പെൺകുട്ടികൾ പഠിച്ചോട്ടേ, പക്ഷേ ആൺപിള്ളേർ ഇരിക്കാൻ പാടില്ല! താലിബാനു വേണ്ടി തെരുവിലറങ്ങി ഹുതികൾ.... എന്തൊക്കെ നാടകങ്ങളാണ്! കഷ്ടം

അഫ്ഗാനിൽ നിരന്തരം നാടകങ്ങൾ കളിച്ച് കഷ്ടപ്പെടുകയാണ് താലിബാനികൾ. ഇവിടം സ്വർഗമാണ് എന്ന് സ്ഥാപിക്കാൻ വേണ്ടിയിട്ടാണ് ഈ പൊറോട്ടു നാടകങ്ങൾ ഒക്കെ ആസൂത്രണം ചെയ്യുന്നത്. അതിന്റെ ഭാഗമായി ഇപ്പോൾ അണിയറയിൽ ഒരുങ്ങിയ ഒരു നാടകത്തിന്റെ റിഹേഴ്സലാണ് അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ അരങ്ങേറിയത്.
അഫ്ഗാനിലെ പെണ്‍കുട്ടികള്‍ക്ക് സര്‍വകലാശാലകളില്‍ ബിരുദാനന്തര ബിരുദത്തിന് ഉള്‍പ്പെടെ പഠനം തുടരാമെന്ന് താലിബാന്‍ ആവർത്തിച്ച് ഫറയുകയാണ്. എന്നാല്‍ ക്ലാസ് മുറികള്‍ ലിംഗപരമായി വേര്‍തിരിക്കുമെന്നും ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒന്നിച്ചിരുന്ന് പഠിക്കാന്‍ അനുവദിക്കില്ലെന്നും താലിബാന്‍ സര്‍ക്കാരിലെ ഉന്നത വിദ്യഭ്യാസ മന്ത്രി അബ്ദുള്‍ ഹഖാനി പറയുന്നുണ്ട്. നേരത്തേ നമ്മൾ സോഷ്യൽ മീഡിയ വഴിയും മറ്റും ക്ലാസ് മുറി രണ്ടായി കർട്ടൺ ഉപയോഗിച്ച് വിഭജിച്ച് ക്ലാസ്സെടുക്കുന്ന കാഴ്ച. അത്തരത്തിൽ തന്നെയാണ് ഇനിയും മുന്നോട്ട് പോകുക.
കോളേജുകളില്‍ പെണ്‍കുട്ടികള്‍ക്ക് ഹിജാബ് നിര്‍ബന്ധമാണെന്നും സര്‍വകലാശാലകളിലെ നിലവിലെ പാഠ്യപദ്ധതി താലിബാന്‍ വിശദമായി അവലോകനം ചെയ്യുമെന്നും ഹഖാനി വ്യക്തമാക്കി. 20 വര്‍ഷം പിന്നിലേക്ക് പോകാന്‍ താലിബാന്‍ ആഗ്രഹിക്കുന്നില്ല. അഫ്ഗാനില്‍ ഇന്ന് അവശേഷിക്കുന്നതില്‍ നിന്ന് പുതിയ വികസനങ്ങള്‍ സര്‍ക്കാര്‍ കെട്ടിപ്പടുക്കുമെന്നും മന്ത്രി പറഞ്ഞു.
1990കളുടെ അവസാനത്തില്‍ അഫ്ഗാന്‍ ഭരിച്ച താലിബാന്‍ അവരുടെ മുന്‍നയങ്ങളില്‍ നിന്ന് എത്രത്തോളം വ്യത്യസ്തമായി പ്രവര്‍ത്തിക്കുമെന്ന് ലോകം ഉറ്റുനോക്കുന്നതിനിടെയാണ് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം സംബന്ധിച്ചുള്ള താലിബാന്റെ ഔദ്യോഗിക പ്രതികരണം പുറത്ത് വരുന്നത്. ആദ്യഭരണ കാലയളവില്‍ അഫ്ഗാനിലെ പെണ്‍കുട്ടികള്‍ക്ക് താലിബാന്‍ വിദ്യാഭ്യാസം നിഷേധിച്ചിരുന്നു. സ്ത്രീകള്‍ക്ക് പൊതുമധ്യത്തിലുള്ള ജീവിതത്തിനും വിലക്കുണ്ടായിരുന്നു. ഇതിനെ പൊളിച്ചെഴുതാനാണ് താലിബാൻ ശ്രമിക്കുന്നതെന്ന് വരുത്തി തീർക്കാനാണ് ഇപ്പോള് ശ്രമിക്കുന്നത്.
