പൊടിപോലും തൊടാനായില്ല... താലിബാന്‍ വക്താവ് സബിയുളള മുജാഹിദ് സാങ്കല്പിക പേരോ പ്രേതമോ ആണെന്ന് വിശ്വസിച്ചിരുന്നവര്‍ക്ക് തെറ്റി; അഫ്ഗാനില്‍ അധികാരം പിടിച്ചതിനു പിന്നാലെ മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ മുജാഹിദ് പ്രത്യക്ഷപ്പെട്ടതോടെ പലരും ഞെട്ടി

സൈന്യത്തിന്റെ മൂക്കിന് താഴെ കാബൂളില്‍ കഴിഞ്ഞിട്ടും മുജാഹിദ് എന്ന താലിബാന്‍ വക്താവ് പിടിക്കപ്പെടാത്തതിന് കാരണം പലതാണ്. മുജാഹിദി പ്രേതമാണോ സാങ്കല്പിക പേരാണോ എന്ന് പോലും പലരും കരുതി. മുജാഹിദ് എന്നത് ഒരു നിര്‍മിത പേരാണെന്നും ഒരു യഥാര്‍ത്ഥ വ്യക്തി അല്ലെന്നും വലിയൊരു ശതമാനം പേരും വിശ്വസിച്ചിരുന്നു.
എന്നാല്‍ അഫ്ഗാനില്‍ അധികാരം പിടിച്ചതിനു പിന്നാലെ മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രത്യക്ഷപ്പെട്ടതോടെ താലിബാന്‍ വക്താവ് സബിയുളള മുജാഹിദിനെ ആശ്ചര്യത്തോടെയാണ് പലരും നോക്കികണ്ടത്. ഈ താലിബാന്‍ വക്താവ് വര്‍ഷങ്ങളോളം കഴിഞ്ഞത് യു.എസിനും അഫ്ഗാന്‍ സൈന്യത്തിനും മൂക്കിനുതാഴെ കാബൂളില്‍ ആണ് എന്ന വെളിപ്പെടുത്തര്‍ ഏറെ ശ്രദ്ധേയമാണ്.
ഒരഭിമുഖത്തില്‍ മുജാഹിദ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തകര്‍ന്നടിഞ്ഞ അഫ്ഗാന്‍ സൈന്യത്തിനെയും യു.എസിനെയും ഏറെ ചിന്തിപ്പിക്കുന്ന വെളിപ്പെടുത്തല്‍ കൂടിയാണ് ഇത്. മുജാഹിദ് എന്നത് ഒരു യഥാര്‍ത്ഥ വ്യക്തിയല്ല എന്ന പലരുടെയും ധാരണതന്നെയാണ് ഈ താലിബാന്‍ വക്താവിനെ ശത്രുക്കളുടെ മൂക്കിനു താഴെ വര്‍ഷങ്ങളോളും തുടരാന്‍ സഹായിച്ചതും.
എല്ലാവരുടെയും മൂക്കിനു താഴെ ഞാന്‍ വളരെക്കാലം കാബൂളില്‍ താമസിച്ചു. ഞാന്‍ രാജ്യത്തിന്റെ ആഴത്തിലും പരപ്പിലും ചുറ്റിത്തിരിഞ്ഞു. അതിനൊപ്പം താലിബാന്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഇടങ്ങളിലേക്ക് എനിക്ക് നേരിട്ട് പ്രവേശിക്കാനും വിവരങ്ങള്‍ അറിയാനും കഴിഞ്ഞു. തങ്ങളുടെ എതിരാളികള്‍ക്ക് ഇത് തികച്ചും ആശയക്കുഴപ്പമുണ്ടാക്കിയതായും മുജാഹിദ് പറഞ്ഞു. സബിയുല്ല എന്നാണ് തന്റെ യഥാര്‍ത്ഥ പേര് എന്നും താലിബാന്‍ വക്താവ് സ്ഥിരീകരിച്ചു. മുജാഹിദ് എന്ന് തെഹ്രിക്കിലെ എന്റെ മുതിര്‍ന്നവര്‍ തന്നെ വിളിക്കാന്‍ തുടങ്ങിയതാണെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു.
