ആവശ്യമായ ഗൈഡന്‍സ് നല്‍കിയില്ല, 20 വര്‍ഷം കഴിഞ്ഞാലും പിഎച്ച്‌ഡി തീരില്ല എന്ന് പറഞ്ഞ് മാനസികമായി തളർത്തി; ഹോസ്റ്റലില്‍ കയറാന്‍ സമ്മതിക്കാതെ ആളുകളുടെ മുന്നില്‍ മോശമായി ചിത്രീകരിച്ചു: അഞ്ചു വർഷമായി ഗവേഷണം നടത്തുന്ന എഞ്ചിനിയറിംഗ് വിദ്യാർത്ഥി തൂങ്ങി മരിച്ചു

കോയമ്പത്തൂരിലെ സ്വകാര്യ കോളേജില്‍ 5 വര്‍ഷമായി ഗവേഷണം നടത്തുന്ന എഞ്ചിനിയറിംഗ് ഗവേഷക വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ഗവേഷണ പ്രബന്ധം ഗൈഡ് നിരസിച്ചതിനെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് ബന്ധുക്കൾ പറയുന്നത്. കൊല്ലങ്കോട് സ്വദേശി കൃഷ്ണകുമാരി (32) ആണ് ആത്മഹത്യ ചെയ്തത്.
ഇന്നലെ രാത്രിയാണ് വീട്ടില്‍ കൃഷ്ണയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗൈഡ് എന്‍ രാധിക നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായി സഹോദരി പറയുന്നു. 2016 മുതല്‍ ആണ് ഗവേഷണം തുടങ്ങിയത്. 20 വര്‍ഷം കഴിഞ്ഞാലും പിഎച്ച്‌ഡി തീരില്ല എന്ന് പറഞ്ഞ് മാനസികമായി തളർത്തുകയായിരുന്നു.
'ഹാങ്ങ് യുവര്‍ സെല്‍ഫ്' എന്ന് ഗൈഡ് പറഞ്ഞതായും ആവശ്യമായ ഗൈഡന്‍സ് നല്‍കിയില്ലെന്നും സഹോദരി ആരോപിക്കുന്നു. മെറിറ്റില്‍ കിട്ടിയ സ്‌കോളര്‍ഷിപ്പ് ആണ്. പഠനകാര്യത്തില്‍ നിരവധി അവാര്‍ഡുകളും കൃഷ്ണ നേടിയിട്ടുണ്ട്. ഹോസ്റ്റലില്‍ കയറാന്‍ സമ്മതിച്ചില്ലെന്നും ആളുകളുടെ മുന്നില്‍ മോശമായി ചിത്രീകരിച്ചുവെന്നും കുടുംബം പറയുന്നു. സംഭവത്തില്‍ വീട്ടുകാര്‍ നേരത്തെ പരാതി നൽകിയതായിരുന്നു.
അതേസമയം കുടുംബത്തിന്റെ ആരോപണം ഗൈഡ് രാധിക നിഷേധിച്ചു. കൃഷ്ണകുമാരിയുമായി നല്ല ബന്ധമായിരുന്നുവെന്ന് രാധിക പറഞ്ഞു. പ്രബന്ധത്തില്‍ തിരുത്തല്‍ വേണമെന്ന് പറഞ്ഞിരുന്നു. മാനസിക പീഡനം ഉണ്ടായിട്ടില്ലെന്ന് രാധിക പറഞ്ഞു.
https://www.facebook.com/Malayalivartha
