അതേസമയം, അവകാശങ്ങളും നീതിയും നിഷേധിക്കുന്ന താലിബാനെതിരെ അഫ്ഗാനിസ്ഥാനിൽ സ്ത്രീകളുടെ പ്രതിഷേധം വ്യാപിക്കുന്നതിനിടെ താലിബാനെ അനുകൂലിച്ച് സ്ത്രീകളുടെ വൻ പ്രകടനം. ശരീരമാകെ മറച്ച് പ്രിന്റുചെയ്ത ബാനറുകളും താലിബാന്റെ കൊടിയും പിടിച്ച് നൂറുകണക്കിന് സ്ത്രീകളാണ് പ്രകടനത്തിൽ പങ്കെടുത്തത്. 'താലിബാന്റെ മനോഭാവത്തിലും പെരുമാറ്റത്തിലും ഞങ്ങൾ സുരക്ഷിതരാണ്' എന്നുള്ള പ്രിന്റുചെയ്ത ബാനറുകളാണ് പ്രകടനത്തിൽ പങ്കെടുത്തവർ പിടിച്ചിരുന്നത്.
ആരുടെയും നിർദ്ദേശമില്ലാതെ സ്ത്രീകൾ താലിബാനുവേണ്ടി രംഗത്തിറങ്ങുകയായിരുന്നു എന്നാണ് വിദേശകാര്യ ഡയറക്ടർ ദൗദ് ഹഖാനി പറയുന്നത്. എന്നാൽ സ്ത്രീകളെ താലിബാൻ ഭീഷണിപ്പെടുത്തി പ്രകടനം നടത്തിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പ്രകടനക്കാർക്ക് സുരക്ഷയൊരുക്കി ആയുധങ്ങളുമായി ഭീകരരും ഉണ്ടായിരുന്നു.
തങ്ങൾക്ക് അനുകൂലമായ പ്രകടനത്തിന്റെ ചിത്രമെടുക്കാൻ താലിബാൻ ഒരുതരത്തിലുള്ള വിലക്കും ഏർപ്പെടുത്തിയിരുന്നില്ല. മാത്രമല്ല ചിത്രങ്ങൾ അവർ തന്നെ ചില മാദ്ധ്യമങ്ങൾക്ക് നൽകുകയും ചെയ്തു. എന്നാൽ പ്രകടനത്തിൽ പങ്കെടുത്തവരോട് സംസാരിക്കാൻ ആർക്കും അനുമതി നൽകിയില്ല. തങ്ങൾക്ക് സ്ത്രീകൾക്ക് എതിരാണെന്നത് വെറും പ്രചാരണം മാത്രമാണെന്ന് ലോകത്തിന് കാണിച്ചുകൊടുക്കാനാണ് ഇത്തരത്തിലൊരു പ്രകടനം ആസൂത്രണം ചെയ്തതെന്നാണ് കരുതുന്നത്.
സ്ത്രീകളോടുള്ള തങ്ങളുടെ സമീപനത്തില്‍ ഉള്‍പ്പെടെ മാറ്റമുണ്ടെന്ന് താലിബാന്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും അഫ്ഗാനില്‍ നിന്ന് പുറത്തു വരുന്ന വാര്‍ത്തകള്‍ ഇതിനെ ശരിവയ്ക്കുന്നതല്ല. തുല്യ അവകാശം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച വനിതാ പ്രതിഷേധക്കാരെ താലിബാന്‍ അടിച്ചോടിക്കുന്ന ദൃശ്യങ്ങളും അടുത്തിടെ പുറത്തുവന്നിരുന്നു.
ഇത് റിപ്പോർട്ടുചെയ്ത മാദ്ധ്യമപ്രവർത്തകരെ ക്രൂരമർദ്ദനത്തിന് വിധേയരാക്കുകയും ചെയ്തു. പ്രകടനത്തിൽ പങ്കെടുത്ത സ്ത്രീകളെ കണ്ടെത്താൻ ഇപ്പോഴും വീടുകൾ തോറുംകയറിയിറങ്ങി തിരച്ചിൽ നടത്തുകയാണ്. സ്ത്രീകളുടെ പ്രതിഷേധങ്ങൾ നിരോധിച്ചുകൊണ്ട് താലിബാൻ അടുത്തിടെ ഉത്തരവും പുറപ്പെടുവിച്ചിരുന്നു.
https://www.facebook.com/Malayalivartha
























