പ്ലസ് വണ്‍ പരീക്ഷ... ആശങ്കയോടെ വിദ്യാര്‍ത്ഥികള്‍... പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജികള്‍ ഇന്ന് പരിഗണിക്കില്ല... കേസ് സെപ്തംബര്‍ 15ലേക്കു മാറ്റി

പ്ലസ് വണ്‍ പരീക്ഷ... ആശങ്കയോടെ വിദ്യാര്‍ത്ഥികള്‍... പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജികള്‍ ഇന്ന് പരിഗണിക്കില്ല... കേസ് സെപ്തംബര്‍ 15ലേക്കു മാറ്റി. പ്ലസ് വണ്‍ പരീക്ഷ നടത്തിപ്പ് നിയമക്കുരുക്കില്‍ അകപ്പെട്ടതോടെ സംസ്ഥാനത്തെ നാലു ലക്ഷത്തിലധികം വിദ്യാര്‍ഥികളുടെ ഭാവി പ്രതിസന്ധിയില്‍.
സെപ്റ്റംബര്‍ ആറിന് ആരംഭിക്കാനിരുന്ന പരീക്ഷ സുപ്രീംകോടതി സ്‌റ്റേ ചെയ്തതോടെയാണ് പ്രതിസന്ധി രൂപപ്പെട്ടത്. തിങ്കളാഴ്ച വീണ്ടും പരിഗണിക്കാനിരുന്ന കേസ് ജഡ്ജി അവധിയായതിനാല്‍ 15ലേക്ക് മാറ്റിയിരിക്കുകയാണ്.
പ്ലസ് വണ്‍ പരീക്ഷ എഴുതാനായി 3.68 ലക്ഷം വിദ്യാര്‍ഥികളുടെ പ്ലസ് ടു ഓണ്‍ലൈന്‍/ ഡിജിറ്റല്‍ ക്ലാസുകള്‍ ജൂലൈ അവസാനം മുതല്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഈ വിദ്യാര്‍ഥികള്‍ക്ക് പ്ലസ് വണ്‍ പരീക്ഷ പൂര്‍ത്തിയായ ശേഷം പ്ലസ് ടു അധ്യയനം പുനരാരംഭിക്കുകയും അടുത്ത മാര്‍ച്ച്/ ഏപ്രിലില്‍ പ്ലസ് ടു പരീക്ഷ എഴുതുകയും ചെയ്യേണ്ട കുട്ടികളാണ്. പ്ലസ് വണ്‍ പരീക്ഷ നിയമക്കുരുക്കിലായതോടെ ഈ വിദ്യാര്‍ഥികളുടെ അധ്യയനവും അനിശ്ചിതത്വത്തിലായി.
4.17 ലക്ഷം വിദ്യാര്‍ഥികളാണ് പ്ലസ് വണ്‍ പരീക്ഷക്കായി രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 3.68 ലക്ഷം വിദ്യാര്‍ഥികള്‍ റെഗുലര്‍ വിദ്യാര്‍ഥികളാണ്. അവശേഷിക്കുന്നവര്‍ സ്‌കോള്‍ കേരളക്ക് കീഴില്‍ പഠനം നടത്തുന്നവരുമാണ്.
പ്ലസ് വണ്‍ പരീക്ഷയെച്ചൊല്ലി പ്ലസ് ടു അധ്യയനം വൈകിയാല്‍ അത് ഇവരുടെ പ്ലസ് ടു പരീക്ഷയെയും ബാധിക്കും. അധ്യയനം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ മാര്‍ച്ചില്‍ പരീക്ഷ നടത്താന്‍ കഴിയില്ല. ഇത് കേരളത്തിന് പുറത്ത് ഉപരിപഠനം തേടുന്ന വിദ്യാര്‍ഥികളെയടക്കം പ്രതികൂലമായി ബാധിക്കും.
സെപ്റ്റംബര്‍ 15ന് കേസ് പരിഗണിച്ചാല്‍തന്നെ അന്നുതന്നെ വിധിയുണ്ടായില്ലെങ്കില്‍ അനിശ്ചിതത്വം പിന്നെയും നീളും. പ്ലസ് വണ്‍ പരീക്ഷ കേരളത്തില്‍ പൊതുപരീക്ഷയാണെന്നും ഉപേക്ഷിക്കുന്നത് വിദ്യാര്‍ഥികളുടെ ഉപരിപഠനത്തെ ബാധിക്കുമെന്നുമുള്ള നിലപാടിലാണ് സര്‍ക്കാര്‍.
" f
https://www.facebook.com/Malayalivartha























