ആറു വയസ്സുകാരിയെ പിതൃ സഹോദരന്‍ പീഡിപ്പിച്ചതായി പരാതി; പോക്‌സോ ചുമത്തി കേസെടുത്ത പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ്

ആറു വയസ്സുകാരിയെ പിതൃ സഹോദരന്‍ നിരന്തരം പീഡിപ്പിച്ചതായി പരാതി. തളിപ്പറമ്പിലാണ് സംഭവം. കുട്ടിക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തി പരിശോധന നടത്തിയപ്പോഴാണ് വിവരമറിഞ്ഞത്.
രണ്ടു മാസം മുമ്പ് മഞ്ചേശ്വരത്തുള്ള ഭര്‍ത്താവിന്റെ വീട്ടില്‍ വെച്ചാണ് ആദ്യം പീഡനത്തിന് ഇരയാക്കിയത്. തുടര്‍ന്നും ആവര്‍ത്തിച്ചതായി കുട്ടി പറഞ്ഞു. കുട്ടിയുടെ
അമ്മയുടെ പരാതിയില്‍ പിതൃ സഹോദരനെതിരെ പോലീസ് പോക്‌സോ ചുമത്തി കേസെടുത്തു. തളിപ്പറമ്പ് സ്വദേശിനിയാണ് അമ്മ. പീഡനം നടന്നത് മഞ്ചേശ്വരത്തായതിനാല്‍ കേസ് മഞ്ചേശ്വരം പൊലീസിന് കൈമാറി. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് മഞ്ചേശ്വരം പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha
























