ഇവിടെ ഇങ്ങനെയാണ് ഭായി... ഹരിത വിവാദത്തില്‍ മുസ്ലീം ലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്‌ലിയയെ പുറത്താക്കിയ സംഭവത്തില്‍ വിവാദം കൊഴുക്കുന്നു; വിമര്‍ശിക്കുന്നവരെ അരിഞ്ഞു തള്ളുന്ന പാര്‍ട്ടിയ്‌ക്കെതിരെ അണികളിലും രോഷം

ഹരിതയെ പിന്തുണച്ച എംഎസ്എഫ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് അഡ്വ. കെ ഫാത്തിമ തെഹ്‌ലിയക്കെതിരെ മുസ്ലിംലീഗ് നടപടി എടുത്തതില്‍ വ്യാപക പ്രതിഷേധം. ഫാത്തിമയെ വൈസ് പ്രസിഡന്റ് പദവിയില്‍ നിന്നാണ് പുറത്താക്കിയത്. ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ. കെ എം ഖാദര്‍ മൊയ്തീനാണ് നടപടി പ്രഖ്യാപിച്ചത്. അച്ചടക്കം ലംഘിച്ചെന്ന പേരിലാണ് പുറത്താക്കല്‍. എംഎസ്എഫ് നേതാവിന്റെ ലൈംഗികാധിക്ഷേപത്തില്‍ വനിതാ കമീഷന് പരാതി നല്‍കിയ ഹരിത പ്രവര്‍ത്തകരെ പിന്തുണച്ചതാണ് ഫാത്തിമയുടെ കുറ്റം.
സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുവനപറമ്പ്, ജനറല്‍ സെക്രട്ടറി വി എ വഹാബ് എന്നിവര്‍ക്കെതിരെ 10 പെണ്‍കുട്ടികളായിരുന്നു പരാതിക്കാര്‍. ഇവരെ അനുകൂലിച്ച് ഫാത്തിമ തെഹ്‌ലിയ കോഴിക്കോട്ട് വാര്‍ത്താസമ്മേളനം നടത്തിയതോടെയാണ് നേതൃത്വത്തിന്റെ കണ്ണിലെ കരടായത്. ഹരിതയുടെ ആദ്യ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു ഫാത്തിമ.
എംഎസ്എഫ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കിയതിനെക്കുറിച്ച് തനിക്ക് അറിവില്ലെന്ന് ഫാത്തിമ തെഹ്‌ലിയ പറഞ്ഞു. മാധ്യമ വാര്‍ത്തകളിലൂടെയാണ് അച്ചടക്ക നടപടി അറിഞ്ഞത്. പാര്‍ടി നേതൃത്വത്തില്‍ നിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. അതിനാല്‍ പ്രതികരിക്കാനില്ലെന്നും ഫാതിമ പറഞ്ഞു.
ഹരിത വിഷയത്തില്‍ കൂടുതല്‍ നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടിക്ക് സാധ്യത. എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലതീഫ് തുറയൂരാണ് നടപടി ഭീഷണി നേരിടുന്ന പ്രധാനി. അഖിലേന്ത്യാ പ്രസിഡന്റ് ടി പി അഷറഫലിയും നോട്ടപ്പുള്ളിയാണ്. ഹരിതയിലെ പരാതിക്കാരെ പിന്തുണച്ച സംസ്ഥാന വൈസ് പ്രസിഡന്റ് പി പി ഷൈജല്‍, ഹരിത മുന്‍ സംസ്ഥാന പ്രസിഡന്റ് മുഫീദ തസ്‌നി, ജനറല്‍ സെക്രട്ടറി മിന ജലീല്‍ എന്നിവരും നേതൃത്വത്തിന്റെ കണ്ണിലെ കരടായിട്ടുണ്ട്.
മുസ്ലിംലീഗിനെ സംബന്ധിച്ച് ഹരിത വിവാദം അവസാനിച്ചെന്ന് ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പി എം എ സലാം. ഒറ്റപ്പെട്ട രാജി മറ്റു ലക്ഷ്യങ്ങളോടെയാണ്. ഹരിതയുടെ പുതിയ കമ്മിറ്റി പ്രഖ്യാപിച്ചത് കൂടിയാലോചനയ്ക്കുശേഷമാണ്. സമവായത്തിന് പരമാവധി ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു.
ലൈംഗികാധിക്ഷേപത്തിന് ഇരകളായ മുന്‍ ഹരിത നേതാക്കള്‍ക്ക് നീതി ലഭിച്ചില്ലെന്ന് എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പി പി ഷൈജല്‍ പറഞ്ഞു. നീതിയ്ക്കായി ശബ്ദമുയര്‍ത്തുന്നവരെ ടാര്‍ജറ്റ് ചെയ്ത് നേതൃത്വം ആക്രമിക്കുകയാണെന്നും കല്‍പ്പറ്റയില്‍ മാധ്യമപ്രവര്‍ത്തകരോട് ഷൈജല്‍ വ്യക്തമാക്കി.
കൂടിയാലോചിക്കാതെയാണ് ഹരിത ഭാരവാഹികളെ നിശ്ചയിച്ചത്. പാര്‍ടിക്കകത്ത് ന്യായം പറഞ്ഞവര്‍ക്കെതിരെ ഗൂഢാലോചന നടത്തി നടപടിയെടുക്കാനാണ് നീക്കം. ഇതിനു പിന്നില്‍ ആരോപണവിധേയനായ മലപ്പുറം ജില്ലാ സെക്രട്ടറി വി അബ്ദുള്‍ വഹാബാണ്.
പാര്‍ടിയുടെ ഔദ്യോഗിക ഗ്രൂപ്പുകളിലിടുന്ന ശബ്ദരേഖ പോലും പുറത്തുവിടുന്നു. ഹരിത വിഷയത്തില്‍ മുസ്ലിംലീഗ് നേതൃത്വത്തിലും കടുത്ത ഭിന്നതയുണ്ട്. പ്രതികരിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാനുള്ള നീക്കം നീതിരാഹിത്യമാണെന്നും ഷൈജല്‍ പറഞ്ഞു.
ഹരിത അംഗങ്ങള്‍ക്കു നേരെയുണ്ടായ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ ഫാത്തിമ ശക്തമായി രംഗത്തു വന്നിരുന്നു. പരാതിക്കാര്‍ ഉള്‍പ്പെട്ട സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട ലീഗ് നടപടിക്കെതിരെയും പ്രതിഷേധിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലീഗിന്റെ വനിതാ സ്ഥാനാര്‍ഥികളുടെ പട്ടികയില്‍ ആദ്യ ഘട്ടത്തില്‍ ഫാത്തിമയുടെ പേരും ചര്‍ച്ചയിലുണ്ടായിരുന്നു. ഹരിതയെ പിന്തുണച്ചതാണോ ഫാത്തിമ തെഹ്‌ലിയ നടത്തിയ അച്ചടക്കലംഘനമെന്നു പാര്‍ട്ടി വ്യക്തമാക്കണമെന്ന് പുറത്താക്കപ്പെട്ട ഹരിത സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറ പ്രതികരിച്ചു.
" fr
https://www.facebook.com/Malayalivartha


