അമേരിക്കയില്‍ നിന്നും അഫ്ഗാന്‍ ദേശീയ സേനയില്‍ നിന്നും താന്‍ പലതവണ രക്ഷപ്പെട്ടുവെന്ന് മുജാഹിദ് പറഞ്ഞു, സബിയുല്ല മുജാഹിദ് ഒരു പ്രേതമാണ്, നിര്‍മ്മിത സ്വഭാവമാണ്, ഒരു യഥാര്‍ത്ഥ വ്യക്തിയല്ലെന്ന് അവര്‍ വിശ്വസിക്കാന്‍ തുടങ്ങി. 43കാരനായ താലിബാന്‍ നേതാവ്, ഒരിക്കലും താന്‍ അഫ്ഗാനിസ്ഥാന്‍ വിട്ടുപോയില്ലെന്നും പറഞ്ഞു. പാകിസ്ഥാനിലെ മതപഠനശാലകളിലടക്കം പല സ്ഥലങ്ങളിലും പോയിരുന്നു, എന്നാല്‍ യു.എസിന്റെയും അഫ്ഗാന്‍ സേനയുടെയും നിരന്തരമായ വേട്ടയ്ക്ക് വിധേയമായിട്ടും രാജ്യം എന്നെന്നേക്കുമായി ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല.
താന്‍ എവിടെയാണെന്നറിയാന്‍ അമേരിക്കന്‍ സൈന്യം തദ്ദേശീയര്‍ക്ക് നല്ലൊരു തുക നല്‍കാറുണ്ടായിരുന്നു. പക്ഷേ അവരുടെ റഡാറില്‍ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടാന്‍ കഴിഞ്ഞതായും താലിബാന്‍ വക്താവ് കൂട്ടിച്ചേര്‍ത്തു. താന്‍ തുടക്കത്തില്‍ ഒരു സാധാരണ സ്‌കൂളില്‍ ചേര്‍ന്നിരുന്നുവെങ്കിലും താമസിയാതെ ഒരു മദ്രസയിലേക്ക് മാറ്റിയതായി തന്റെ കുട്ടിക്കാലം വിവരിച്ചുകൊണ്ട് മുജാഹിദ് പറഞ്ഞു. മത വിദ്യാഭ്യാസത്തിന്റെ പാതയിലായിരുന്നു. ഖൈബര്‍പഖ്തുന്‍ഖ്വയിലെ നൗഷേരയിലെ ഹഖാനി സെമിനാരിയിലും താമസിച്ചു. 16ആം വയസില്‍ താന്‍ താലിബാനില്‍ ചേര്‍ന്നതായും സ്ഥാപകന്‍ മുല്ല ഉമറിനെ കണ്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യം വിലയിരുത്താന്‍ ശനിയാഴ്ച പാക്കിസ്ഥാനില്‍ ഐ.എസ്.ഐ യുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ഐ.എസ്.ഐ ഡയറക്ടര്‍ ജനറല്‍ ലെഫ്റ്റനന്റ് ജനറല്‍ ഫയിസ് ഹമീദിന്റെ തേതൃത്വത്തില്‍ ചൈന, ഇറാന്‍, ഉസ്ബക്കിസ്ഥാന്‍, റഷ്യ, താജിക്കിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ രഹസ്യാന്വേഷണ മേധാവികളുമായാണ് യോഗം ചേര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്. യോഗത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. അഫ്ഗാനില്‍ സമാധാനവും സുസ്ഥിരവികസനത്തിനുമാവശ്യമായ നടപടികളെക്കുറിച്ച് യോഗം വിശദമായി ചര്‍ച്ച ചെയ്‌തെന്നാണ് വിവരം.
https://www.facebook.com/Malayalivartha
























