പലതവണ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചു; ഒടുവിൽ കുടുംബ കലഹത്തെ തുടർന്ന് ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തി:- കൊലപാതകം നടന്നത് ഓട്ടിസം ബാധിച്ച ഇളയ കുട്ടി പിതാവിനൊപ്പം ഇറങ്ങുന്നതിനിടെ... കൃത്യത്തിനൊടുവിൽ സുമലത തന്നെ ഭർത്താവിന് അനക്കമില്ലെന്ന് അയൽവാസികളെ വിളിച്ചറിയിച്ചു: തിരുവനന്തപുരത്ത് ഭര്‍ത്താവിനെ വെട്ടിക്കൊന്ന ഭാര്യ അറസ്റ്റിൽ

കുടുംബ കലഹത്തെത്തുടർന്ന് ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റിൽ. തിരുവനന്തപുരം അമ്പൂരി കുട്ടമല സ്വദേശിനി ഷീബ എന്ന സുമലതയെ (42) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. കണ്ടംതിട്ട ജിബു ഭവനില്‍ സെല്‍വമുത്തുവാണ് (52) വീട്ടിനുള്ളില്‍ വെട്ടേറ്റ് മരിച്ചത്. സെപ്റ്റംബർ പതിനൊന്നിന് പുലർച്ചെയാണ് സെല്‍വമുത്തുവിനെ കഴുത്തിലും തലയിലും വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്.
ഭര്‍ത്താവ് കിടപ്പുമുറിയില്‍ അനക്കമില്ലാതെ കിടക്കുന്നുവെന്ന് സുമലതയാണ് അയല്‍വാസികളെ വിളിച്ചറിയിച്ചത്. അയല്‍ക്കാരെത്തി പരിശോധിച്ചപ്പോള്‍ കൊലപാതകമാണെന്ന് വ്യക്തമായി. തുടർന്ന് നാട്ടുകാർ പോലീസിനെ അറിയിക്കുകയായിരുന്നു.
മാനസികാസ്വാസ്ഥ്യം പലപ്പോഴും സുമലത പ്രകടിപ്പിക്കാറുണ്ടെന്ന് അയല്‍വാസികള്‍ പറയുന്നു. പൊലീസിനോട് ആദ്യഘട്ടത്തില്‍ വിവരങ്ങള്‍ നല്കാന് മടിച്ചെങ്കിലും പിന്നീട്, വിവരങ്ങള്‍ നല്‍കുകയും കൊല്ലാനുപയോഗിച്ച ആയുധം വീടിനു സമീപത്തുനിന്ന് എടുത്തുനല്‍കുകയും ചെയ്തു.
ഉറങ്ങിക്കിടക്കുന്നതിനിടയിലായിരുന്നു കൊലപാത ശ്രമം അരങ്ങേറിയത്. സംഭവ ദിവസവും ഇവര്‍ തമ്മില്‍ വഴക്കുണ്ടായി. മൂത്ത മകന് ജിബിന്‍ ബംഗളൂരുവില്‍ നഴ്സിങ് വിദ്യാര്‍ഥിയാണ്.
മക്കളായ ജിത്തു, ജിനു എന്നിവര്‍ സംഭവ ദിവസം ഒപ്പമുണ്ടായിരുന്നു. ഓട്ടിസം ബാധിച്ച ഇളയ കുട്ടി പിതാവിനൊപ്പമായിരുന്നു ഉറങ്ങിയിരുന്നത്. തലക്കും കഴുത്തിനും ആഴത്തില്‍ വെട്ടേറ്റിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
https://www.facebook.com/Malayalivartha
























