മോഹന്‍ലാല്‍ ഗുരുവായൂര്‍ ക്ഷേത്രനടയില്‍ കാര്‍ കയറ്റിയ സംഭവം; സുരക്ഷ ജീവനക്കാർക്ക് ഗേറ്റ് തുറന്നുകൊടുത്തതിന്‍റെ കാരണം കാണിക്കല്‍ നോട്ടീസ്

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ മോഹന്‍ലാലിന്റെ കാര്‍ നടയ്ക്കു മുന്നിലേക്ക് കൊണ്ടുവരാന്‍ ഗേറ്റ് തുറന്നു കൊടുത്ത സെക്യൂരിറ്റി ജീവനക്കാര്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.
എന്ത് കാരണത്താലാണ് മോഹന്‍ലാലിന്റെ കാര്‍ മാത്രം പ്രവേശിപ്പിച്ചതെന്ന് വ്യക്തമാക്കണം.മൂന്ന് സുരക്ഷ ജീവനക്കാരെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്താനും അഡ്മിനിസ്‌ട്രേറ്റര്‍ നിര്‍ദേശം നല്‍കി.
അതേസമയം ഭരണസമിതി അംഗങ്ങളായ പരമേശ്വരന്‍ നമ്ബൂതിരിപ്പാട്, കെ.വി. ഷാജി, കെ. അജിത്ത് എന്നിവര്‍ ദര്‍ശന സമയത്ത് മോഹന്‍ലാലിനൊപ്പം ഉണ്ടായിരുന്നു. ഇതിനിടെ അനുമതിയില്ലാതെ ഗേറ്റ് തുറന്നതിന് മൂന്ന് സെക്യൂരിറ്റി ജീവനക്കാരെ കാവല്‍ ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തി.
വിമുക്ത ഭടന്‍മാരുടെ സംഘടനയാണ് സെക്യൂരിറ്റി ജീവനക്കാരെ നിയോഗിക്കുന്നത്. ഗേറ്റ് തുറന്നുകൊടുത്തവരെ മാറ്റിനിര്‍ത്തണമെന്നാവശ്യപ്പെട്ട് ചീഫ് സെക്യൂരിറ്റി ഓഫിസര്‍ക്ക് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ കത്ത് നല്‍കിയിരുന്നു.
അനുമതി കൂടാതെ ഗേറ്റ് തുറന്ന് വാഹനം കടത്തിവിട്ട സെക്യൂരിറ്റി ജീവനക്കാരെ സര്‍വിസില്‍നിന്ന് മാറ്റിനിര്‍ത്താന്‍ ചീഫ് സെക്യൂരിറ്റി ഓഫിസര്‍ക്ക് അഡ്മിനിസ്ട്രേറ്റര്‍ കത്ത് നല്‍കിയിരുന്നു. ഗുരുവായൂരില്‍ വ്യവസായിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് മോഹന്‍ലാല്‍ വ്യാഴാഴ്ച പുലര്‍ച്ച ക്ഷേത്ര ദര്‍ശനത്തിനെത്തിയത്. വടക്കേനടയില്‍ നാരായണാലയത്തിന് സമീപത്തെ ഗേറ്റ് തുറന്നാണ് നടെന്റ കാര്‍ ക്ഷേത്ര പരിസരത്തേക്ക് കടത്തിവിട്ടത്.
സാധാരാണ വി.ഐ.പി വാഹനങ്ങള്‍ തെേക്കനട വഴിയാണ് കടത്തിവിടാറ്. അതേസമയം, ദേവസ്വം ഭരണസമിതിയിലെ ചേരിപ്പോരിന്റെ പേരിലാണ് മോഹന്‍ലാലിന്റെ ദര്‍ശനം. വിവാദമാക്കുന്നതെന്നാരോപിച്ച് ഫാന്‍സ് അസോസിയേഷന്‍ രംഗത്തെത്തിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha























