ഇതിലപ്പുറവും പ്രതീക്ഷിക്കണം... സ്ത്രീകള്‍ വീടിന് പുറത്തിറങ്ങരുതെന്ന താലിബാന്റെ ശക്തമായ ഭീഷണി നിലനില്‍ക്കെ പന്ത്രണ്ട് ധീര യുവതികള്‍ കാബൂള്‍ വിമാനത്താവളത്തില്‍ ജോലിക്കെത്തി; ലോകത്തിന് മുന്നില്‍ മാന്യന്മാരാകാര്‍ സ്ത്രീകളെ തെരുവില്‍ ഇറക്കി താലിബാന്റെ പുതിയ നമ്പര്‍

താലിബാനിലെ സ്ത്രീകളുടെ സ്വാതന്ത്ര്യം ഏറെ ചര്‍ച്ചയാകുന്ന സമയമാണിപ്പോര്‍. സ്ത്രീകള്‍ വീടിന് പുറത്തിറങ്ങരുതെന്നതാണ് താലിബാന്റെ ഭീഷണി. എന്നാല്‍ ഈ ഭീഷണിയെ വകയ്ക്കാതെ പന്ത്രണ്ട് യുവതികള്‍ കാബൂള്‍ വിമാനത്താവളത്തില്‍ ജോലിക്കെത്തി. സ്വന്തം ജീവന്‍ പോലും തൃണവത്ഗണിച്ചുകൊണ്ട് കുടുംബത്തെ സംരക്ഷിക്കാനാണ് ഈ സ്ത്രീകള്‍ വീണ്ടും ജോലിക്കെത്തിയത്. അഫ്ഗാന്‍ താലിബാന്‍ കീഴടക്കുന്നതിനുമുമ്പ് വിമാനത്താവളത്തില്‍ ജോലിചെയ്തിരുന്ന എണ്‍പതോളം സ്ത്രീകളില്‍ ഇവര്‍ പന്ത്രണ്ടുപേര്‍ മാത്രമാണ് ജോലിക്കെത്തിത്തുടങ്ങിയത്. ശേഷിക്കുന്നവര്‍ എവിടെയാണെന്നുപോലും അറിയില്ല.
ജോലിക്ക് ഇപ്പോള്‍ ഒരു പ്രശ്‌നവും ഇല്ലെന്നാണ് റാബിയും ഒപ്പമുള്ളവരും പറയുന്നത്. പക്ഷേ, ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിമാനത്താവളത്തില്‍ നിന്ന് തിരികെ പോകരുതെന്ന് താലിബാന്‍ ഇവരോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ആഭ്യന്തര വിമാനയാത്രക്കാരായ സ്ത്രീകളെ സ്‌കാന്‍ ചെയ്യാനും അവരുടെ ലഗേജുകള്‍ പരിശോധിക്കാനുമാണ് ഇവരെ നിയോഗിച്ചിരിക്കുന്നത്. എത്രനാള്‍ ജോലിയില്‍ തുടരാന്‍ കഴിയുമെന്നോ, ശമ്പളം കിട്ടുമോ എന്ന കാര്യത്തിലൊന്നും ഒരു ഉറപ്പുമില്ല. എങ്കിലും കഴിയുന്ന കാലത്തോളം തുടരാണ് ഇവരുടെ തീരുമാനം.
അതേസമയം അവകാശങ്ങളും നീതിയും നിഷേധിക്കുന്ന താലിബാനെതിരെ അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളുടെ പ്രതിഷേധം വ്യാപിക്കുന്നതിനിടെ താലിബാനെ അനുകൂലിച്ച് സ്ത്രീകളുടെ വന്‍ പ്രകടനം. ശരീരമാകെ മറച്ച് പ്രിന്റുചെയ്ത ബാനറുകളും താലിബാന്റെ കൊടിയും പിടിച്ച് നൂറുകണക്കിന് സ്ത്രീകളാണ് പ്രകടനത്തില്‍ പങ്കെടുത്തത്. 'താലിബാന്റെ മനോഭാവത്തിലും പെരുമാറ്റത്തിലും ഞങ്ങള്‍ സുരക്ഷിതരാണ്' എന്നുള്ള പ്രിന്റുചെയ്ത ബാനറുകളാണ് പ്രകടനത്തില്‍ പങ്കെടുത്തവര്‍ പിടിച്ചിരുന്നത്.
