ചാലക്കുടിയില്‍ ആദിവാസി യുവതി മരിച്ച നിലയില്‍... ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

ചാലക്കുടിയില്‍ പൊകലപ്പാറ കോളനിക്കടുത്ത് കരടിപ്പാറയില്‍ ആദിവാസി യുവതിയെ അടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ആനപ്പാന്തം ശാസ്താംപൂവ്വം കോളനിയിലെ പഞ്ചമിയാണ് (27) മരിച്ചത്. ഇവരുടെ ഭര്‍ത്താവ് പൊന്നപ്പനെയാണ് അതിരപ്പിള്ളി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്.
മദ്യലഹരിയിലായിരുന്ന പൊന്നപ്പന്‍ ഭാര്യയുമായി വഴക്കുണ്ടാക്കിയെന്നും തുടര്‍ന്ന് വടികൊണ്ട് തലയ്ക്കടിച്ചെന്നുമാണ് പ്രാഥമിക വിവരം. എന്നാല്‍ ചൊവ്വാഴ്ച തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കുന്ന പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമായിരിക്കും തുടര്‍നടപടിയുണ്ടാകുക.
അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. മരണവിവരം അറിഞ്ഞ് വാഴച്ചാല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ ഉദ്യോഗസ്ഥരാണ് ആദ്യം സ്ഥലത്തെത്തിയത്.
പിന്നീട് പൊന്നപ്പനെ കസ്റ്റഡിയിലെടുത്ത് പൊലീസിന് കൈമാറി. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ദുരിതത്തിലായ പല കോളനികളില്‍ നിന്നുള്ള ആദിവാസികള്‍ പൊകലപ്പാറയില്‍ കുടില്‍കെട്ടി താമസിക്കുന്നുണ്ട്. ഇത്തരത്തിലെത്തിയാണ് പൊന്നനും ഭാര്യയും കരടിപ്പാറയില്‍ ടെന്റ് കെട്ടിത്താമസിക്കുന്നത്. ഉള്‍വനത്തില്‍ നിന്ന് ഓരില ശേഖരിക്കലാണ് ഇവരുടെ ജോലി.
"
https://www.facebook.com/Malayalivartha


























