യുവാവിനെ കമ്ബികൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍

വ്യക്തിവിരോധം മൂലം യുവാവിനെ കമ്ബികൊണ്ട് തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ടുപേരെ മലയിന്‍കീഴ് പൊലീസ് അറസ്റ്റ് ചെയ്തു. വിട്ടിയം സ്വദേശി അസീം, തിരുമല സ്വദേശി വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ചീലപ്പാറ ആറ്റൂര്‍കോണത്ത് പുത്തന്‍വീട്ടില്‍ സനലിന്റെ മകന്‍ കണ്ണന്‍ (25) ആണ് പരാതിക്കാരന്‍. പേയാട് ജങ്ഷനില്‍െവച്ച് മൂന്നംഗ സംഘം യുവാവിനെ കമ്ബികൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. യുവാവ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. മലയിന്‍കീഴ് സി.ഐ എ.വി സൈജു, എസ്.ഐ ആര്‍. രാജേഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.
https://www.facebook.com/Malayalivartha


























