സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുക്കാൻ ഭാര്യയുടെ മുത്തശ്ശിയെ കൊലപ്പെടുത്തി; കേസിൽ അധ്യാപകന്‍ അറസ്റ്റില്‍

കടബാധ്യത തീര്‍ക്കാന്‍ ആഭരണങ്ങള്‍ തട്ടിയെടുക്കുന്നതിനായി ഭാര്യയുടെ മുത്തശ്ശിയെ കൊലപ്പെടുത്തിയ അധ്യാപകന്‍ അറസ്റ്റില്‍. മലപ്പുറം മുട്ടത്ത് ആയിഷ കൊലപാതക കേസിലാണ് പ്രതി മമ്ബാട് സ്വദേശിയായ നിഷാദലി അറസ്റ്റിലായത്. ലക്ഷങ്ങള്‍ കടബാധ്യതയുള്ള നിഷാദലി ഭാര്യയുടെ മുത്തശ്ശിയെ കൊലപ്പെടുത്തി സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുക്കുകയായിരുന്നു. രണ്ടു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവില്‍ കേസില്‍ നിഷാദലിയുടെ പങ്കിനെക്കുറിച്ച് നിര്‍ണ്ണയ വിവരം ലഭിച്ച പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ ജൂലൈ 16നാണ് പ്രതി ആയിഷയെ കൊലപ്പെടുത്തി ആഭരണങ്ങള്‍ തട്ടിയെടുക്കുന്നത്. ഭാര്യയുടെ മുത്തശ്ശിയുടെ മരണ വാര്‍ത്ത ഇയാളെ ബന്ധുക്കള്‍ അറിയിച്ചിരുന്നു. എന്നാല്‍ യാതൊരു ഭാവ വ്യത്യാസവുമില്ലാതെ നിഷാദലി സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്തു. ഖബറക്കത്തിന് ശേഷവും സംശയാസ്പദമായ സ്വഭാവ വ്യത്യാസങ്ങളൊന്നും ഇയാള്‍ പ്രകടിപ്പിച്ചിരുന്നില്ല. നൂറു കണക്കിന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതിയിലേക്ക് എത്തിയത്.
മണി ചെയിന്‍ ഇടപാടുകളിലൂടെ ലക്ഷങ്ങളുടെ നഷ്ടം നേരിട്ട നിഷാദലി സഹപ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കുമായി വലിയ തുകകള്‍ നല്‍കാനുണ്ട്. ഇതിനിടെ മമ്ബാട് ഹൈസ്കൂളില്‍ നിന്ന് 80,000 രൂപയും സിസിടിവികളും മോഷ്ടിച്ചത് നിഷാദലി തന്നെയാണെന്നും പോലീസ് കണ്ടെത്തി. ഇയാള്‍ കവര്‍ച്ച പതിവാക്കിയിരുന്നതായാണ് പോലീസിന്റെ നിഗമനം.
https://www.facebook.com/Malayalivartha























