Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

അത്രമേല്‍ സ്‌നേഹിച്ചിരുന്നു... ബഹുകേമന്‍മാരായ നായകന്‍മാരേക്കാളേറെ കൈയ്യടി നേടിയ വില്ലനായി ഇന്‍ ഹരിഹര്‍ നഗറിലെ ജോണ്‍ ഹോനായ് മാറുമ്പോള്‍ ഭാഷകള്‍ മറന്ന് അവസരം തേടിയെത്തി; പക്ഷെ ഒന്നും നടന്നില്ല; തന്നെ വഴി തെറ്റിച്ചത് ആരാണെന്ന് വെളിപ്പെടുത്തി റിസബാവ

14 SEPTEMBER 2021 08:27 AM IST
മലയാളി വാര്‍ത്ത

അകാലത്തില്‍ അന്തരിച്ച റിസബാവയുടെ വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകം. റിസബാവയുമായുള്ള ഓര്‍മ്മകള്‍ പങ്ക് വയ്ക്കുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്. ബഹുകേമന്‍മാരായ നായകന്‍മാരേക്കാളേറെ കൈയ്യടി നേടിയൊരു വില്ലന്‍. മലയാള സിനിമയില്‍ ആ വിശേഷണം മറ്റാരെക്കാളുമേറെ ഇണങ്ങുക റിസബാവയ്ക്കായിരിക്കുമെന്ന് ആലപ്പി അഷ്‌റഫ് ഫേസ്ബുക്കില്‍ കുറിച്ചു. ഒപ്പം റിസാബാവയ്ക്ക് ലഭിക്കേണ്ടിയിരുന്ന അവസരങ്ങള്‍ നഷ്ടമാകാനിടയായ സംഭവത്തെക്കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി.

ആലപ്പി അഷ്‌റഫിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

ബഹുകേമന്‍മാരായ നായകന്‍മാരേക്കാളേറെ കൈയ്യടി നേടിയൊരു വില്ലന്‍... മലയാള സിനിമയില്‍ ആ വിശേഷണം മറ്റാരെക്കാളുമേറെ ഇണങ്ങുക റിസബാവയ്ക്കായിരിക്കും. ഒരിക്കല്‍ ആ നടന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിയത് ഇന്നലെ എന്ന പോലെ ഇന്നു ഞാനോര്‍ക്കുന്നു. റിസബാവ നമ്മെ വിട്ടുപിരിഞ്ഞ ഈ സന്ദര്‍ഭത്തില്‍ ഒരിക്കല്‍ കൂടി ഞാനതോര്‍ത്തു പോകുന്നു.

 



ഇന്‍ ഹരിഹര്‍ നഗര്‍ ഹിറ്റായ് കത്തി നിലക്കുന്ന കാലം. ജോണ്‍ ഹോനായ് എന്ന വില്ലന്‍ കഥാപാത്രം റിസബാവ എന്ന നടനെ ചലച്ചിത്ര മേഖലയിലെ സജീവ ചര്‍ച്ചാ കേന്ദ്രമാക്കി. വില്ലന്‍ ഒരു തരംഗമായ് മാറുന്ന അപൂര്‍വ്വ കാഴ്ച. ഇന്‍ ഹരിഹര്‍ നഗറിന്റെ നിര്‍മ്മാണത്തില്‍ ഞാനും ഒരു പങ്കാളിയായിരുന്നു. പടം ഒരു തരംഗമായപ്പോള്‍ ഇന്ത്യയിലെ മിക്കവാറും എല്ലാ ഭാഷകളിലും ഈച്ചിത്രം റീമേക്ക് ചെയ്യാന്‍ നിര്‍മ്മാതക്കള്‍ മുന്നോട്ട് വന്നു. കഥ വില്‍ക്കാനുള്ള Power of attorney സിദ്ധീക്‌ലാല്‍ എന്റെ പേരിലായിരുന്നു എഴുതി വെച്ചിരുന്നത്. ഇക്കാരണത്താല്‍ കഥയ്ക്കായ് എന്നെയാണ് പലരും സമീപിച്ചിരുന്നത്.

ഹിന്ദി റീമേക്കിനുള്ള അവകാശം സ്വന്തമക്കിയത്, നിര്‍മ്മാതാവ് ബപ്പയ്യയുടെ വമ്പന്‍ കമ്പനി... ഒറ്റ നിബന്ധന മാത്രം, ഞങ്ങള്‍ക്ക് വില്ലന്‍ റിസബാവ തന്നെ മതി. തെലുങ്കില്‍ ഹിറ്റ് മേക്കര്‍ നിര്‍മ്മാതാവ് ഗോപാല്‍ റെഡ്ഡി കഥക്ക് ഒപ്പം ആവശ്യപ്പെട്ടത്, ജോണ്‍ ഹോനായ് എന്ന റിസബാവയുടെ റമലേ കൂടിയായിരുന്നു. തമിഴില്‍ നമ്പര്‍ വണ്‍ നിര്‍മ്മാതാവ് സൂപ്പര്‍ ഗുഡ്ഫിലിംസിന്റെ ചൗധരി അടിവരയിട്ടു പറയുന്നു വില്ലന്‍ അതെയാള്‍ തന്നെ മതി.

