ബൈക്കില്‍ മകനോടൊപ്പം യാത്രചെയ്യവേ പിന്‍സീറ്റിലിരുന്ന് കുടനിവര്‍ത്തിയ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ബൈക്കില്‍ മകനോടൊപ്പം യാത്രചെയ്യവേ പിന്‍സീറ്റിലിരുന്ന് കുടനിവര്‍ത്തിയ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ചെറുപൊയ്ക തെക്ക് കോരായിക്കോട് വിഷ്ണുഭവനില്‍ ഗീതാകുമാരിയമ്മ(52)യാണ് മരിച്ചത്.
പുത്തൂര്‍-ചീരങ്കാവ് റോഡില്‍ ഈരാടന്‍മുക്കിനുസമീപം ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു സംഭവം നടന്നത്.
പരുത്തുംപാറയിലെ കശുവണ്ടി ഫാക്ടറി തൊഴിലാളിയായിരുന്ന ഗീതാകുമാരിയമ്മ മകന്‍ വിഷ്ണുവിനൊപ്പം ജോലിസ്ഥലത്തേക്കു പോകുകയായിരുന്നു.
യാത്രാമധ്യേ മഴപെയ്തപ്പോള്‍ കുടനിവര്‍ത്തി. ഈസമയം എതിര്‍ദിശയില്‍ വാന്‍ കടന്നുപോയപ്പോഴുണ്ടായ കാറ്റില്‍പ്പെട്ട് കുട പിന്നിലേക്ക് ചരിയുകയും ഗീതാകുമാരിയമ്മ നിയന്ത്രണംതെറ്റി റോഡിലേക്കു തലയിടിച്ച് വീണു.
പരിക്കേറ്റ അമ്മയെ ആശുപത്രിയിലെത്തിക്കാന്‍ മകന്‍ പല വാഹനങ്ങള്‍ക്കും കൈകാണിച്ചെങ്കിലും ആദ്യം ആരും നിര്‍ത്തിയില്ല. പിന്നീടെത്തിയ കാറില്‍ എഴുകോണ്‍ ഇ.എസ്.ഐ. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
"
https://www.facebook.com/Malayalivartha


























