വാടകകെട്ടിടം ഒഴിയുന്നതിനെ ചൊല്ലി തര്‍ക്കം; അതിഥി തൊഴിലാളികളെ കെട്ടിട ഉടമ സ്‌ക്രൂ ഡൈവര്‍ ഉപയോഗിച്ച് കുത്തി പരിക്കേല്‍പ്പിച്ചു

വാടകകെട്ടിടം ഒഴിയുന്നതിനെ ചൊല്ലി തര്‍ക്കത്തിനിടെ അതിഥി തൊഴിലാളികളെ കെട്ടിട ഉടമ സ്‌ക്രൂ ഡൈവര്‍ ഉപയോഗിച്ച് കുത്തി പരിക്കേല്‍പ്പിച്ചു. പെരുമ്ബാവൂര്‍ മൗലൂദ് പുരയില്‍ വാടകകെട്ടിടം ഒഴിഞ്ഞുപോകുന്നതിനെ ചൊല്ലിയുള്ള വാക്ക് തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.
പശ്ചിമ ബംഗാള്‍ ഖേത്ര മോഹന്‍പൂര്‍ സ്വദേശികളായ രെഞ്ജിത് ദാസ്, മിലന്‍ ദാസ്, രോതന്‍ ദാസ് എന്നിവര്‍ക്കാണ് കുത്തേറ്റത്. പരിക്കേറ്റവരെ പൊലീസെത്തി നാട്ടുകാരുടെ സഹായത്തോടെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.
കെട്ടിട ഉടമ കരോത്തുകുടി വീട്ടില്‍ ഹംസ, ഇയാളുടെ മകന്‍ ആഷിഖ് എന്നിവരാണ് അതിഥി തൊഴിലാളികളെ ആക്രമിച്ചത്. പ്രതികളില്‍ ഒരാള്‍ക്കും പരിക്കുണ്ട്. ഇയാള്‍ പൊലീസ് നിരീക്ഷണത്തില്‍ പെരുമ്ബാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha























