ഈരാറ്റുപേട്ടയിൽ മുട്ടൻ ട്വിസ്റ്റ്... അവിശ്വാസ പ്രമേയത്തിൽ കാലുടക്കി കോൺഗ്രസ്... ഇരട്ടത്താപ്പുമായി സിപിഎം... ഫെയ്സ്ബുക്ക് കുറിപ്പുമായി രാഹുലും

ഈരാറ്റുപേട്ട നഗരസഭയില്‍ മുട്ടൻ ട്വിസ്റ്റ് തന്നെയാണ് ഇന്ന് നടന്നത്. എല്‍ഡിഎഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയം പാസായി എന്നത് കോൺഗ്രസിനെ ഞെട്ടിച്ചിരിക്കുകയാണ്. എസ്ഡിപിഐയും ഇടതുപക്ഷവും ഒന്നിച്ചതോടെയാണ് പ്രമേയം പാസായത് എന്ന പ്രത്യേകതയും ഇതിനുണ്ട്. ഇതോടെ യുഡിഎഫിന് അധികാരം നഷ്ടപ്പെട്ടു.
യുഡിഎഫ് വിമത അംഗവും പ്രമേയത്തെ അംഗീകരിച്ചു. 28 അംഗങ്ങളാണ് നഗരസഭയിലുള്ളത്. വെല്‍ഫയര്‍ പാര്‍ട്ടിയുടെ 2 അംഗങ്ങള്‍ ഉള്‍പ്പെടെ യുഡിഎഫ് ഭരണസമിതിയെ പിന്തുണയ്ക്കുന്നത് 14 അംഗങ്ങളാണ്. എല്‍ഡിഎഫിന് ഒമ്പതും എസ്ഡിപിഐക്ക് അഞ്ചും അംഗങ്ങളുണ്ട്. ഇതിനിടെയാണ് കുഴിവേലി ഡിവിഷന്‍ കൗണ്‍സിലറും കോണ്‍ഗ്രസ് അംഗവുമായ അന്‍സല്‍ന പരീക്കുട്ടി അവിശ്വാസ നോട്ടീസില്‍ ഒപ്പുവച്ചത്. ഇവര്‍ പിന്നീട് ഒളിവിലായിരുന്നു. ഇന്ന് പ്രമേയം വോട്ടടുപ്പിന് എടുത്തപ്പോള്‍ ഇവര്‍ നഗരസഭയില്‍ എത്തുകയായിരുന്നു.
വികസന പ്രവര്‍ത്തനങ്ങള്‍ മുരടിച്ചിരിക്കുന്നു, ഭരണം നടക്കുന്നില്ല, ഭരണപക്ഷ അംഗങ്ങള്‍ തോന്നിയ പോലെ പ്രവര്‍ത്തിക്കുന്നു. തുടങ്ങി നിരവധി ആരോപണങ്ങളാണ് പ്രതിപക്ഷമായ എല്‍ഡിഎഫ് ഉന്നയിച്ച് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്. അതേസമയം, കേരള കോണ്‍ഗ്രസ് അംഗത്തെ അധ്യക്ഷയാക്കാനുള്ള നീക്കമാണ് വിജയിച്ച ശേഷം ഇടതുപക്ഷം നടത്തുന്നത്. ഈരാറ്റുപേട്ടയില്‍ അടക്കം എസ്ഡിപിഐയില്‍ നിന്നു പരസ്യമായ പിന്തുണയാണ് സിപിഎം തേടിയത്.
തൊട്ട് പിന്നാലെ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത് എത്തുകയും ചെയ്തു. കെ.എം. മാണിയെ കോഴ മാണിയെന്ന് വിളിച്ച് അപമാനിച്ച നാവ് കൊണ്ട് വിശുദ്ധനാക്കിയ സി.പി.എം ഇതാ വട്ടവടയിൽ നിന്നും 185 കിലോമീറ്റർ മാത്രം അകലെയുള്ള ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയിലെ അവിശ്വാസ പ്രമേയത്തിൽ എസ്.ഡി.പി.ഐയുടെ പിന്തുണ വാങ്ങിയിരുന്നു എന്നാണ് ആക്ഷേപിക്കുന്നത്.
രാഹുൽ മാങ്കൂട്ടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം...
നിങ്ങളറിഞ്ഞോ സി പി എം ഈരാറ്റുപേട്ടയിൽ നടത്തിയ വിപ്ലവ പോരാട്ടം?
കെ.എം മാണിയെ കോഴ മാണിയെന്ന് വിളിച്ച് അപമാനിച്ച നാവ് കൊണ്ട് വിശുദ്ധനാക്കിയ സി പി എം ഇതാ വട്ടവടയിൽ നിന്നും 185 കിലോമീറ്റർ മാത്രം അകലെയുള്ള ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയിലെ അവിശ്വാസ പ്രമേയത്തിൽ എസ്.ഡി.പി.ഐയുടെ പിന്തുണ വാങ്ങിയിരുന്നു. ഈരാറ്റുപേട്ടയിൽ നിന്നും ഏറെ അകലെയല്ലാത്ത മഹാരാജാസിൽ അഭിമന്യുവിന്റെ നെഞ്ചിൽ കഠാര കയറ്റിയ എസ്.ഡി.പി.ഐ യുടെ "ഒക്കച്ചങ്ങായിയായി " മാറി അധികാരത്തിന് വേണ്ടി എന്തും ചെയ്യാൻ ഹൃദയ ശൂന്യർക്ക് മാത്രമേ സാധ്യമാവൂ.
കവലകൾ തോറുമുള്ള ചുമരുകളിൽ വർഗ്ഗീയത തുലയട്ടെ യെന്ന് എഴുതുമ്പോൾ അറിഞ്ഞില്ല രക്തസാക്ഷിയെന്നത് പണം കായ്ക്കുന്ന മരം മാത്രമായിരുന്നു സി.പിഎമ്മിനെന്ന്. വട്ടവടയിൽ അഭിമന്യുവിന്റെ അമ്മ ഭൂപതിയുടെ നോവിപ്പോഴും കേരളം മറന്നിട്ടില്ല. നാൻ പെറ്റ മകനേയെന്ന് വിതുമ്പിക്കരഞ്ഞ അമ്മയോടെങ്കിലും അൽപം കരളലിവുണ്ടെങ്കിൽ സി പി എം ഈ ഇരട്ടത്താപ്പ് രാഷ്ട്രീയം കളിക്കില്ലായിരുന്നു.
അതെങ്ങനെ, ഇരട്ടത്താപ്പല്ലാണ്ടൊരു രാഷ്ട്രീയം അവർക്കില്ലല്ലോ! ഇരാറ്റുപേട്ട നഗരസഭയ്ക്ക് തൊട്ടടുത്തുള്ള പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ CPIM ഭരിക്കുന്നത് പി സി ജോർജ്ജിന്റെ പിന്തുണയിലും, കുറച്ചു മാറി റാന്നിയിൽ BJP പിന്തുണയിലും ഭരിക്കുന്ന ഒരു പ്രത്യേക തരം പാർട്ടിയാണ് CPIM....
https://www.facebook.com/Malayalivartha


