 



കന്നഡക്കാര്‍ക്കും വില്ലനായ് റിസബാവയെ തന്നെ വേണം... അഭിനയ ജീവതത്തില്‍ ഒരു നടനെ, തേടിയെത്തുന്ന അപൂര്‍വ്വ ഭാഗ്യം. പക്ഷേ നിര്‍ഭാഗ്യവശാല്‍ റിസബാവാ ഈ അവസരങ്ങള്‍ ഒന്നും സ്വീകരിച്ചില്ല. ഞാനായിരുന്നു അവര്‍ക്കൊക്കെ വേണ്ടി റിസബാവയുമായ് അന്നു സംസാരിച്ചിരുന്നത്. ഞാന്‍ നേരില്‍ കണ്ടു സംസാരിക്കാന്‍ മദിരാശിയില്‍ നിന്നും അദ്ദേഹത്തിന്റെ ഷൂട്ടിംഗ് സ്ഥലമായ പാലക്കാട്ടെത്തി. നിര്‍ഭാഗ്യം... അന്നെന്തു കൊണ്ടോ ആ കുടി കാഴ്ച നടന്നില്ല.

റിസബാവയ്ക്കായ് വിവിധ ഭാഷകളില്‍ മാറ്റി വെച്ച ആ വേഷങ്ങളില്‍ മറ്റു പല നടന്മാരും മിന്നിതിളങ്ങി. കാലങ്ങള്‍ കഴിഞ്ഞ്, ഒരിക്കല്‍ ഞാന്‍ റിസബാവയോട് സ്‌നേഹപൂര്‍വ്വം അതേക്കുറിച്ചാരാഞ്ഞു. എത്ര വില പിടിച്ച അവസരങ്ങളാണ് അന്നു നഷ്ടപ്പെടുത്തിയതെന്ന് ഇപ്പോള്‍ തിരിച്ചറിയുന്നില്ലേ? ഒരു നിമിഷം റിസബാവ മൗനമായിനിന്നു. അന്ന് ആ അവസരങ്ങള്‍ സ്വീകരിച്ചിരുന്നങ്കില്‍... ഹിന്ദിയിലും തെലുങ്കിലും, തമിഴ് കന്നഡ തുടങ്ങിയ പല ഭാഷകളിലും എത്രയോ അവസങ്ങളള്‍ താങ്കളെ തേടി വന്നേനെ. ഒരു പക്ഷേ ഇന്‍ഡ്യയിലാകെ അറിയപ്പെടുന്ന ഒരു മികച്ചനടനാകാനുള്ള അവസരങ്ങളാണ് താങ്കള്‍ വേണ്ടന്ന് വെച്ചത്..

 



നനഞ്ഞ കണ്ണുകളോടെ റിസബാവ അന്ന് അത് എന്നോട് പറഞ്ഞു, 'എന്റെ ഒപ്പം നടന്ന വിശ്വസ്ഥ സ്‌നേഹിതന്‍ എന്നെ വഴി തെറ്റിച്ചതാണിക്കാ...'ഒരു നിമിഷം ഞാനൊന്നു പകച്ചു. 'നിന്നെക്കൊണ്ടു മാത്രമാണ് ഹരിഹര്‍ നഗര്‍ ഓടിയത് നീയില്ലങ്കില്‍ ആ സിനിമ ഒന്നുമല്ല...' ഏതു ഭാഷയാണങ്കിലും വമ്പന്‍ നടന്മാരുടെ കൂടെ ഇനി അഭിനയിച്ചാല്‍ മതി, ആ അവസരങ്ങള്‍ ഇനിയും നിന്നെ തേടി വരും... ' ഞാനത് വിശ്വസിച്ചു പോയി ഇക്കാ'. ഏതവനാ അവന്‍, ഞാന്‍ ക്ഷോഭത്തോടെ ചോദിച്ചു. റിസബാവ തന്നെ വഴി തെറ്റിച്ച ആളാരാണെന്ന് എന്നോട് പറഞ്ഞു.