ആരുടെയും നിര്‍ദ്ദേശമില്ലാതെ സ്ത്രീകള്‍ താലിബാനുവേണ്ടി രംഗത്തിറങ്ങുകയായിരുന്നു എന്നാണ് വിദേശകാര്യ ഡയറക്ടര്‍ ദൗദ് ഹഖാനി പറയുന്നത്. എന്നാല്‍ സ്ത്രീകളെ താലിബാന്‍ ഭീഷണിപ്പെടുത്തി പ്രകടനം നടത്തിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പ്രകടനക്കാര്‍ക്ക് സുരക്ഷയൊരുക്കി ആയുധങ്ങളുമായി ഭീകരരും ഉണ്ടായിരുന്നു. തങ്ങള്‍ക്ക് അനുകൂലമായ പ്രകടനത്തിന്റെ ചിത്രമെടുക്കാന്‍ താലിബാന്‍ ഒരുതരത്തിലുള്ള വിലക്കും ഏര്‍പ്പെടുത്തിയിരുന്നില്ല. മാത്രമല്ല ചിത്രങ്ങള്‍ അവര്‍ തന്നെ ചില മാദ്ധ്യമങ്ങള്‍ക്ക് നല്‍കുകയും ചെയ്തു. എന്നാല്‍ പ്രകടനത്തില്‍ പങ്കെടുത്തവരോട് സംസാരിക്കാന്‍ ആര്‍ക്കും അനുമതി നല്‍കിയില്ല. തങ്ങള്‍ക്ക് സ്ത്രീകള്‍ക്ക് എതിരാണെന്നത് വെറും പ്രചാരണം മാത്രമാണെന്ന് ലോകത്തിന് കാണിച്ചുകൊടുക്കാനാണ് ഇത്തരത്തിലൊരു പ്രകടനം ആസൂത്രണം ചെയ്തതെന്നാണ് കരുതുന്നത്.
കഴിഞ്ഞദിവസം സ്ത്രീകളുടെ അവകാശങ്ങള്‍ നിഷേധിച്ചതില്‍ പ്രതിഷേധിച്ച് തെരുവിലിറങ്ങിയ സ്ത്രീകളെ താലിബാന്‍ തോക്കും ചാട്ടയും വടികളുമായി നിഷ്‌കരുണം നേരിട്ടിരുന്നു. ഇത് റിപ്പോര്‍ട്ടുചെയ്ത മാദ്ധ്യമപ്രവര്‍ത്തകരെ ക്രൂരമര്‍ദ്ദനത്തിന് വിധേയരാക്കുകയും ചെയ്തു. പ്രകടനത്തില്‍ പങ്കെടുത്ത സ്ത്രീകളെ കണ്ടെത്താന്‍ ഇപ്പോഴും വീടുകള്‍ തോറുംകയറിയിറങ്ങി തിരച്ചില്‍ നടത്തുകയാണ്. സ്ത്രീകളുടെ പ്രതിഷേധങ്ങള്‍ നിരോധിച്ചുകൊണ്ട് താലിബാന്‍ അടുത്തിടെ ഉത്തരവും പുറപ്പെടുവിച്ചിരുന്നു.
സ്ത്രീകളും പെണ്‍കുട്ടികളും വീടുകളില്‍ തന്നെ കഴിയണമെന്നാണ് താലിബാന്റെ നിര്‍ദ്ദേശം. യൂണിവേഴ്‌സിറ്റികളില്‍ പെണ്‍കുട്ടികളെ വൃദ്ധന്‍മാരായ അദ്ധ്യാപകര്‍ പഠിപ്പിക്കണമെന്നും ആണ്‍കുട്ടികളും പെണ്‍കുട്ടികളും പ്രത്യേക മറയുടെ അപ്പുറവും ഇപ്പുറവും ഇരുന്നുവേണം പഠിക്കാന്‍ എന്നും താലിബാന്‍ നിര്‍ദ്ദേശിച്ചിരുന്നു.
https://www.facebook.com/Malayalivartha
























