പെണ്‍കുട്ടിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് പതിനാറുകാരന് അശ്ലീല വീഡിയോ അയച്ചു; കേസിൽ യുവാവ് അറസ്റ്റിൽ

പെണ്‍കുട്ടിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് പതിനാറുകാരനുമായി അശ്ലീല വീഡിയോ ചാറ്റിങ് നടത്തിയ യുവാവ് അറസ്റ്റിലായി. പോക്സോ വകുപ്പ് പ്രകാരമാണ് കാസര്‍കോട് കളനാട്ടെ മുഹമ്മദ് മന്‍സിലിലെ കെ പി മുഹമ്മദ് ഫിറോസിനെ(24) പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
രണ്ടാഴ്ച മുമ്ബ് പരിചയപ്പെട്ട പതിനാരുകാരനുമായാണ് മുഹമ്മദ് ഫിറോസ് ചാറ്റിങ് നടത്തിയത്. പെണ്‍കുട്ടിയാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഇന്‍സ്റ്റാഗ്രാം പ്രൊഫൈലില്‍നിന്നാണ് ചാറ്റ് ചെയ്തത്. തുടക്കത്തില്‍ സൌഹൃദസംഭാഷണം മാത്രമാണ് നടത്തിയത്. എന്നാല്‍ പിന്നീട് അശ്ലീല മെസേജുകളും നഗ്നചിത്രങ്ങളും ചാറ്റിങ്ങിനിടെ അയച്ചു നല്‍കുകയായിരുന്നു. പതിനാറുകാരനോട്, നഗ്നചിത്രം അയച്ചുതരാനും ആവശ്യപ്പെട്ടു. ഇതോടെ, വിദ്യാര്‍ഥി വിവരം വീട്ടില്‍ പറയുകയായിരുന്നു. പിന്നീട് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി.
സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് പ്രതിയെ പിടികൂടി. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. ഇയാളുടെ ഫോണ്‍ ഉള്‍പ്പടെയുള്ളവ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കുമെന്നും പൊലീസ് അറിയിച്ചു. പോക്സോ വകുപ്പിന് പുറമെ ഐടി വകുപ്പും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. സി ഐ സി ഭാനുമതി, എസ്.ഐ കെ അജിത എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha


























