ബിഷപ്പ് സംസാരിച്ചത് ഭീകരവാദികൾക്ക് എതിരെയാണ്... ഏറു കൊണ്ടത് സിപിഎമ്മിനും കോൺഗ്രസിനും... പൊളിച്ചടുക്കി സുരേന്ദ്രൻ

വിവാദ പ്രസ്താവന നടത്തിയ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാടിന്റെ പ്രസ്താവന ഭീകരവാദികള്‍ക്കെതിരായ നിലപാടാണ് എന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറയുന്നത്. എന്നാല്‍ അത് കൊണ്ടത് സിപിഎമ്മിനും കോണ്‍ഗ്രസ്സിനുമാണെന്ന് അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റേയും കോണ്‍ഗ്രസ്സിന്റേയും അസഹിഷ്ണുതയാണ്. സത്യം പറയുന്നവരെയെല്ലാം അവര്‍ സംഘപരിവാര്‍ ആക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഭീകരവാദികള്‍ക്കെതിരായ നിലപാട് സ്വീകരിച്ചതില്‍ ഇന്ന് സിപിഎമ്മും കോണ്‍ഗ്രസ്സും ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. വോട്ടുബാങ്ക് താത്പര്യം മുന്‍നിര്‍ത്തി ഇരു പാര്‍ട്ടികളും മതവാദ ശക്തികളെ പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് ഇത് തെളിയിക്കുന്നത്.
നാര്‍കോട്ടിക്ക് ജിഹാദിനെക്കുറിച്ച് കേട്ടിട്ടേയില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. ലോകമെമ്പാടും മതഭീകരവാദശക്തികളും ലഹരിമാഫിയയും തമ്മിലുള്ള ബന്ധം പകല്‍ പോലെ വ്യക്തമാണ്. അത് കണ്ണു തുറന്ന് കാണാന്‍ പിണറായിക്ക് പറ്റാത്തത് മതഭീകര വാദികളോടുള്ള ഭയം കൊണ്ടാണൈന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസംഗം വലിയ വിവാദങ്ങൾക്ക് കാരണം ആകുമ്പോഴും ബിഷപ്പ് അനുകൂലികളുടെ പ്രകടനവും തുടരുകയാണ്. ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് അലയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ എന്ന സംഘടനയുടെ പേരിലാണ് ഇന്നലെ ബിഷപ്പ് ഹൗസിലേക്ക് അനുകൂല പ്രകടനവുമായി രംഗത്തുവന്നത്.
വൻ ജനപങ്കാളിത്തത്തോടെ നടന്ന പ്രകടനം പൂഞ്ഞാർ മുൻ എംഎൽഎ പി സി ജോർജ് ബിജെപി സമിതി അംഗം എൻ ഹരി, ജില്ലാ പ്രസിഡന്റ് നോബിൾ മാത്യു, എന്നിവരുടെ സാന്നിധ്യം കൊണ്ടാണ് ശ്രദ്ധേയമായത്. സഭാവിശ്വാസികളുടെ പ്രകടനം എന്നതിനപ്പുറം പ്രാദേശികമായുള്ള ഒരു വിഭാഗം രാഷ്ട്രീയ നേതൃത്വവും ബിഷപ്പിന് അനുകൂലമായി രംഗത്തുവന്നു എന്നതാണ് ശ്രദ്ധേയം. കേരള കോൺഗ്രസ് വിഭാഗങ്ങളുടെ പ്രാദേശിക നേതാക്കളും ഈ മാർച്ചിൽ പങ്കെടുത്തിരുന്നു.
ജിഹാദികൾക്ക് എതിരായ ബിഷപ്പിന്റെ പരാമർശം വിവാദമാക്കേണ്ട സാഹചര്യമില്ല എന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. പിസി ജോർജ് ഉൾപ്പെടെയുള്ള നേതാക്കൾ ലൗ ജിഹാദിനെതിരെ ആഞ്ഞടിച്ച് രംഗത്തുവന്നു.
ബിഷപ്പിനെതിരെ നടക്കുന്ന ഒരു നീക്കവും അംഗീകരിക്കാനാവില്ല എന്ന് ബിജെപി സംസ്ഥാന സമിതി അംഗം എൻ ഹരി വ്യക്തമാക്കി. സത്യം വിളിച്ചു പറഞ്ഞതിന്റെ പേരിൽ ബിഷപ്പിനെ ക്രൂശിക്കാൻ അനുവദിക്കില്ല എന്നും നേതാക്കൾ വ്യക്തമാക്കി. നൂറുകണക്കിന് വിശ്വാസികളാണ് ഇന്നലെ നടന്ന പ്രകടനത്തിൽ പങ്കെടുത്തത്
https://www.facebook.com/Malayalivartha
























