ട്രെയിനിൽ യാത്രക്കാരെ മയക്കി കിടത്തി കൊള്ള... പിന്നാലെ പ്രതിയെ പൊക്കാൻ പോലീസും... ആരെന്ന് കണ്ടെത്തി... ചിത്രം പുറത്ത് വിട്ടു

നിസാമുദ്ദീൻ തിരുവനന്തപുരം എക്‌സ്പ്രസ്സിൽ വൻ കവർച്ചയാണ് ഇന്ന് രാവിലെ റിപ്പോർട്ട് ചെയ്തത്. ഇന്ന് പുലർച്ചെയാണ് ട്രെയിൻ തിരുവനന്തപുരത്തെത്തിയത്. ഇതോടെയാണ് വൻ കവർച്ചയുടെ വാർത്ത പുറം ലോകം അറിയുന്നത്. മൂന്ന് വനിതാ യാത്രക്കാരെ അജ്ഞാത സംഘം മയക്കി കിടത്തിയ ശേഷമായിരുന്നു കൊള്ള.
തിരുവല്ല സ്വദേശികളായ വിജയകുമാരി, മകൾ അഞ്ജലി, കോയമ്പത്തൂർ സ്വദേശിനി കൗസല്യ എന്നിവരെയാണ് അജ്ഞാത സംഘം മയക്കി സ്വർണവും ഫോണുകളും കവർന്നത്. ആഗ്രയില്‍ നിന്നും സ്വര്‍ണ ജയന്തി എക്‌സ്പ്രസില്‍ കായംകുളത്തേയ്ക്ക് വരുകയായിരുന്ന അമ്മയേയും മകളേയും മയക്കുമരുന്ന് പ്രയോഗിച്ച ശേഷമായിരുന്നു ആഭരണങ്ങളും മൊബൈലുകളും കവര്‍ച്ച ചെയ്തത്. ഉത്തര്‍പ്രദേശില്‍ സ്ഥിരതാമസമാക്കിയ തിരുവല്ല സ്വദേശി വിജയലക്ഷ്മിയും മകള്‍ അഞ്ജലിയുമാണ് കവര്‍ച്ചയ്ക്ക് ഇരയായത്.
വിജയലക്ഷ്മിയുടെ സഹോദരിയുടെ മകളുടെ വിവാഹത്തിനായി നാട്ടിലേയ്ക്ക് വരുകയായിരുന്നു ഇരുവരും. ഈറോട് എത്തിയപ്പോള്‍ ഉറങ്ങാന്‍ കിടന്ന ഇരുവരുടേയും മുഖത്ത് മയക്കുമരുന്ന് പ്രയോഗിക്കുകയായിരുന്നു. പുലര്‍ച്ചെ ബോധം തെളിഞ്ഞപ്പോഴേയ്ക്കും ട്രെയിന്‍ തിരുവനന്തപുരത്ത് എത്തിയിരുന്നു.
തുടര്‍ന്ന് പരിശോധിച്ചപ്പോഴായിരുന്നു വസ്തുവകകള്‍ മോഷണം പോയ കാര്യം ശ്രദ്ധിക്കുന്നത്. സഹോദരിയുടെ മകള്‍ക്ക് സമ്മാനമായി നല്‍കാന്‍ കരുതിയിരുന്ന സ്വര്‍ണാഭരങ്ങളും ധരിച്ചിരുന്ന ആഭരണങ്ങളും ഇരുവരുടെ ഫോണുകളുമാണ് നഷ്ടപ്പെട്ടത്. മറ്റൊരു ബോഗിയിലാണ് കൗസല്യയെ കണ്ടെത്തിയത്. ഇവരുടേയും സ്വർണമാണ് കവർന്നത്.
കൗസല്യ കോയമ്പത്തൂരിൽ നിന്നും ആലുവയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. കവർച്ചയ്ക്ക് ഇരയായ മൂന്ന് പേരും കോയമ്പത്തൂരിൽ നിന്നും ആഹാരം വാങ്ങിയിരുന്നു. ഭക്ഷണം കഴിച്ച ശേഷമാണ് ഇവർ അബോധാവസ്ഥയിലായതെന്നാണ് സൂചന.
പോലീസില്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് ഇരുവരേയും ചികിത്സയ്ക്കായി തൈക്കാട് ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ പരിശോധനയ്ക്കായി ജനറല്‍ ഹോസ്പിറ്റിലേയ്ക്ക് മാറ്റി.
സ്ഥിരം കുറ്റവാളിയായ അസ്ഗർ ബാദ്ഷായാണ് കവർച്ചയ്ക്ക് പിന്നിൽ എന്നാണ് നിലവിലെ നിഗമനം. ഇയാളെ കണ്ടെത്താൻ തമിഴ്നാട്ടിലും കേരളത്തിലും ആർപിഎഫ് തെരച്ചിൽ തുടങ്ങി. കവർച്ചയ്ക്ക് ഇരയായ മൂന്ന് സ്ത്രീകളുടേയും മൊഴി പൊലീസും റെയിവേ പൊലീസും രേഖപ്പെടുത്തിയിരുന്നു.
അന്വേഷണത്തിൻ്റെ ഭാഗമായി തീവണ്ടികളിലെ സ്ഥിരം മോഷ്ടാക്കളുടെ ചിത്രങ്ങൾ പൊലീസ് ഉദ്യോഗസ്ഥർ ഇവരെ കാണിച്ചിരുന്നു. ഈ കൂട്ടത്തിലാണ് സ്ഥിരം കുറ്റവാളിയായ അസ്ഗർ ബാദ്ഷായെ കവർച്ചയ്ക്ക് ഇരയായ വിജയശ്രീ എന്ന സ്ത്രീ തിരിച്ചറിഞ്ഞത്. കവർച്ചയ്ക്ക് ഇരയായ മറ്റൊരു സ്ത്രീയും താൻ സഞ്ചരിച്ച കോച്ചിൽ അസ്ഗർ ബാദ്ഷാ ഉണ്ടായിരുന്നതായി പറയുന്നു.
മധുരയിലും നാഗർകോവിലിലുമടക്കം നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്. നേരത്തേയും സമാനമായ തരത്തിൽ മോഷണങ്ങൾ നടത്തിയ ആളാണ് അസ്ഗർ ബാദ്ഷാ എന്ന് റെയിൽവേ പൊലീസ് പറയുന്നു. വിശദമായ മൊഴി രേഖപ്പെടുത്താനുള്ള ആരോഗ്യാവസ്ഥയിലല്ല മൂന്ന് പേരുമെന്നാണ് പൊലീസ് പറയുന്നത്. അബോധവാസ്ഥയിലായ വിജയകുമാരിയുടെ കമ്മലടക്കം കവർന്നിട്ടുണ്ട്. ബോധം നശിക്കാനുളള സ്പ്രയോ മരുന്നോ നൽകിയ ശേഷമാണ് കവർച്ച നടന്നതെന്ന് പൊലീസ് സംശയിക്കുന്നു.
https://www.facebook.com/Malayalivartha
























