വേര്‍പാട് താങ്ങാനാവാതെ.... ഭര്‍ത്താവിനു പിന്നാലെ ഭാര്യയും...... വാഹനാപകടത്തില്‍ ഭര്‍ത്താവ് മരിച്ച വേദന സഹിക്കാനാവാതെ ഭാര്യ ജീവനൊടുക്കി.... സ്വകാര്യ നഴ്‌സിംഗ് കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്ന മിഥുനയെ കോളേജില്‍ വിട്ടിട്ട് ബൈക്കില്‍ മടങ്ങവേയാണ് ഭര്‍ത്താവിന് ദാരുണാന്ത്യമുണ്ടായത്

വേര്‍പാട് താങ്ങാനാവാതെ.... ഭര്‍ത്താവിനു പിന്നാലെ ഭാര്യയും...... വാഹനാപകടത്തില്‍ ഭര്‍ത്താവ് മരിച്ച വേദന സഹിക്കാനാവാതെ ഭാര്യ ജീവനൊടുക്കി.. പോത്തന്‍കോട് പാറവിളാകം സൂര്യഭവനില്‍ സൂരജ് സുനിലിന്റെ ഭാര്യ മിഥുനയാണ് (22) മരിച്ചത്.
ഇന്നലെ പുലര്‍ച്ചെ 2 മണിയോടെ വീട്ടില്‍ നിന്ന് കാണാതെയായ മിഥുനയ്ക്കായി ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തുന്നതിനിടെ രാവിലെ 7മണിയോടെ പോത്തന്‍കോട് ചിറ്റിക്കര പാറക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
മംഗലപുരം വെയിലൂര്‍ കന്നുകാലിവനം സ്വദേശിനിയാണ്. ഇക്കഴിഞ്ഞ 5 ന് ഞായറാഴ്ച മിഥുനയുടെ ഭര്‍ത്താവ് സൂരജ് ദേശീയ പാതയില്‍ മുട്ടത്തറയില്‍ വച്ച് അമിത വേഗതയിലെത്തിയ കാറിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചിരുന്നു.
തിരുവല്ലത്തെ സ്വകാര്യ നഴ്‌സിംഗ് കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്ന മിഥുനയെ കോളേജില്‍ വിട്ടിട്ട് ബൈക്കില്‍ മടങ്ങവേയാണ് മുട്ടത്തറ കല്ലുംമൂട്ടില്‍ വച്ച് അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
സൂരജിന്റെ ആകസ്മിക മരണത്തെ തുടര്‍ന്ന് ആകെ തളര്‍ന്നു പോയ മിഥുന വീട്ടില്‍ ബന്ധുക്കളുടെ നിരീഷണത്തിലായിരുന്നുവെങ്കിലും അവരുടെ കണ്ണുവെട്ടിച്ചാണ് പാറക്കുളത്തിലെത്തി ജീവനൊടുക്കിയത്. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
"
https://www.facebook.com/Malayalivartha























