിനെതിരായതോടെ സിപിഎം നേതൃത്വവും വെട്ടിലായിരിക്കുകയാണ്. ഇന്നലെ ഇതുപോലെ മാണി സി കാപ്പനും ബിഷപ്പിന് അനുകൂല നിലപാടുമായി രംഗത്ത് വന്നിരുന്നു. കുട്ടികള്‍ മയക്കുമരുന്ന് ബന്ധങ്ങളില്‍പ്പെടെരുതെന്ന മുന്നറിയിപ്പാണ് ബിഷപ്പ് നല്‍കിയത്.
നാര്‍ക്കോട്ടിക്‌സ് ലോബിയുടെ അതിശക്തമായ പ്രേരണയാകും പ്രസംഗം വിവാദമാക്കുന്നതിന് പിന്നിലെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും കാപ്പന്‍ പ്രസ്താവനയില്‍ പറഞ്ഞു. കോൺഗ്രസിലും ഇത്തരത്തിൽ തന്നെയാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. അനുകൂലിച്ചും പ്രതികൂലിച്ചും നേതാക്കൾ വാദങ്ങൾ ഉന്നയിക്കുന്നുണ്ട്.
മുസ്ലീം സംഘടനകള്‍ ബിഷപ്പിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ബിഷപ്പിന് പിന്തുണയുമായി കൂടുതല്‍ ക്രൈസ്തവ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. വിവിധ ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തില്‍ പാലാ ബിഷപ്പ് ഹൗസിന് മുന്നിലേക്ക് നടത്തിയ റാലി പി സി ജോര്‍ജ് ഇന്നലെയായിരുന്നു ഉദ്ഘാടനം ചെയ്ത് സംസാരിച്ചത്.
മാര്‍ച്ചില്‍ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍, ബിജെപി ജില്ലാ അധ്യക്ഷന്‍ നോബിള്‍ മാത്യൂ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പങ്കെടുത്തു. ബിഷപ്പിന്റെ പരാമര്‍ശം സംഘപരിവാര്‍ സംഘടനകളുടെ ആശയങ്ങളോട് യോജിക്കുന്നതാണെന്ന വിമര്‍ശനം ഉയരുന്നതിനിടെയാണ് ബിജെപി നേതാക്കളുടെ റാലിയിലെ പങ്കാളിത്തം. വോട്ട് ബാങ്ക് ലക്ഷ്യമാക്കി രാഷ്ട്രീയ പാർട്ടിയുടെ മറച്ച് പിടിക്കുന്ന പ്രവണതയെ ചെറുക്കുകയാണ് ഇപ്പോൾ ബിജെപിയും ക്രിസ്തീയ സംഘടനകളും ചെയ്യുന്നത്.
അതേസമയം, കേരളം ഗൗരവതരമായ ചില സാമൂഹിക പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നു എന്നുള്ളത് വാസ്തവമാണെന്ന് കെസിബിസി വ്യക്തമാക്കി. അതില്‍ പ്രധാനപ്പെട്ട ചിലതാണ് തീവ്രവാദ പ്രസ്ഥാനങ്ങളുടെ സാന്നിധ്യവും മയക്കുമരുന്ന് ഉപഭോഗത്തിന്റെ അമ്പരപ്പിക്കുന്ന വര്‍ദ്ധനവും.
മുഖ്യധാരാ മാധ്യമങ്ങള്‍ വേണ്ടത്ര പ്രാധാന്യം ഇത്തരം വിഷയങ്ങള്‍ക്ക് നല്‍കുന്നില്ലെങ്കില്‍ തന്നെയും ഓരോ ദിവസവും പുറത്തുവരുന്ന അനവധി വാര്‍ത്തകളിലൂടെ ഇത്തരം യാഥാര്‍ഥ്യങ്ങള്‍ വ്യക്തമാണ്. പാലാ രൂപതാ മെത്രാനായ മാര്‍. ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണച്ച് കെസിബിസി ഇറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഐസിസ് ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകള്‍ക്ക് കേരളത്തില്‍ കണ്ണികളുണ്ട് എന്ന മുന്നറിയിപ്പ് വിവിധ അന്വേഷണ ഏജന്‍സികള്‍ നല്‍കിയിട്ടും, ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ ആയിരക്കണക്കിന് കോടി രൂപയുടെ മയക്കുമരുന്ന് കേരളത്തില്‍ പിടിക്കപ്പെട്ടിട്ടും ഇത്തരം സംഘങ്ങളുടെ പിന്നാമ്പുറങ്ങളെക്കുറിച്ച് വേണ്ട രീതിയിലുള്ള അന്വേഷണങ്ങള്‍ നടത്തിയിട്ടുള്ളതായി അറിവില്ല. മയക്കുമരുന്ന് കച്ചവടത്തിലൂടെ ലഭിക്കുന്ന പണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കപ്പെടുന്നു എന്ന യാഥാര്‍ഥ്യം ഐക്യരാഷ്ട്രസഭയുടെ തന്നെ റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്.
ഈ പശ്ചാത്തലത്തില്‍, ചില സംഘടനകള്‍ കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്ന ആശങ്ക പങ്കുവയ്ക്കുകയും അതേക്കുറിച്ച് യുവജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്ത പാലാ രൂപതാ മെത്രാനായ മാര്‍. ജോസഫ് കല്ലറങ്ങാട്ടിന്റെ വാക്കുകള്‍ വിവാദമാക്കുകയല്ല, പൊതുസമൂഹത്തില്‍ ഉത്തരവാദിത്തത്തോടെ ചര്‍ച്ച ചെയ്യുകയാണ് യുക്തമെന്ന് കെ.സിബിസി സൂചിപ്പിച്ചു.
തീവ്രവാദ നീക്കങ്ങളും മയക്കുമരുന്ന് മാഫിയയുടെ ഇടപെടലുകളും സംബന്ധിച്ച സാധാരണ ജനങ്ങളുടെ ആശങ്കള്‍ ഉള്‍ക്കൊണ്ട് അവയെക്കുറിച്ച് ശരിയായ അന്വേഷണങ്ങള്‍ നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കേരളസമൂഹം നേരിടുന്ന ഇത്തരം കടുത്ത വെല്ലുവിളികള്‍ തുറന്നുപറയുന്നത് ഏതെങ്കിലും സമുദായത്തിനെതിരായ ആരോപണമല്ല.
വര്‍ഗ്ഗീയ ധ്രുവീകരണമല്ല, സാമുദായിക ഐക്യവും സഹവര്‍ത്തിത്വവുമാണ് നമ്മുടെ നാടിന് ഇനി ആവശ്യം. മതസ്പർദ്ദ വളർത്താതെയും സഹോദര പൂർണമായും ഇനി മുന്നോട്ട് പോകേണ്ടത് അനിവാര്യമാണ്.
https://www.facebook.com/Malayalivartha
