ആ പേരുകേട്ട് ഞാന്‍ ഞെട്ടിപ്പോയി. റിസബാവയെ വഴി തെറ്റിച്ച അയാള്‍ എന്റെ കൂടി സുഹൃത്തായ ഒരു മിമിക്രിക്കാരനായിരുന്നു. ഒരിക്കലും തിരികെ ലഭിക്കാതെ പോയ ആ അവസങ്ങള്‍ പോലെ ഇനി ഒരിക്കലും തിരിയെ വരനാകാത്ത ലോകത്തേക്ക് പ്രിയപ്പെട്ട റിസബാവ മടങ്ങിക്കഴിഞ്ഞു.
ആദരാഞ്ജലികള്‍

ആലപ്പി അഷറഫ്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നടന്ന പരിപാടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന രാജേഷ് കേശവിനെ തുടര്‍ചികിത്സകള്‍ക്കായി ജന്മനാടായ തിരുവനന്തപുരത്ത് എത്തി  (33 minutes ago)

പത്തനാപുരത്ത് നടക്കുന്നത് ഉമ്മൻ ചാണ്ടിയുടെ സ്മരണയും അദ്ദേഹത്തെ മരണ ശേഷവും ദ്രോഹിച്ചവരും തമ്മിലെ പോരാട്ടം; ഗണേഷ്കുമാറിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ എം.പി  (34 minutes ago)

ഇറാന് ചാക്കാല ഇല്ല..! ഭൂമിക്കടിയിലെ ആയുധ പുര മൊസാദ് ആസ്ഥാനം കത്തി കൂട്ടിയിട്ട് കത്തിക്കാൻ ട്രംപ്  (39 minutes ago)

പാലക്കാട്ടെ ജനവിധിയെ തടയാൻ ബിജെപി ഗുണ്ടാസംഘത്തിന് കഴിയില്ല; നമ്മൾ ജയിക്കും; പിഷാരടി പാലക്കാട് എം എൽ എ ആവും; പ്രചാരണത്തിനിടെ യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി തടഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ഷാഫി  (42 minutes ago)

കെ.അണ്ണാമലൈക്ക് സീറ്റില്ല; തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു  (45 minutes ago)

വയനാട് ദുരന്തത്തിൽ മരിച്ചവരുടെ കൃത്യമായ കണക്ക് പോലും സർക്കാരിൻറെ കയ്യിലില്ല; വയനാട് ദുരന്തത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വന്ന 778 കോടി രൂപ എവിടെ? നിർണായകമായ ചില ചോദ്യങ്ങൾ ഉന്നയിച്ച് രാ  (50 minutes ago)

കേരളത്തിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പിണറായി; രേവന്ത് റെഡ്ഡിക്ക് മറുപടി  (54 minutes ago)

പേരാമ്പ്രയിൽ മുസ്‌ലിംലീഗ് മതം പറഞ്ഞ് വോട്ടുപിടിക്കുന്നുവെന്ന രീതിയിലുള്ള അനൗൺസ്‌മെന്റ്; എൽഡിഎഫ് പ്രചാരണത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി യു ഡി എഫ്  (58 minutes ago)

ഏപ്രിൽ 9 ന് മുമ്പ് എന്തും സംഭവിക്കാം ധർമ്മടവും പയ്യന്നൂരും ചോരകളമാകുമോ? മലബാറിൽ അതീവജാഗ്രത  (1 hour ago)

"ധർമ്മടത്ത് പിണറായിയുടെ തലയ്ക്ക് മുകളിലൂടെ SG.. വിരണ്ട്‍ മുഖ്യൻ..ജനങ്ങൾ നിറഞ്ഞ് കവിഞ്ഞു..പേടിയിൽ വിജയൻ "  (1 hour ago)

രാഹുലിന്റെ ചൂണ്ട് വിരൽ ഒടിച്ച് പിണറായി..!പാതാളത്തിൽ നിന്ന് SIT പൊങ്ങി.!മാങ്കൂട്ടത്തിനെതിരെ പുതിയ കേസ്...17 ന് കോടതിയിൽ എത്തണം  (1 hour ago)

യാത്രക്കാരൻ ടിക്കറ്റെടുക്കാൻ നൽകിയത് കീറിയ 100 രൂപ നോട്ട്; കീറിയ നോട്ട് നൽകിയെന്നതിന്റെ പേരിലെ തർക്കം കയ്യാങ്കാളിയായി; യാത്രക്കാരനെ ഡ്രൈവറും കണ്ടക്ടറും ചേർന്നു മർദിച്ചു  (1 hour ago)

  അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് പൊലീസ്. ...  (3 hours ago)

ആറാം ക്ലാസ് മുതൽ മൂന്ന് ഭാഷ പഠനം നിർബന്ധമാക്കി സിബിഎസ് ഇ....പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ ഇനി മുതൽ മൂന്ന് ഭാഷകൾ ഉണ്ടാകും  (3 hours ago)

രാത്രിക്ക് രാത്രി ശോഭ തോറ്റു ഒറ്റ രാത്രിയിൽ പിഷാരടി ജയിച്ചു പെണ്ണുങ്ങൾ കൂട്ടത്തോടെ ശോഭയെ.. പാലക്കാട് ലഹള..!വമ്പൻ ട്വിസ്റ്റ്  (3 hours ago)

Malayali Vartha Recommends